ദ്വാരക

Schoolwiki സംരംഭത്തിൽ നിന്ന്
11:49, 4 ജനുവരി 2010-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Thsmananthavady (സംവാദം | സംഭാവനകൾ) (പുതിയ താള്‍: <font color=blue size=6> ദ്വാരക<font><br /> <font color=green size=3> '''എടവക പഞ്ചായത്തിലെ ഏററവും പ്ര…)

ദ്വാരക
എടവക പഞ്ചായത്തിലെ ഏററവും പ്രധാനപ്പെട്ട വിദ്യാഭ്യാസ സ്ഥാപനങ്ങളെല്ലാം സ്ഥിതിചെയ്യുന്നസ്ഥലമാണ് ദ്വാരക.എടവക പഞ്ചായത്തിലാണ് ഞങ്ങളുടെ സ്കൂള്‍ സ്ഥിതിചെയ്യുന്നത്.
വയനാട്ടിലെ തന്നെ പരിസ്ഥിതി മലിനീകരണം ഏററവും കുറവായ ഒരു പഞ്ചായത്താണ് ഞങ്ങളുടേത്.അന്യം നിന്നു പോകുന്ന വിത്തിനങ്ങള്‍, വിസ്മൃതിയിലാണ്ട് പോകാറായ കൃഷിരീതികള്‍, പരമ്പരാഗതമായ ആചാരങ്ങള്‍ എന്നിവ ചിട്ടയോടുകൂടി രേഖപ്പെടുത്തുന്നതില്‍ ഈ പഞ്ചായത്ത് സ്തുത്യര്‍ഹമായ നേട്ടം കൈവരിച്ചിട്ടുണ്ട്
.നാടന്‍ നെല്ലിനമായ എടവക വേര്‍തിരിച്ചെടുത്തത് ഈ പഞ്ചായത്തിലാണ്.മികച്ച വിളവു തരുന്നതോടൊപ്പം രോഗപ്രതിരോധശേഷി വളരെക്കൂടുതല്‍ പ്രകടിപ്പിക്കുന്ന ഈ ഇനം കര്‍ഷകര്‍ക്ക് വളരെ പ്രിയപ്പെട്ടതാണ്.
കാര്‍ഷികാനുബന്ധ പ്രവര്‍ത്തനങ്ങളാണ് ഈ പഞ്ചായത്തില്‍ കൂടുതലും നടക്കുന്നത്.
പട്ടികജാതി-പട്ടിക വര്‍ഗ്ഗ വിദ്യാര്‍ത്ഥികളുടെ ഉന്നതവിദ്യാഭ്യാസം ലക്ഷ്യമിട്ട് സര്‍ക്കാര്‍ സ്ഥാപിച്ചിട്ടുള്ള അംബേദ്ക്കര്‍ മെമ്മോറിയല്‍ റസിഡന്‍ഷ്യല്‍ സ്ക്കൂള്‍ ഈ പഞ്ചായത്തിലാണ്
.ബിരുദ വിദ്യാഭ്യാസത്തിനായി ഒരു സര്‍ക്കാര്‍ കോളേജ്, കണ്ണൂര്‍ യൂണിവേഴ് സിററിയുടെ കീഴില്‍ ഒരു അധ്യാപക പരിശീലന കേന്ദ്രം,IHRD യുടെ കീഴിലുള്ള പി.കെ കാളന്‍ മെമ്മോറിയല്‍ അപ്ളൈഡ് സയന്‍സ് കോളേജ്, ദ്വാരക സേക്രഡ് ഹാര്‍ട്ട് ,കല്ലോടി സെന്റ് ജോസഫ്സ് ,ദ്വാരക ലിററില്‍ ഫ്ളവര്‍ ITCഎന്നീ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ ഈ പഞ്ചായത്തിലുണ്ട്.
കമ്മ്യൂണിററി FM റേഡിയോ നിലയമായ മാറെറാലി ദ്വാരകയിലാണ് പ്രവര്‍ത്തിക്കുന്നത്.
ബ്രാഹ്മണ സമൂഹം താമസിക്കുന്ന പൈങ്ങാട്ടിരി ഗ്രാമം,മുസ്ലിം ഭൂരിപക്ഷ പ്രദേശമായ പള്ളിക്കല്‍ എന്നിവ അവരുടെ പരമ്പരാഗതമായ ആചാരാനുഷ്ഠാനങ്ങള്‍ കൊണ്ട് ശ്രദ്ധേയമാണ്'

"https://schoolwiki.in/index.php?title=ദ്വാരക&oldid=61830" എന്ന താളിൽനിന്ന് ശേഖരിച്ചത്