ജി.എൽ.പി.സ്കൂൾ തിരൂരങ്ങാടി
ജി.എൽ.പി.സ്കൂൾ തിരൂരങ്ങാടി | |
---|---|
വിലാസം | |
തിരൂരങ്ങാടി ചന്തപ്പടി , തിരൂരങ്ങാടി , 676306 | |
സ്ഥാപിതം | 1907 |
വിവരങ്ങൾ | |
ഫോൺ | 0494 2460922 |
ഇമെയിൽ | glpstirurangadi@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 19414 (സമേതം) |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | മലപ്പുറം |
വിദ്യാഭ്യാസ ജില്ല | തിരൂരങ്ങാടി |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ വിഭാഗം | പൊതുവിഭാഗ |
മാദ്ധ്യമം | മലയാളം |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപകൻ | അബ്ദുൽ നാസർ ഇ പി |
അവസാനം തിരുത്തിയത് | |
17-03-2019 | 19414glp |
കാലങ്ങൾക്കു മുമ്പേ നിലച്ചു പോയതും അതിപുരാതനവുമായ തിരുരങ്ങാടി ചന്തയുടെ സമീപത്താണ് ചന്തപ്പടി എൽ പി സ്കൂൾ എന്ന പേരിൽ അറിയപ്പെടുന്ന തിരുരങ്ങാടി ഗവ.എൽ പി സ്കൂൾ സ്ഥിതി ചെയ്യുന്നത്. ബ്രിട്ടീഷ് വിരോധം കാരണം ഇംഗ്ലീഷ് ഭാഷയോടും പൊതുവിദ്യാഭ്യാസത്തോടും മുഖം തിരിച്ചു നിന്നിരുന്ന മുസ്ലിം സമുദായത്തിന് മഹാ ഭൂരിപക്ഷമുള്ള പ്രദേശമാണ് ചരിത്ര പ്രസിദ്ധമായ തിരുരങ്ങാടി .
ചരിത്രം
ഇംഗ്ലീഷ്-മലയാളം ഭാഷകളിൽ പരിജ്ഞാനം ഇല്ലെങ്കിലും മാപ്പിളമാർ ആവിഷ്കരിച്ച അറബി-മലയാളം ലിപിയിലൂടെ വായനയുടെയും സർഗസൃഷ്ടിയുടെയും മേച്ചിൽ പുറങ്ങളിലൂടെ വിഹരിച്ചിരുന്നവരായിരുന്നു ഈ പ്രദേശത്തുകാർ.മാത്രമല്ല അറബി-മലയാളം ലിപിയുടെ ഈറ്റില്ലവും ഈ പ്രദേശമായിരുന്നു എന്ന് പറയാം. പുരാതനമായ അറബി മലയാളം ലിപിയുടെ അച്ചുകൂടങ്ങൾ ഇവിടെയാണ് സ്ഥാപിതമായത്. ഇന്നും അവരുടെ പിൻഗാമികൾ അറബി മലയാളം പ്രെസ്സുകൾ നടത്തി വരുന്നു.സി ച്ച പ്രസ് അവയിൽ പ്രധാനമാണ്.ഇംഗ്ലീഷിനോടും മലയാളത്തിനോടും മുഖം തിരിച്ചു നിന്ന ഒരു സമൂഹത്തെ പ്രത്യേകിച്ചും പെൺകുട്ടികളെ ലക്ഷ്യമാക്കിയാണ് 1907 ൽ തിരുരങ്ങാടി എലിമെന്ററി സ്കൂൾ സ്ഥാപിച്ചത്.ഈ വിദ്യാലയം പെണ്ണ് സ്കൂൾ എന്ന പേരിലാണ് അന്ന് അറിയപ്പെട്ടിരുന്നത്.1940 ൽ തിരുരങ്ങാടി ബോർഡ് മാപ്പിള ഹയർ എലിമെന്ററി സ്കൂൾ ആയി ഉയർത്തപ്പെട്ടു.1961 ൽ തിരുരങ്ങാടി ഗവ.ഹൈസ്കൂൾ ,തിരുരങ്ങാടി ഗവ. എൽ പി. സ്കൂൾ എന്നിങ്ങനെ രണ്ടായി വിഭജിക്കപ്പെട്ടു.
ഭൗതികസൗകര്യങ്ങൾ
26 സെന്റ് സ്ഥലത്താണ് എപ്പോൾ ഈ വിദ്യാലയം സ്ഥിതി ചെയ്യുന്നത്.പ്രീ കെ ഇ ആർ പ്ര കാരമുള്ള നാലു ക്ലാസ്സ്മുറികൾ മാത്രമുണ്ടായിരുന്ന ഈ വിദ്യാലയത്തിന് യശശ്ശരീരനായ സി ച്ച മുഹമ്മദ് കോയ വിദ്യാഭാസമന്ത്രി ആയിരുന്ന കാലത്തു എട്ടു മുറികളുള്ള ഇരു നില കെട്ടിടം പണിതു.പിന്നീട് ഡി പി ഇ പി പദ്ധതിയുടെ ഭാഗമായി ഒരു ക്ലസ്റ്റർ റൂം പണിതു.യശശ്ശരീരനായ മുൻ എം പി ജി എം ബനാത് വാലയുടേ എം പി ഫണ്ട് പ്രയോജനപ്പെടുത്തി രണ്ടു ക്ലാസ് റൂമുകൾ നിർമിച്ചു.അതിലൊ ന്നാണ് ഇപ്പോൾ കമ്പ്യൂട്ടർ ലാബ് ആയി ഉപയോഗിക്കുന്നത്. ബഹു. മുൻ എം പി അബ്ദുസ്സമദ് സമദാനിയുടെ എം പി ഫണ്ട് പ്രയോജനപ്പെടുത്തികൊണ്ടു ഒരു ക്ലാസ് മുറി പണിതു.എസ് എസ് എ ഫണ്ട് ഉപയോഗിച്ച് രണ്ടു ക്ലാസ്റൂമുകളും ഒരു ഹാളും നിർമിച്ചു. വിദ്യാലയ പ്രവർത്തനങ്ങളുമായി നന്നായി സഹകരിക്കുന്ന രക്ഷിതാക്കളും അദ്ധ്യാപക രക്ഷാകർതൃ സമിതിയും ഈ വിദ്യാലയത്തിന്റെ പ്രധാന ചാലക ശക്തി ആയി വർത്തിക്കുന്നു.
- വൈദ്യുതീകരിച്ച ക്ലാസ്സ്മുറികൾ
- മുകളിൽ റൂഫ് ഉള്ള കട്ട പതിച്ച കളിമുറ്റം
- കുടിവെള്ള സൗകര്യം
- ആവശ്യത്തിന് ബെഞ്ച്,ഡെസ്ക് ,ഗ്രീൻ ബോർഡ് ,പഠന സാമഗ്രികൾ സൂക്ഷിക്കാൻ അലമാര,dust bin എന്നീ സൗകര്യങ്ങളുള്ള ക്ലാസ് മുറികൾ
- സ്മാർട്ട് ക്ലാസ് റൂം .ബ്രോഡ്ബാൻഡ് കണക്ഷൻ ലഭ്യമാക്കിയിട്ടുണ്ട്
- കമ്പ്യൂട്ടർ ലാബ്
- സോളാർ പവർ സപ്ലൈ
- ലൈബ്രറി
- സയൻസ് ലാബ്
- ഭക്ഷണം കഴിക്കാൻ എല്ലാ കുട്ടികൾക്കും പ്ലേറ്റ് ,ഗ്ലാസ്
- വൈദ്യുതീകരിച്ച വിശാലമായ ഡൈനിങ്ങ് ഹാൾ .നിലം ടൈൽസ് പാകിയിരിക്കുന്നു. പുകയില്ലാത്ത അടുപ്പ്,ഗ്യാസ് കണക്ഷൻ എന്നീ സൗകര്യങ്ങൾ
പാഠ്യേതര പ്രവർത്തനങ്ങൾ
- ദിനാഘോഷങ്ങൾ
- ക്വിസ് മത്സരങ്ങൾ
- അക്ഷരമുറ്റം ക്വിസ് ,യുറീക്ക വിജ്ഞാനോത്സവം ,മലർവാടി ക്വിസ് എന്നിവയിലും കുട്ടികളുടെ പങ്കാളിത്തം ഉറപ്പു വരുത്തുന്നു.
- സാമൂഹ്യ പങ്കാളിത്തത്തോടെ ഓണം, പെരുനാൾ ,വാർഷിക ആഘോഷങ്ങൾ
- തിരുരങ്ങാടി യുങ്മെൻസ് ലൈബ്രറിയുടെ സഹായത്തോടെ വിദ്യാലയത്തിലെ വായനതല്പരരായ അമ്മമാർക്ക് വായനാ സൗകര്യം
- ബലീ പെരുനാൾ ആഘോഷത്തിന്റെ ഭാഗമായി അമ്മമാർക്കും കുട്ടികൾക്കുമായി മൈലാഞ്ചി മത്സരം
- ശാസ്ത്രമേള,കലാമേള എന്നിവയിൽ പങ്കെടുക്കുന്നതിന് പ്രത്യേക പരിശീലനം
- വിദ്യാരംഗം സാഹിത്യ ശില്പശാല
- സ്കൂൾ മാഗസിൻസ്
- എല്ലാ മാസവും സി പി ടി എ
- വായന വസന്തം
- പഠന പിന്നോക്കാവസ്ഥ പരിഹരിക്കാൻ ഇംഗ്ലീഷ്,മലയാളം.ഗണിതം വർക്ക് ഷീറ്റുകൾ
- പഠന യാത്ര
- ക്ലബ് പ്രവർത്തനങ്ങൾ
-
സ്കൂൾ പത്രം ഓലച്ചൂട്ട് പ്രകാശനം
-
അക്ഷരമുറ്റം ക്വിസ് സബ് ജില്ലയിൽ മികച്ച വിജയം
-
chat with our guest-Abdulla Master A M U P S Kunnathuparamba
-
അമ്മ വായന
-
കലാമേള
മാനേജ്മെന്റ്
സ്കൂളിന്റെ പാഠ്യനുബന്ധ പ്രവർത്തനങ്ങളിലും ഭൗതിക സാഹചര്യങ്ങൾ ഒരുക്കുന്നതിലും നാളിതുവരെ സജീവമായി ഇടപെടുന്ന ഒരു പി ടി എ ,എസ്.എം .സി,എം പി ടി എ ഞങ്ങളുടെ വിദ്യാലയത്തിനുണ്ട്.
പി ടി എ എക്സിക്യൂട്ടീവ് അംഗങ്ങൾ
- മൊയ്ദീൻകുട്ടി കെ ടി പ്രസിഡന്റ്
- മൊയ്തീൻ കോയ കെ എം
- ആസിഫ് സി എച്
- റഷീദ് കാരാടൻ
- ഷംസു വള്ളിയേങ്ങൽ
- റംല
- കെ ടി ഫൈസൽ
- ഹംസ പട്ടാളത്തിൽ (മുൻസിപ്പൽ കൗൺസിലർ )
അദ്ധ്യാപക പ്രതിനിധികൾ
- രവീന്ദ്രൻ ടി പി
- സക്കീന എം
എസ് എം സി എക്സിക്യൂട്ടീവ് കമ്മിറ്റി
- മൊയ്തീൻ കെ എം
- മുഹമ്മദ് റഫീഖ് കെ പി
- മോഹൻദാസ്
- ഹംസ പട്ടാളത്തിൽ
- മുഹമ്മദ് അലി പി ഇ
- റഷീദ്
- കെ ടി അയൂബ്
- ഷംസു പുളിക്കൽ
- നാസിയ ചെമ്പ
- ബീന
- ഗിരിജ വി പി
- മൈമൂന
- കെ ടി ഷാഫി
- സക്കീന എം
എം പി ടി എ
- രേഖ ടീച്ചർ
- റംല
- ഷംസീന
- ഫാത്തിമ ടീച്ചർ
- സഹ്ല
- നാസിയ
- ഫാത്തിമ
- ഷിഫാനത്
മുൻ സാരഥികൾ
സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ :
- 1 .6 .61 TO 28 .2 .63 കെ ശങ്കരൻ
- 1 .3 .63 TO 30 .6 .64 പി കെ രാമചന്ദ്രൻ
- 1 .7 .64 TO 21 .4 .69 കെ കെ മുഹമ്മദ്
- 21 .4 .69 TO 30 .4 .79 കെ ബീഗം നാസിനിമ (ഇൻചാർജ്)
- 1 .5 .79 TO 12 .2 .80 എം ഫാത്തിമ(ഇൻചാർജ് )
- 12 .2 .80 TO 20 .3 .80 കെ കല്യാണി 'അമ്മ
- 20 .3 .80 TO 30 .5 .80 എം ഫാത്തിമ (ഇൻചാർജ്)
- 30 .5 .80 TO 4 .2 .81 കെ ശ്രീധര പണിക്കർ
- 4 .2 .81 TO 2 .6 .81 എം ഫാത്തിമ(ഇൻചാർജ്)
- 2 .6 .81 TO 31 .3 .89 കെ ശ്രീധര പണിക്കർ
- 1 .4 .89 TO 8 .6 .89 എം ഫാത്തിമ (ഇൻചാർജ്)
- 8 .6 .89 TO 8 .5 .90 എം മുഹമ്മദ്
- 8 .5 .90 TO 4 .6 .92 വി പി സൈതലവി
- 4 .6 .92 TO 2 .4 .94 എൻ ബാലകൃഷ്ണൻ
- 2 .4 .94 TO 7 .6 .95 സി എം അച്യുതൻ
- 7 .6 .95 TO 25.7 .95 കെ പി കുഞ്ഞുണ്ണി
- 25 .7 . 95 TO 10 .6 .96 പി ഗംഗാധരൻ
- 10 .6 .96 TO 17 .9 .96 കെ പി കുഞ്ഞുണ്ണി
- 24 .10 .96 TO 30 .4 .01 കെ പി നഫീസ
- 01 .6 .01 TO 10 .6 .03 ഇ മൊയ്തീൻ കൂട്ടി
- 11 .6 .03 TO 30 .04 .07 കെ .മറിയുമ്മ
- 02 .6 .07 TO 31 .3 .13 എ .അബ്ദുറസാഖ്
- 01 .06 .13 TO 31 .3 .14 സി എം റുഖിയ
ക്ലബ്ബുകൾ
- SCIENCE CLUB
- ARABIC CLUB
- ENGLISH CLUB
വഴികാട്ടി
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ
|
{{#multimaps: 11.044357, 75.923655 | width=800px | zoom=16 }}