സി ബി എം എച്ച് എസ് നൂറനാട്/മറ്റ്ക്ലബ്ബുകൾ-17

സീഡ് ക്ലബ്

ര‌ൂപികരണം

ജ‌ൂൺ 5 ന് ലോക പരിസ്ഥിതി ദിനത്തിൽ വർഗ്ഗിസ് സി തോമസ് പരിസ്ഥിതി ക്ലബ്ബ് ഒരു പ്ലാവിൻ തൈ സ്കൂൾമുറ്റത്ത് നട്ട‌ു കൊണ്ട് ഉദ്ഘാടനം ചെയ്ത‌ു. സ്കൂൾ പരിസരത്തും സമീപപ്രദേശത്ത‌ുള്ള ഭവനങ്ങളിലും വിദ്യാർത്ഥികൾ വിവിധതരം വൃക്ഷത്തൈകൾ ന‌കയുണ്ടായി. ഹെഡ്മിസ്ട്രസ് ആർ സജിനി പച്ചക്കറിവിത്തുകൾ കുട്ടികൾക്ക് നൽകിക്കൊണ്ട് സീഡ് ക്ലബ് ഉദ്ഘാടനം നിർവഹിച്ചു. 26/6/18 ന് ജൈവ വൈവിധ്യ പാർക്കിന് തുടക്കംകുറിച്ചു.ശലഭങ്ങൾ വന്നിരിക്ക‌ുന്ന ചെടികൾ കണ്ടെത്തി ശലഭോധ്യാനം ന്ർമ്മിക്കുവാൻ സീഡ് ക്ലബ്ബ് വിദ്യാർഥികൾ തയ്യാറെടുത്തു

തനത‌ു പ്രവർത്തനങ്ങൾ

30/7/18 നി ഊർജസംരക്ഷണത്തിന് ഭാഗമായിട്ട്  സൈക്കിൾ ക്ലബ്ബ് രൂപീകരിച്ചു സ്കൂൾ  ഹെഡ്‌മിസ്സ്‌ട്രസ്സ് ആർ സജനി   ഉദ്ഘാടനം നിർവഹിച്ചു  ഡെപ്യൂട്ടി ഹെഡ്മാസ്റ്റർ ഹരീഷ് കുമാർ,അധ്യാപകരായ  സ്മിത ബി പിള്ള . യദ‌ു  എന്നിവർ സംസാരിച്ച‌ു. 5/7/18 ൽ ഉറവിട മാലിന്യ സംസ്കരണ പ്ലാൻറ് സ്കൂളിൽ ആർ സജിനി ഉദ്ഘാടനം ചെയ്തു 8/8/18 ൽ വ്യക്തി  ശുചിത്വത്തിന്റെ  പ്രാധാന്യം മനസ്സിലാക്കുന്നതിനായി സീഡ് ക്ലബ്ബ് വിദ്യാർത്ഥികൾ  തെരഞ്ഞെടുത്ത കുറച്ചു ക്ലാസുകളിൽ  ശുചിത്വ  ചാർട്ടുകൾ വെച്ചു. ഉപയോഗശൂന്യമായ പ്ലാസ്റ്റിക് പേനകൾ റിഫിലില‌ുകൾ എന്നിവ നിക്ഷേപിക്കുന്നതിനായി  സീഡ് ക്ലബ്ബിലെ ആഭിമുഖ്യത്തിൽ ആഭിമുഖ്യത്തിൽ  പോൻ ബിൻ സ്കൂളിൽ സ്ഥാപിച്ചു. സീഡ് ക്ലബ്ബ് ആഭിമുഖ്യത്തിൽ നടത്തിയ ഔഷധസസ്യ പ്രദർശനം  ബഹുമാനപ്പെട്ട  vimeo ദ്ഘാടനം ചെയ്തു സീഡ് ക്ലബ്ബ് വിദ്യാർത്ഥികൾ സസ്യ ത്തോട്ടം സ്കൂളിൽ   നിർമിച്ചു  

കൃഷിഭവനുമായി യോജിച്ച് ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ ഗ്രോബാഗുകളിൽ പച്ചക്കറി കൃഷി ആരംഭിച്ച‌ു. ഉദ്ഘാടനം പാലമേൽ കൃഷി ഓഫീസർ പി രാജശ്രീ നിർവഹിച്ചു പി ടി എ പ്രസിഡണ്ട് പ്രഭ വി മറ്റപ്പള്ളി ഹെഡ്മിസ്ട്രസ് ആർ സജിനി ,ഡെപ്യൂട്ടി ഹെഡ്മാസ്റ്റർ ജെ ഹരീഷ് കുമാർ, അധ്യാപകരായ ഉണ്ണികൃഷ്ണൻ, എസ് സുനിത . ആർ സിനി . എസ് ലക്ഷ്മി എന്നിവർ സംസാരിച്ചു സ്കൂൾ ഹെഡ്മിസ്ട്രസ് ആർ സജിനി പച്ചകറി കൃഷി വിളവെടുപ്പ് ഉദ്ഘാടനം നടത്തി. കാബേജ്,കോളിഫ്ളവർ,തക്കാളി,വഴുതനങ്ങ,പച്ചമുളക്,കറിവേപ്പില, എന്നിവയാണ്. പച്ചക്കറി ഇനങ്ങൾ സ്കൂൾ ഉച്ചഭക്ഷണ പദ്ധതിയിലേക്ക് നൽകി

തൊഴിലുറപ്പ്  തൊഴിലാളികളുടെ ബുദ്ധിമുട്ടുകൾ മനസ്സിലാക്കി K I P കനാൽ ക്ലബ് പ്രവർത്തകരായ  അധ്യാപകരും  വിദ്യാർത്ഥികളും സന്ദർശിച്ചു. യാതൊരു സുരക്ഷാ ഉപകരണങ്ങളും ഇല്ലാതെയുള്ള അവരുടെ ജോലി  കണ്ട സ്കൂളിലെ സീഡ് ക്ലബ്ബ് അംഗങ്ങളുടെ അഭ്യർത്ഥന മാനിച്ച് 60 പേർക്ക്  കയ്യുറകൾ സ്കൂൾ മാനേജർ നൽകി തുടർപ്രവർത്തനം എന്ന നിലയിൽ പഞ്ചായത്ത് പ്രസിഡണ്ട്ഓമന വിജയന് സീഡ് ക്ലബ്  വിദ്യാർത്ഥികൾ ഒരു നിവേദനം നൽകി. തൊഴിലുറപ്പ് തൊഴിലാളികളുടെ സുരക്ഷ ഉറപ്പാക്കണമെന്ന് ആവശ്യപ്പെട്ടാണ് ഭീമഹർജി. സീഡ് ക്ലബ്ബ് കോ-ഓർഡിനേറ്റർ എസ് ലക്ഷ്മി  പി ടിഎ  പ്രസിഡന്റ് പ്രഭാ വി മറ്റപ്പള്ളി, അധ്യാപകരായ  സജീവ്, അശ്വതി, സ്മിത  ബി പിള്ള, വിദ്യാർഥികളായ ജഹനാര,   ആലിയ ഫാത്തിമ, അനന്ദു  എന്നിവർ ചേർന്നാണ് നിവേദനം നൽകിയത്

12/11/18 ൽ ദേശീയപക്ഷി ദിനം സ്കൂളിൽ സീഡ് ക്ലബ്ബിന്റെ നേതൃത്വത്തിൽ ആചരിച്ചു.പക്ഷിനിരീക്ഷണ ക്ലബ് രൂപീകരിക്കുകയും പരിസ്ഥിതി സംരക്ഷണത്തിൽ പക്ഷികളുടെ പ്രാധാന്യമെന്തെന്ന് കുട്ടികളെ ബോധ്യപ്പെടുത്തുകയും ചെയ്തു. ഉപയോഗശൂന്യമായ പ്ലാസ്റ്റിക് കുപ്പികൾ ഉപയോഗിച്ച് കിളികൾക്ക് വെള്ളം കുടിക്കുന്നതിനും ഭക്ഷണത്തിനുമുള്ള സംഭരണികൾ ഉണ്ടാക്കി ഇവ സ്കൂൾ വളപ്പിൽ മാവ്, നെല്ലി, സപ്പോർട്ട, അത്തി തുടങ്ങിയ മരങ്ങളിൽ സ്ഥാപിച്ചു കിളികൾക്കായി ഒരു നീരുറവ എന്ന് പേരിട്ട പരിപാടിയുടെ ഉൽഘാടനം ഡെപ്യൂട്ടി ഹെഡ്മാസ്റ്റർ ഹരീഷ് കുമാർ നിർവ്വഹിച്ചു അന്തർദേശീയ ലഹരിമരുന്ന് വിരുദ്ധദിനത്തിൽ ലഹരിവസ്തുക്കളുടെ ഉപയോഗത്തിനെതിരെയുള്ള കുട്ടികളുടെ ലഘ‌ു ലേഖനങ്ങളും പോസ്റ്ററ‌ുകള‌ും, ചിത്രങ്ങളും, കാർട്ടൂണുകളും, സ്കൂളിൽ സീഡ് ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ പ്രദർശിപ്പിക്കുകയുണ്ടായി ഡോക്ടർ വർഗീസ് കുര്യൻ ജന്മദിനമായ നവംബർ 26ന് സീഡ് ക്ലബ്ബിന്റെ നേതൃത്വത്തിൽ പത്തനംതിട്ട മിൽമ ഡയറിലേക്ക് ഒരു ഫീൽഡ് ട്രിപ്പ് നടത്തുകയുണ്ടായി സീഡ് ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ ലഹരി വിരുദ്ധ സെമിനാർ എക്സൈസ് സിവിൽ ഓഫീസർ സുനിൽകുമാർ നടത്തുകയുണ്ടായി ഊർജസംരക്ഷണത്തിന്റെ ഭാഗമായി മരച്ചുവട്ടിൽ ക്ലാസ്മുറികൾ സീഡ് ക്ലബ്ബിൻറെ നേതൃത്വത്തിൽ നടത്തി നേതൃത്വത്തിൽ നടത്തി

എനർജി ക്ലബ്

പ്രവർത്തനങ്ങൾ

ഊർജോൽൽസവത്തോട് അനുബന്ധിച്ച് എനർജി ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ മാവേലിക്കര സബ്ജില്ലാ തലത്തിൽ ഡിസംബർ ഒന്നിന് നടന്ന യ‌ു പി, എച്ച് എസ്സ് വിഭാഗം ഉപന്യാസം,യ‌ു പി, എച്ച് എസ്സ് വിഭാഗം ക്വിസ് ,യ‌ു പി, എച്ച് എസ്സ് വിഭാഗം കാർട്ട‌ീൺ എന്നി ജനങ്ങളിൽ പങ്കെടുത്തു. യ‌ു പി, എച്ച് എസ്സ് വിഭാഗം ക്വിസ്സ് മല്ൽസരത്തിൽ ഒന്നാം സ്ഥാനം 7 ജി യിൽ പഠിക്കുന്ന ദേവാനന്ദിന‌ും നന്ദനയ്ക്കും ലഭിച്ചു. യുപി വിഭാഗം ഉപന്യാസ മത്സരത്തിന് നന്ദിത എസ് എന്ന കുട്ടിക്ക് ഒന്നാം സ്ഥാനം ലഭിച്ചു. ഫെബ്രുവരി 8ന് നടന്ന ജില്ലാതല മത്സരത്തിൽ യുപി വിഭാഗം ക്വിസ് മത്സരത്തിൽ ദേവാനന്ദ‌ും നന്ദനയ‌ും ഒന്നാം സ്ഥാനം നേടി സംസ്ഥാന തലത്തിലേക്ക് അർഹത നേടി. ഫെബ്രുവരി 12ന് നടന്ന സംസ്ഥാനതല മത്സരത്തിൽ ഇവർ പങ്കെട‌ുത്ത‌ു

ഹിന്ദി ക്ലബ്

പ്രവർത്തനങ്ങൾ

ജൂൺ ആറിന് പരിസ്ഥിതി ദിനാചരണത്തോടനുബന്ധിച്ച് ഹിന്ദി ക്ലബ്ബിൻറെ നേതൃത്വത്തിൽ എല്ലാ ക്ലാസ്സിലും പരിസ്ഥിതി സംബന്ധിയായ പോസ്റ്റർ പതിപ്പിച്ചു. സെപ്റ്റംബർ 14 ഹിന്ദി വാരാഘോഷത്തോട് അനുബന്ധിച്ച് ഉപന്യാസ മത്സരം, പ്രസംഗമത്സരം എന്നിവ ക്ലാസ്സുകളിൽ നടത്തി. ഒക്ടോബർ രണ്ടിന് ഗാന്ധിജയന്തിയോടനുബന്ധിച്ച് ഗാന്ധി വചനങ്ങളുടെ പോസ്റ്റർ പ്രദർശനം .ക്ലാസുകളിൽ പ്രശ്‌നോത്തരി എന്നിവ നടത്തി. ഒക്ടോബർ 11-ന് നടന്ന്ന സ്കൂൾ മേളയുടെ ഭാഗമായി ഹിന്ദി മേള സംഘടിപ്പിക്കുകയും ക‌ുട്ടികൽക്ക് വേണ്ടിയുള്ള വീഡിയോ, പുസ്തകം എന്നിവയുടെ പ്രദർശനം പാരിസ്ഥിതിക,സാമൂഹിക ,സമകാലിക സംഭവങ്ങളുടെ പോസ്റ്റർ പ്രദർശനം കുട്ടികളുടെ പഠന പ്രക്രിയയുടെ ഭാഗമായി ഉൽപ്പന്നങ്ങൾ, ഹിന്ദി പേരോടുകൂടിയ വസ്തുക്കൾ എന്നിവയ‌ുടെ പ്രദർശനങ്ങൾ, രസകരമായ കളികളുടെ പ്രദർശനം എന്നിവ നടത്തി.