സി.ബി.എച്ച്.എസ്.എസ്. വള്ളിക്കുന്ന്./History

Schoolwiki സംരംഭത്തിൽ നിന്ന്
10:59, 17 ഫെബ്രുവരി 2019-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Cpsangy (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

വള്ളിക്കുന്ന് ഗ്രാമത്തിയിൽ മലപ്പുറം കോഴിക്കോട് ജില്ലാ അതിർത്തിയിൽ സ്ഥിതി ചെയ്യുന്ന ഒരു എയ്ഡഡ് വിദ്യാലയമാണ് 'സി.ബി.എച്ച്.എസ്.എസ്. വള്ളിക്കുന്ന്. 1976-ൽ സ്ഥാപിച്ച ഈ വിദ്യാലയം മലപ്പുറം ജില്ലയിലെ മികച്ച വിദ്യാലയങ്ങളിലൊന്നാണ്.

          1976 ജൂൺ മാസത്തിൽ ഒരു ഹൈസ്കൂൾ എന്ന നിലയിലാണ് ഈ വിദ്യാലയം സ്ഥാപിതമായത്. എട്ടാം ക്ലാസിൽ 217 കുട്ടികളുമായി തുടങ്ങിയ ആദ്യ ഹൈസ്കൂൾ ബാച്ച് 5 ക്ലാസ് മുറികളുമായി തുടങ്ങി. പ്രഗൽഭരായ 8 അധ്യാപകരുടെ ശിക്ഷണത്തിലായിരുന്നു ആദ്യ ക്ലാസ്. വിദ്യാലയത്തിന്റെസ്ഥാപക മാനേജരായ ശ്രീ. എ.പി.ബാലകൃഷ്ണൻ ആണ് ഇപ്പോൾ ഈ വിദ്യാലയത്തിന്റെ മാനേജർ. ശ്രീ. എം.വേലായുധൻ മാസ്റ്റർ ആയിരുന്നു പ്രഥമ പ്രധാന അദ്ധ്യാപകൻ.1998ൽ ഹയർസെക്കന്ററി വിഭാഗം ആരംഭിച്ചു. ആദ്യപ്രിൻസിപ്പാൾ ശ്രീ. നീലകണ്ഠൻ മാസ്റ്ററുടെ മേൽനോട്ടത്തിൽ വിദ്യാലയത്തിന്റെ ഇപ്പോൾ നിലവിലുള്ള പ്രധാന കെട്ടിടം നിർമിക്കപ്പെട്ടു. ഹയർ സെക്കണ്ടറി വിഭാഗം സയൻസ്,ഹ്യൂമാനിറ്റീസ് ബാച്ചുകളോടെ പ്രവർത്തനമാരംഭിച്ചു. ഇപ്പോൾ കൊമേഴ്സ് വിഭാഗവും പ്രവർത്തിക്കുന്നു. ഹൈസ്കൂൾ വിഭാഗത്തിൽ 57 അദ്ധ്യാപകരും, 7 അദ്ധ്യാപകേതര ജീവനക്കാരും,ഹയർ സെക്കണ്ടറി വിഭാഗത്തിൽ 23 അദ്ധ്യാപകരും, 2 അദ്ധ്യാപകേതര ജീവനക്കാരും പ്രവർത്തിക്കുന്നു. 980 ആൺകുട്ടികളും 909 പെൺകുട്ടികളും ഉൾ പ്പെടെ 1889 വിദ്യാർത്ഥികൾ ഹൈസ്കൂളിലും, 241 ആൺകുട്ടികളും 358പെൺകുട്ടികളും ഉൾ പ്പെടെ 599 വിദ്യാർത്ഥികൾ ഹയർസെക്കന്ററിയിലും പഠിക്കുന്നു.
                    നാല് ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 3 കെട്ടിടങ്ങളിലായി 40 ക്ലാസ് മുറികളും ഹയർ സെക്കണ്ടറിക്ക് ഒരു കെട്ടിടത്തിലായി 10 ക്ലാസ് മുറികളുമുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട് കൂടാതെ രണ്ട് വോളിബാൾ ഗ്രൗണ്ടുകളും വിശാലമായ ക്യാമ്പസും ഈ വീദ്യാലയത്തിന്റെ പ്രത്യേകതയാണ്. ഹൈസ്കൂളിനും ഹയർസെക്കണ്ടറിക്കും കമ്പ്യൂട്ടർ ലാബുകളുണ്ട്. രണ്ട് ലാബുകളിലുമായി ഏകദേശം നാൽപ്പതോളം കമ്പ്യൂട്ടറുകളുണ്ട്. ആധുനീക സൗകര്യങ്ങളോട് കൂടിയ ലാബുകളിൽ ഐ.ടി.@ സ്കൂളിന്റെ ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യവും ലഭ്യമാണ്. ഇരുനൂറോളം വിദ്യാർത്ഥികൾക്ക് ഇരിക്കുവാൻ സൗകര്യമുള്ള മൾ‌‌‌ട്ടീമീഡിയ. എല്ലാ ക്ലാസ് റൂമുകളും ഹൈടെക് സൗകര്യവും, വിവരസാങ്കേതിക രംഗങ്ങളിൽ കുട്ടികളുടെ വൈഭവം കണ്ടെത്തി അവരെ ആ വഴിക്ക് ശ്രദ്ധ കേന്ദ്രീകരിച്ച് ഭാവിയിൽ രാജ്യത്തിന് തന്നെ മുതൽ കൂട്ടാവുന്ന പ്രതിഭകളെ സൃഷഅടിക്കുന്നതിന് പ്രത്യേകം ഊന്നൽ നൽകുകയും ഇതിൻെറ ഭാഗമായി യുവശാസ്ത്ര പ്രതിഭകളെ കണ്ടെത്തുന്നതിനായി കേന്ദ്രസർക്കാരിൻെറ നീതി ആയോഗിൻെറ പദ്ധതിയായ അടൽ ടിങ്കറിംഗ് ലാബ് സ്കൂളിൽ സ്ഥാപിച്ചു, സ്കൂൾ എഫ്. എം, ലിറ്റിൽ കൈറ്റ്സ്, സ്കൗഡ് & ഗൈഡ്സ് ഓഫീസുകൾ, കാമ്പസിനുള്ളിൽ തന്നെ കുട്ടികൾക്ക് ലഘു ഭക്ഷണത്തിനുള്ള സ്കൂൾ കാൻറീൻ, ക്ലീൻ കാമ്പസിൻെറ ഭാഗമായി എല്ലാ ഭാഗങ്ങളിലും മെറ്റാലിക് വെസ്റ്റ് ബോക്സുകൾ, എഴുതി കഴിഞ്ഞ പേനകൾ നിക്ഷേപിക്കുന്നതിനായി ഓരോ ക്ലാസ് മുറികളിലും മെറ്റാലിക് പേൻ ബോക്സ്, ഡിജിറ്റൽ നോട്ടീസ് ബോർഡ്, ക്ലാസ് റൂം ലൈബ്രറി, ഭിന്നശേഷിയുള്ള കുട്ടികൾക്കുള്ള ഐഇടി റിസോഴ്സ് റൂം, വാട്ടർ പ്യൂരിഫയർ എന്നിവയും കൂടാതെ അതി വിശാലമായ സ്കൂൾ ഗ്രൗഡും ഞങ്ങളുടെ വിദ്യാലയത്തിൻെറ സൗകര്യങ്ങളാണ്. ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും പ്രാഥമിക ആവശ്യത്തിനുള്ള പ്രത്യേകം മൂത്രപ്പുരകളും ടോയ് ലറ്റുകളും ധാരാളമുണ്ട്.പെൺകുട്ടികളുടെ മൂത്രപ്പുരയിൽ നാപ്കിൻ ഡിസ്ട്രോയർ സൗകര്യം ക്രമീകരിച്ചിടുണ്ട്. കുട്ടികളുടെ യാത്രക്ലേശം പരിഹരിക്കുന്നതിനായി സ്കൂളിൻെറ പരിസരപ്രദേശത്തേയ്ക്ക് പി.റ്റി. എയുടെയും മാനേജ്മെൻെറിൻെയും മേൽനോട്ടത്തിൽ സ്കൂൾ ബസ് സർവീസ് നടത്തുന്നുണ്ട്.