ഗവൺമെന്റ് എച്ച്.എസ്.എസ്. താഴത്തുവടകര

Schoolwiki സംരംഭത്തിൽ നിന്ന്
ഗവൺമെന്റ് എച്ച്.എസ്.എസ്. താഴത്തുവടകര
വിലാസം
താഴത്തുവടകര

കോട്ടയം ജില്ല
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകോട്ടയം
വിദ്യാഭ്യാസ ജില്ല കറുകച്ചാല്‍
സ്കൂൾ ഭരണ വിഭാഗം
മാദ്ധ്യമംമലയാളം‌
അവസാനം തിരുത്തിയത്
01-01-2010Asokan





ചരിത്രം

1മണിമലയാറിന്റെ തീരത്ത് , വെള്ളാവൂര്‍ പഞ്ചായത്തില്‍ വാര്‍ഡ് 11 ലാണ് ഈ സരസ്വതീ ക്ഷേത്രം സ്ഥിതിചെയ്യുന്നത്. വിദ്യാ ധനം സര്‍വ്വധനാല്‍ പ്രധാനം എന്ന ആപ്ത വാക്യം കര്‍മ്മ മാര്‍ഗ്ഗമായി തെരഞ്ഞെടുത്ത ഗ്രാമീണരായ ഒരു കൂട്ടം നിസ്വാര്‍ത്ഥ മനുഷ്യരുടെ ഒരു കൂട്ടായ്മയുടെ ഫലമാണ് ഈ വിദ്യാലയം. 1913 ല്‍ ഒരു എല്‍ പി സ്ക്കൂളായി തുടങ്ങി .തിരുവിതാം കൂര്‍ വിദ്യാഭ്യാസ വകുപ്പില്‍ നിന്ന് ഈ എല്‍ പി സ്ക്കൂളിന് അനുവാദം നേടിയെടുക്കാന്‍ കഴിഞ്ഞത് അക്ഷീണ പരിശ്രമത്തിന്റെ ഫലമായിട്ടാണ്.ഈ പ്രവര്‍ത്തനത്തില്‍ മുന്നിട്ടു നിന്നു പ്രവര്‍ത്തിച്ച ആലുങ്കല്‍ പീലി ആശാന്റെ നാമധേയം ഇന്നും ഈ ഗ്രാമം നന്ദിയോടെ സ്മരിക്കുന്നു. നാട്ടുകാരുടെ നിരന്തര ശ്രമത്തിന്റെ ഫലമായി 1958ല്‍ ഇത് ഒരു യു പി സ്ക്കൂളായി ഉയര്‍ത്തപ്പെട്ടു. പുതിയ വിദ്യാലയത്തിനാവശ്യമായ നിര്‍മ്മാണ സാമഗ്രികളെല്ലാം നാട്ടുകാരുടെ സംഭാവനയായിരുന്നു.വാഴൂര്‍ എം എല്‍ എ ആയിരുന്ന ശ്രീ പി.ടി ചാക്കോ , സ്ക്കൂള്‍ നിര്‍മ്മാണ സമിതിയുടെ ഭാരവാഹികളായിരുന്ന ശ്രീ. സ്കറിയ ഞാലിപ്പറമ്പില്‍, മഠത്തില്‍ ശ്രീധരന്‍ നായര്‍ എന്നിവരായിരുന്നു ഇതിന്റെ പിന്നണിയില്‍ പ്രവര്‍ത്തിച്ച പ്രമുഖര്‍. നാട്ടുകാരുടെ നിരന്തര ശ്രമത്തെ തുടര്‍ന്ന് 1962 ല്‍ ഈ വിദ്യാലയം ഹൈസ്ക്കൂളായി ഉയര്‍ത്തപ്പെട്ടു. 1990 ല്‍ ഹയര്‍ സെക്കന്ററി വിഭാഗം ആരംഭിച്ചു

ഭൗതികസൗകര്യങ്ങള്‍

ഹരിത ഭംഗിയാര്‍ന്ന കാംപസ് 3 ഏക്കര്‍ വിസ്തൃതി 7 കെട്ടിടങ്ങള്‍ വിശാലമായ സ്ക്കൂള്‍ ഗ്രൗണ്ട് സുസജ്ജമായ കമ്പ്യൂട്ടര്‍, മീഡിയ, ലൈബ്രറി സൗകര്യങ്ങള്‍ ഹൈസ്കൂളിനും ഹയര്‍സെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടര്‍ ലാബുകളുണ്ട്.

പാഠ്യേതര പ്രവര്‍ത്തനങ്ങള്‍

  • നേച്ചര്‍ ക്ല ബ്ബ്

ലിറ്ററേച്ചര്‍ ക്ല ബ്ബ് ഹെല്‍ത്ത് ക്ല ബ്ബ് ഏറോബിക്സ് പരിശീലനം കൃഷി പാഠം കലാകായിക പരിശീലനം വിദ്യാ രംഗം കലാസാഹിത്യ വേദി വിദ്യാഭ്യാസ വിചിക്ഷണന്‍മാരുടെ സായാഹ്ന ക്ലാസ്സുകള്‍ സായാഹ്ന കാല പഠന സൗകര്യം ITക്ല ബ്ബ്

  • ക്ലാസ് മാഗസിന്‍.

മാനേജ്മെന്റ്

ഗവണ്‍മെെന്റ്

മുന്‍ സാരഥികള്‍

എം.ജി മീന പി.എസ് ജോണ്‍ കെ.എം അന്നമ്മ മറിയക്കുട്ടി അംബികാദേവി സ്കൂളിന്റെ മുന്‍ പ്രധാനാദ്ധ്യാപകര്‍ :

പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍

വഴികാട്ടി