ഗവൺമെൻറ്, എച്ച്.എസ്. അവനവൻചേരി/എൽ പി വിഭാഗം
അവനവഞ്ചേരി ഗവ.ഹൈസ്കൂളിലെസ്വന്തം പഠനോത്സവഗാനം ...
https://www.facebook.com/100008622974445/videos/2027236720907074/
പഠനോത്സവം -2019
https://www.facebook.com/100008622974445/videos/2023485307948882/
പുതുവർഷ പഠനാരംഭം
ആറ്റിങ്ങൽ മുൻസിപ്പൽ ചെയർമാൻ ശ്രീ എം പ്രദീപ്, പിടിഎ അംഗങ്ങൾ രക്ഷകർത്താക്കൾ എന്നിവരുടെ മഹനീയ സാനിധ്യത്തിൽ ഒന്നാം ക്ലാസ്സിലെ കുഞ്ഞുങ്ങൾക്കു മിഠായിയും അക്ഷരബലൂണുകളും,പെൻസിൽ ഷാർപ്നെർ സ്കെയിൽ crayons എന്നിവ അടങ്ങിയ പൗച്ചുകളും നൽകി കൊണ്ട് പുതുവർഷ പഠനാരംഭം നടന്നു .

പടവുകളിലേക്കൊരു ചുവട്
അവനവൻചേരി HS ന്റെ പഠനയാത്രക്ക് ചുക്കാൻ പിടിക്കുന്നത് "പുസ്തകാരാമം" എന്ന സ്കൂൾ ലൈബ്രറി ആണ് കുട്ടികൾക്കു യദേഷ്ടം പുസ്തകങ്ങൾ എടുത്തു വായിക്കുന്നതിനുള്ള സൗകര്യം ലൈബ്രറിക്കുണ്ട് കൂടാതെ വായനയോടനുബന്ധിച്ചു എല്ലാ ക്ലാസ്സുകാരും അവരവരുടെ ക്ലാസ് ലൈബ്രറി തയ്യാറാക്കി വ്യത്യസ്തപേരുകളും കൊടുതിരിക്കുന്നു ജന്മദിന പുസ്തക നിധിയും നമ്മുടെ ലൈബ്രറിയുടെ പ്രത്യേകതയാണ്.'അമ്മ വായന യിലൂടെ കുട്ടികളോടൊപ്പം അമ്മമാർക്കും വായനയുടെ ലോകം തുറന്നുകൊടുക്കുന്ന മികവാർന്ന പദ്ധതിയുടെ തുടർച്ച ..പഠന പിന്നോക്കം നിൽക്കുന്ന ഓരോ കുട്ടികളെയും അമ്മവായനയിലൂടെ വായനയുടെ ലോകത്തേക്ക് കൊണ്ടുവരാൻ ഓരോ അമ്മമാർക്കും കഴിയുന്ന ഈ പദ്ധതി വിജയകരമായി നടന്നുവരുന്നു.വായന ദിന ക്വിസ്‌കളും വായന കുറുപ്പുമത്സരങ്ങളും ക്ലാസ് ലൈബ്രറി മത്സരങ്ങളും വായനാദിനാഘോഷത്തിനു നടന്ന മികവേറിയ മത്സരങ്ങൾ ആണ് .ഒരു കുട്ടിക്ക് ഒരു മാഗസിൻ" എന്ന നിലയിലേക്ക് ഒന്ന് മുതൽ പത്തു വരെ യുള്ള ക്ലാസ്സിലെ കുട്ടികൾ മത്സര ബുദ്ധിയോടെ അവരുടെ തനത് ശൈലിയിൽ മാഗസിൻ തയ്യാറാക്കി.

ഹലോ ഇംഗ്ലീഷ് theatre ക്യാമ്പ്
അവനവഞ്ചേരിയിലെ കുഞ്ഞോമനകളുടെ ഹലോ ഇംഗ്ലീഷ് theatre ക്യാമ്പ് -L P വിഭാഗം .കണ്ണിനും മനസ്സിനും ആനന്ദകരമായ അസുലഭ നിമിഷങ്ങൾഅവനവഞ്ചേരി സ്കൂളിൽ ജനുവരി 12,13തീയതികളിയായി നടന്ന ക്യാമ്പ് സ്‌കിറ്റ് ഗെയിംസ് ,ഇൻസ്റ്റലേഷൻ ,ഹൈക്കു ,റോൾപ്ളേ എന്നിങ്ങനെ വേറിട്ട പരിപാടികളാൽ ശ്രദ്ധേയമായി .മുൻസിപ്പൽ ചെയർമാൻ ശ്രീ എം പ്രദീപ് ഉദഘാടനം നിർവഹിച്ച ചടങ്ങിൽ പി ടി എ പ്രസിഡന്റ് ശ്രീ എൽ ആർ .മധുസൂദനൻ നായർ ,എ.ഇ. ഓ ശ്രീമതി ഉഷാകുമാരി ,ആറ്റിങ്ങൽ ബി.പി.ഒ ശ്രീ പി .സജി ,ഹെഡ്മിസ്ട്രസ് ശ്രീമതി എം ആർ .മായ ,എസ് എം സി ചെയർമാൻ ശ്രീ കെ ജെ .രവികുമാർ എന്നിവർ പങ്കെടുത്തു .ക്ളാസ് നയിച്ചത് ബി ആർ സി ട്രെയ്നർ ശ്രീ ബി ജയകുമാർ ആയിരുന്നു . ഹലോ ഇംഗ്ലീഷ് പ്രോഗ്രാമിന്റെ മികച്ച ഉപഭോക്താക്കളായ കുട്ടികൾ അവർക്കു സ്വായത്തമായ ലളിതമായ ഇംഗ്ലീഷിൽ ആശയവിനിമയം ചെയ്യുന്നതും അവരുടെ സർഗാത്മകത വിളിച്ചറിയിക്കുന്നതുമായ ഒരു വേദിയായിരുന്നു ഹലോ ഇംഗ്ലീഷ് തിയേറ്റർ ..കുട്ടികളുടെ മികവാർന്ന ഉത്പന്നങ്ങളും കലാപരിപാടികളും കൊണ്ട് ഹലോ ഇംഗ്ലീഷിന്റെ ഓരോ മൊഡ്യുളും ആകർഷകമായി.ഹലോ ഇംഗ്ലീഷ് അവെയർനെസ്സ് CPTA പ്രത്യേകമായി വിളിച്ചു കൂട്ടുകവഴി ബോധന രീതികൾ രക്ഷിതാക്കൾക് നേരിട്ടു മനസിലായി TLM ന്റെ വിവിധ സാദ്ധ്യതകൾ കോളാബറേറ്റീവ് പിക്ചർ drawing ,Total physical response (TPR) Chares Guided imagery ,Language games എന്നിവയുടെ അനന്ത സാദ്ധ്യതകൾ ആവേശത്തോടെയാണ് രക്ഷിതാക്കൾ ഏറ്റെടുത്തത്.ക്ലാസ് മുറികളിൽ രൂപപ്പെട്ട നിരവധി പ്രൊഡക്ടുകൾ exhibit ചെയ്യാനും കുട്ടികളുടെ response നേരിട്ടു മനസിലാക്കാനും രക്ഷിതാക്കൾക്ക് സാധിച്ചു hello English Module കളിൽ നിന്ന് തെല്ലും മാറ്റംവരാതെ ഉള്ള പ്രവർത്തനത്തിലൂടെ കുട്ടികളുടെ ഭാഷ പ്രാവീണ്യം ബഹുദൂരം മുന്നോട്ടു പോകുകയും സബ്ജില്ലയിൽ തന്നെ ഹലോ ഇംഗ്ലീഷ് ഫോക്കസ് സ്കൂളിൽ ഒന്നായി മാറാനും നമ്മുടെ സ്കൂളിന് കഴിഞ്ഞു രക്ഷകർത്താക്കളുടെ സജീവപങ്കാളിത്തം എടുത്തുപറയേണ്ടതാണ് .........ആടിയും പാടിയും അഭിനയിച്ചും അവർ ആംഗലേയ ഭാഷ സ്വായത്തമാക്കുമ്പോൾ ഞങ്ങളെല്ലാം ആത്മ നിർവൃതിയോടെ .......അഭിമാനത്തോടെ



https://www.facebook.com/100008622974445/videos/2010571559240257/
വേനലവധി എത്തും മുമ്പേ...
അവനവഞ്ചേരി ഗവ.ഹൈസ്കൂളിലെ പ്രൈമറി വിഭാഗത്തിലെ കുരുന്നുകൾക്ക് കളിച്ചുല്ലസിക്കാൻ സ്ഥാപിച്ച പുതിയ കളിയുപകരണങ്ങൾ ആസ്വദിക്കുന്നവർ.

അഭിനന്ദനങ്ങൾ...
തിരുവനന്തപുരം ജില്ലാ ശാസ്ത്രോൽസവത്തിന്റെ ഭാഗമായ പ്രവർത്തിപരിചയേ മേളയിൽ എൽ.പി.വിഭാഗം വുഡ്കാർവിംഗിൽ ഒന്നാം സ്ഥാനം നേടിയ അവനവഞ്ചേരി ഗവ.ഹൈസ്കൂളിലെ നാലാം ക്ലാസുകാരൻ എസ്.എസ്.ദേവാനന്ദ്.

ഉൽപ്പന്നങ്ങളുടെ പ്രദർശനം
അവനവഞ്ചേരി ഗവ.ഹൈസ്കൂളിലെ പ്രീ പ്രൈമറി വിഭാഗത്തിലെ കുസൃതിക്കുരുന്നുകൾ അവരുടെ പഠന പ്രവർത്തനങ്ങളുടെ ഭാഗമായി തയ്യാറാക്കിയ ഉൽപ്പന്നങ്ങളുടെ പ്രദർശനം

നേത്ര പരിശോധനാ ക്യാമ്പ് @ ഗവ.ഹൈസ്കൂൾ, അവനവഞ്ചേരി.
ലയൺസ് ക്ലബ് ഇന്റർനാഷണലിന്റെ നേതൃത്വത്തിൽ നേത്ര പരിശോധനാ ക്യാമ്പ് @ ഗവ.ഹൈസ്കൂൾ, അവനവഞ്ചേരി.

അക്ഷയ് സന്തോഷത്തിലാണ്.............
അവനവഞ്ചേരി ഗവ. ഹൈസ്കൂളിൽ നടപ്പിലാക്കി വരുന്ന "ചങ്ങാതിക്കൊരു കൈത്താങ്ങ്" പദ്ധതിയിലുൾപ്പെടുത്തി ഭിന്നശേഷിക്കാരനായ ഒന്നാം ക്ലാസുകാരൻ അക്ഷയ് എസ്.നായർക്ക് മറ്റു കുട്ടികൾക്കൊപ്പം ബഞ്ചിൽ ഇരിക്കാൻ കഴിയാത്ത സാഹചര്യം മനസ്സിലാക്കി അവന്അവനവഞ്ചേരി ഗവ.ഹൈസ്കൂളിലെ കുട്ടികൾ പ്രത്യേകം സജ്ജീകരിച്ച കസേര സമ്മാനിച്ചു.ഡിസംബർ 3 - ലോക ഭിന്നശേഷി ദിനം. 'ചങ്ങാതി ക്കൊരു കൈത്താങ്ങ് ' പദ്ധതിയിലുൾപ്പെടുത്തി സ്കൂളിലെ ഒന്നാം ക്ലാസുകാരൻ അക്ഷയ് എസ്.നായർക്ക് വീൽചെയർ സമ്മാനിച്ചു. മിടുക്കനായ അക്ഷയ് കാലുകൾക്ക് ചലനശേഷിയില്ലാതെ ചികിൽസയിലാണ്. അവന് വീട്ടിൽ നിന്ന് സ്‌കൂളിലേക്കും തിരിച്ചും യാത്രയ്ക്ക് ബുദ്ധിമുട്ടുന്നത് മനസ്സിലാക്കിയാണ് കേഡറ്റുകൾ ഇങ്ങനെയൊരു സഹായം അവന് ചെയ്തത്. നേരത്തേ ക്ലാസ് മുറിയിൽ മറ്റ് കുട്ടികൾക്കൊപ്പം ബഞ്ചിൽ ഇരിക്കാൻ കഴിയാത്തതിനാൽ പ്രത്യേകം സജ്ജീകരിച്ച കസേര നിർമ്മിച്ചു നൽകിയിരുന്നു. വീൽചെയറിന്റെ വിതരണം ആറ്റിങ്ങൽ ഇൻസ്പെക്ടർ ഒഫ് പോലീസ് എം.അനിൽകുമാർ നിർവ്വഹിച്ചു. പി.ടി.എ.പ്രസിഡന്റ് ഡി. ശിവരാജൻ, ഹെഡ്മിസ്ട്രസ് എം.എസ്.ഗീതാ പത്മം, ഡ്രിൽ ഇൻസ്ട്രക്ടർമാരായ ഡി.ഉണ്ണികൃഷ്ണൻ, എസ്.സുരജ, എ.ജാഫറുദീൻ എന്നിവർ പങ്കെടുത്തു.
