പാമ്പനാർ സ്‍കൂളിന്റെ അറിവിന്റ ഉറവിടമാണ് സ്‍കൂൾ ഗ്രന്ഥശാല. കുട്ടികളുടെ വിജ്ഞാന മേഖലയെ കൂടുതൽ വിസ്‍തൃതമാക്കുന്നതിൽ ഗ്രന്ഥശാലയുടെ പങ്ക് ശ്രദ്ധേയമാണ്. വളരെ സുസജ്ജമായ ഒരു ഗ്രന്ഥശാല സ്കൂളിൽ പ്രവർത്തിക്കുന്നു. മലയാളം, തമിഴ്, ഇംഗ്ലീഷ്, ഹിന്ദി വിഭാഗങ്ങളിലായി ഏകദേശം 10000 -ൽപരം പുസ്തകങ്ങളുടെ ശേഖരം ഈ ഗ്രന്ഥശാലയിൽ ഉണ്ട്. ഗ്രന്ഥശാലയുടെ നേതൃത്വത്തിൽ കുട്ടികൾക്ക് പ്രയോജനകരമായ വളരെയധികം പ്രവർത്തനങ്ങൾ നടന്നു വരുന്നു. ലൈബ്രറി പുസ്തകങ്ങളുടെ വിതരണം കാര്യക്ഷമമായി നടക്കുന്നുണ്ട്. 2012 മുതൽ സ്കൂൾ ലൈബ്രേറിയനായി പ്രവർത്തിക്കുന്ന ശ്രീമതി. അൽഫോൻസാ ഡൊമനിക്ക് (എച്ച്.എസ്.എ),ശ്രീമതി.ജോതിസ് ആന്റണി (യുപിഎസ്എ) -എന്നിവരുടെ നേതൃത്വത്തിൽ ലൈബ്രറിയുടെ പ്രവർത്തനം കൂടുതൽ മെച്ചപ്പെടുത്തുകയുണ്ടായി. പൂർവ്വാധികം ഭംഗിയായ സ്കൂൾ ഗ്രന്ഥശാലയുടെ പ്രവർത്തനങ്ങൾക്കായി, തമിഴ് വിഭാഗത്തിനായി ശ്രീ. തുളസിരാജൻ (എച്ച്.എസ്.എ- തമിഴ്)ന്റെ സേവനവും ഇപ്പോൾ ഉണ്ട്.
സ്കൂൾ ഗ്രന്ഥശാലയിൽ നിന്നും കുട്ടികൾക്ക് റഫറൻസിനാവശ്യമായ പുസ്‍തകങ്ങൾ അവർക്ക് സ്വയം തിരഞ്ഞെടുക്കുന്നതിന് സാധിക്കുന്നു. എല്ലാ കുട്ടികൾക്കും ലൈബ്രറി കാർഡുകൾ നൽകുകയും അവർ വായിച്ച പുസ്‍തകങ്ങളുടെ വിവരങ്ങൾ കാർഡിൽ രേഖപ്പെടുത്തുകയും ചെയ്യുന്നു. കുട്ടികൾ അവരുടെ ജന്മദിനത്തിൽ സ്‍കൂൾ ഗ്രന്ഥശാലയിലേയ്‍ക്ക് പുസ്‍തകങ്ങൾ സമ്മാനമായി നൽകുന്നു. പൊതുജനങ്ങളുടെ സഹായത്തോടെ പുസ്‍തകസമാഹരണം നടത്തുകയും കുട്ടികളും രക്ഷകർത്താക്കളും അതിൽ പങ്കാളികളാവുകയും ചെയ്‍തു. സ്‍കൂൾ ഗ്രന്ഥശാല കൂടാതെ ക്ലാസ്സ് മടുറികളിൽ ക്ലാസ്സ് ലൈബ്രറിയും സജ്ജമാക്കിയിട്ടുണ്ട്.
അധ്യാപകരുടേയും സന്നദ്ധ സംഘടനകളുടേയും സഹകരണത്തോടെ മലയാളം, തമിഴ്, ഇംഗ്ലീഷ് ദിനപത്രങ്ങളും, മറ്റ് ആനുകാലിക പ്രസിദ്ധീകരണങ്ങളും സ്‍കൂൾ ഗ്രന്ഥശാലയിൽ ലഭ്യമാക്കുന്നുണ്ട്. എന്നാൽ ഇവ ഇരുന്നു വായിക്കുന്നതിനാവശ്യമായ, വിപുലമായ സൗകര്യങ്ങളോടു കൂടിയ ഗ്രന്ഥശാലാകെട്ടിടം നിർമ്മിക്കണം എന്നത് ഒരു സ്വപ്‍ന പദ്ധതിയാണ്.
പുസ്തകങ്ങളുടെ വിവരശേഖരണം
ഗ്രന്ഥശാലയിൽ ഉള്ള പുസ്തകങ്ങളുടെ പട്ടികയും കാറ്റലോഗും നിർമ്മിക്കുന്ന പ്രവർത്തനങ്ങൾ ആരംഭിരിച്ചിരിക്കുന്നു. താല്പര്യമുള്ള കുട്ടികളുടേയും അദ്ധ്യാപകരുടേയും സഹായത്തോടെയാണ് ഈ പ്രവർത്തനങ്ങൾ നടക്കുന്നത്.
പുസ്തക നമ്പർ
പൂസ്തകത്തിന്റെ പേര്
ഗ്രന്ഥകർത്താവ്
പ്രസാദകൻ
വർഷം
വില
0730
Preparing the perfect
Rebecca Corfield
ഡി.സി.ബുക്സ്
2018
0731
നളചരിതം രണ്ടാം ദിവസം
കന്താരതാരകം വ്യാഖ്യാനമുള്ളത്
ഡി.സി.ബുക്സ്
2018
40
0732
ഖസാക്കിന്റെ ഇതിഹാസം
ഒ വി വിജയൻ
കറന്റ് ബുക്സ്
2018
28
0733
ഇന്ത്യ എന്ന വിസ്‍മയം
കെ രാജേന്ദ്രൻ
എൻ.ബി.എസ്സ്
2018
250
0734
ഇരുണ്ട കൂടാരം
സരോജിനി സാഹു
ഡി.സി.ബുക്സ്
2018
90
0735
പാത്തുമ്മയുടെ ആട്
ബഷീർ
ഡി.സി.ബുക്സ്
2018
95
0736
രാമന്റെ വഴി
ഗോപിക്കുട്ടൻ
ഡി.സി.ബുക്സ്
2018
125
0737
മലാലയുടെ കഥ
കെ എം ലെനിൻ
ഡി.സി.ബുക്സ്
2018
140
0738
എന്റെ ഹിറ്റ്‍ലർ
പോൾ ജോസഫ് ഗീബൽസ്
കറന്റ് ബുക്സ്
2018
100
0739
സേതു
താളിയോല
കറന്റ് ബുക്സ്
2018
100
0740
കുഞ്ഞിക്കൂനനും കൊച്ചു നീലാണ്ടനും
പി നരേന്ദ്രനാഥ്
ഡി.സി.ബുക്സ്
2018
250
0741
ലോകത്തിലെ നദികൾ
സുരേഷ് മണ്ണാറശ്ശാല
കറന്റ് ബുക്സ്
2018
425
0742
അൽഹസൻ മുതൽ സി വി രാമൻ വരെ
പ്രൊ. എസ് ശിവദാസ്
ഡി.സി.ബുക്സ്
2018
299
0743
നാമെന്ത് നമ്മളെവിടെ
സുഗതദേവ്, സുപ്രിയ ശേഷാദ്രി
കറന്റ് ബുക്സ്
2018
120
0744
നൃത്തം
എം മുകുന്ദൻ
ഡി.സി.ബുക്സ്
2018
90
0745
ആലീസിന്റെ അത്ഭുത ലോകം
Tubby's Classic Tales
ഡി.സി.ബുക്സ്
2018
50
0746
1729 ഗണിത ക്വിസ്
സി എ പോൾ
ഡി.സി.ബുക്സ്
2018
120
0747
രണ്ട് അമ്മക്കഥകൾ
സുധാമൂർത്തി
ഡി.സി.ബുക്സ്
2018
175
0748
അഗ്നിച്ചിറകിൽ അനന്തതയിലേയ്‍ക്ക്
പി വി ആൽബി
ഡി.സി.ബുക്സ്
2018
110
0749
കുഞ്ഞുണ്ണി മാഷും കുട്യോളും
ഡി.സി.ബുക്സ്
ഡി.സി.ബുക്സ്
2018
75
0750
സ്വയം ദീപമാവുക
നെട്ടൂർ ഗോപാലകൃഷ്‍ണൻ
ഡി.സി.ബുക്സ്
2018
160
0751
നാട്ടു വഴി
വി എസ് ബിന്ദു
കറന്റ് ബുക്സ്
2018
99
0752
PSC പരീക്ഷകൾക്ക് പ്രിയപ്പെട്ട ചോദേയങ്ങൾ
ജയ്‍കർ തലയോലപ്പറമ്പ്
ഡി.സി.ബുക്സ്
2018
195
0753
കേരളത്തിലെ നവോത്ഥാന നായകർ
ഡോ. രാധിക സി നായർ
ഡി.സി.ബുക്സ്
2018
80
0754
ഹൊ
മുരളി തുമ്മാരു കുടി
ഡി.സി.ബുക്സ്
2018
150
0755
മായുന്നു മഞ്ഞും മഴയും
കെ രമ/ടി പി കുഞ്ഞിക്കണ്ണൻ
ഡി.സി.ബുക്സ്
2018
130
0756
കഥകൾ
സന്തോഷ് എച്ചിക്കാനം
ഡി.സി.ബുക്സ്
2018
260
0757
കുട്ടിക്കാലം മഹാത്‍മാഗാന്ധി
ദീപേഷ് കെ രവീന്ദ്രനാഥ്
ഡി.സി.ബുക്സ്
2018
150
0758
തുടരുന്നു ...............................
......
.......
ഗ്രന്ഥശാല പ്രവർത്തനങ്ങൾ
ഗ്രന്ഥശാലയുടെ നേതൃത്വത്തിൽ താഴെപ്പറയുന്ന പ്രവർത്തനങ്ങൽ സ്കൂളിൽ നടന്നുവരുന്നു.
)2017-18 വർഷത്തിൽ സ്‍കൂൾ സാഹിത്യ ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ ഒരു പുസ്തക മേള സ്കൂളിൽ നടന്നു. നിരവധി കുട്ടികളും രക്ഷിതാക്കളും പുസ്തകമേള കാണാൻ എത്തിയിരുന്നു. വിവിധ പുസ്തകങ്ങളെക്കുറിച്ച് അവബോധം ഉണ്ടാക്കിയ ഈ പുസ്തകമേള കുട്ടികൾക്ക് ഒരു വ്യത്യസ്ഥ അനുഭവംതന്നെ ആയിരുന്നു.