ചേര്‍ത്തല താലൂക്കിലെ മണപ്പുറം എന്ന ഗ്രാമത്തില്‍ സ്ഥിതി ചെയ്യുന്ന ഒരു എയ്ഡഡ് വിദ്യാലയമാണ് സെന്‍റ് തെരേസാസ് ഹൈസ്കൂള്‍‍. മണപ്പുറം സ്കൂള്‍‍ എന്ന പേരിലാണ് പൊതുവെ അറിയപ്പെടുന്നത്. സി.എം.ഐ.സഭയിലെ ബഹു.മത്തായി അച്ചന്‍ 1932-ല്‍ സ്ഥാപിച്ച ഈ വിദ്യാലയം ആലപ്പുഴ ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.

സെന്റ് തെരേസാസ് എച്ച് എസ് മണപ്പുറം
വിലാസം
മണപ്പുറം

ആലപ്പുഴ ജില്ല
സ്ഥാപിതം01 - 06 -
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലആലപ്പുഴ
വിദ്യാഭ്യാസ ജില്ല ചേര്‍ത്തല
സ്കൂൾ ഭരണ വിഭാഗം
മാദ്ധ്യമംമലയാളം‌ ,ഇംഗ്ളീഷ്
അവസാനം തിരുത്തിയത്
01-01-2010Ajithateacher



ചരിത്രം

സി.എം.ഐ സഭയുടെ സ്ഥാപകനായ വാഴ്തപ്പെട്ട കുര്യാക്കോസ് ഏലിയാസച്ചന്‍‍ 1805 ഫെബ്രുവരി 10നു ജനിച്ചു.1986 ഫെബ്രുവരി 8നു ജോണ്‍ പോള്‍ രണ്ടാമന് ‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍ മാര്‍പ്പാപ്പ കോട്ടയത്തുവച്ച് പിതാവിനെ വാഴ്തപ്പെട്ടവനായി പ്രഖ്യാപിച്ചു.ചാവറയച്ചന്‍ 1831 മെയ് 31നാണ് സി.എം.ഐ സഭ സ്ഥാപിച്ചത്.ഈ സഭയുടെ പ്രധാനലക്ഷ്യങ്ങളിലൊന്നാണ് വിദ്യാഭ്യാസപ്രവര്‍ത്തനം.പ്രാദേശികസമൂഹത്തിന്റെ വളര്‍ച്ചക്കായി പള്ളിയോടും കൊവേന്തയോടും അനുബന്ധിച്ച് ഓരോ പള്ളിക്കൂടം വേണമെന്ന് ബഹു.ചാവറപ്പിതാവ് അഭിലഷിച്ചു.ബൗദ്ധികവികാസം പ്രാപിക്കാത്തതോ അച്ചടക്കമില്ലാത്തതോ ആയ ഒരു സമൂഹത്തിന് അദ്ധ്യാത്മികമോ ഭൗതികമോ ആയ പുരോഗതി സാദ്ധ്യമല്ല.ഈ ദര്‍ശനം ഉള്‍ക്കൊണ്ട് നൂറ്റാണ്ടുകളായി വിദ്യാഭ്യാസരംഗത്ത് സുദീര്‍ഘമായ സേവനം അനുഷ്ഠിച്ചുപോരുന്ന സഭയാണ് സി.എം.ഐ സഭ. പള്ളിയോട് ചേര്‍ന്ന് പള്ളിക്കൂടം എന്ന വാഴ്തപ്പെട്ട ചാവറപ്പിതാവിന്റെ ഉത്കൃഷ്ഠദര്‍ശനത്തിന്റെ പൂര്‍ത്തീകരണത്തിനായി മണപ്പുറം ആശ്രമത്തിന്റെ കീഴില് ഒരു പള്ളിക്കൂടം തുടങ്ങുകയെന്ന തീവ്രമായ അഭിലാഷത്തെത്തുടര്‍ന്ന്1932ല് ബഹു.മത്തായി അച്ചന്‍ ഈ സ്കൂളിന് അടിസ്ഥാനശില പാകി.1938 ല്‍ അത് വി.കൊച്ചുത്രേസ്യായുടെ നാമധേയം സ്വീകരിച്ച് L.P സ്കൂളായി പ്രവര്‍ത്തനമാരംഭിച്ചു.ബഹു.ഗ്രേഷ്യന് മണ്ണൂര്‍ അച്ചനായിരുന്നു ആദ്യത്തെ മാനേജര്‍‍.1964ല്‍ U.P സ്കൂളായും 1982 ഹൈസ്കൂളായും ഈ സ്ഥാപനം ഉയര്‍ത്തപ്പെട്ടു. ചേര്‍ത്തല വിദ്യാഭ്യാസജില്ലയിലെ തുറവൂര്‍ സബ്ജില്ലയില്‍ ഉള്‍പ്പെ‍ട്ട ഈ വിദ്യാലയം ചേര്‍ത്തല-അരൂക്കുറ്റി റോഡില്‍ ചേര്‍ത്തലപട്ടണത്തില്‍നിന്നും 12 km വടക്കായി മണപ്പുറം ഗ്രാമത്തില് സ്ഥിതി ചെയ്യുന്നു.മണപ്പുറം ലിറ്റില്‍ഫ്ളവര്‍ ആശ്രമത്തിന് സമീപം വേമ്പനാട്ടുകായലിന്റെ തീരത്ത് പ്രശാന്തസുന്ദരമായ അന്തരീക്ഷത്തില്‍ സ്ഥിതി ചെയ്യുന്ന ഈ വിദ്യാലയത്തിന് വിശാലമായ കളിസ്ഥലവും മെച്ചപ്പെട്ട കെട്ടിടങ്ങളും മികച്ച അദ്ധ്യാപകരുടെ സേവനവും എന്നും ലഭിച്ചുപോരുന്നു. മണപ്പുറത്തെയും ചുറ്റുപാടുമുള്ള പ്രദേസങ്ങളിലെയും കുട്ടികളില്‍ സര്‍ഗാത്മകമായ ജീവിതവീക്ഷണവും നേരായ മൂല്യബോധവും ആരോഗ്യകരമായ മനോഭാവങ്ങളും സ്നേഹോഷ്മളമായ സാമൂഹ്യബന്ധങ്ങളും കെട്ടിപ്പടുക്കുവാന്‍ ഈ വിദ്യാലയത്തിന്റെ പ്രവര്‍ത്തനഫലമായി സാധിക്കുന്നു.ഇന്ന് ആലപ്പുഴജില്ലയിലെ മികച്ച സ്കൂളുകളില്‍‍ ഒന്നായി ഇതിനെ കണക്കാക്കുന്നു.

ഭൗതികസൗകര്യങ്ങള്‍

മൂന്ന് ഏക്കര്‍ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 5 കെട്ടിടങ്ങളിലായി 41 ക്ലാസ് മുറികളും ഹയര്‍ സെക്കണ്ടറിക്ക് ഒരു കെട്ടിടത്തിലായി 6 ക്ലാസ് മുറികളുമുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.

ഹൈസ്കൂളിനും ഹയര്‍സെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടര്‍ ലാബുകളുണ്ട്. രണ്ട് ലാബുകളിലുമായി ഏകദേശം അമ്പതോളം കമ്പ്യൂട്ടറുകളുണ്ട്. രണ്ട് ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റര്‍നെറ്റ് സൗകര്യം ലഭ്യമാണ്.

പാഠ്യേതര പ്രവര്‍ത്തനങ്ങള്‍

  • സ്കൗട്ട് & ഗൈഡ്സ്.
  • ക്ലാസ് മാഗസിന്‍.
  • വിദ്യാരംഗം കലാ സാഹിത്യ വേദി.
  • ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍.

സ്കൂള്‍ പ്രവര്‍ത്തനങ്ങള്‍
സ്കൂള്‍ വര്‍ഷാരംഭത്തിനു മുന്‍പേതന്നെ മാനേജരും സ്റ്റാഫ് കൗണ്‍സിലും ഒന്നിച്ചുചേര്‍ന്ന് അതാതുവര്‍ഷത്തെ പ്രവര്‍ത്തനങ്ങള്‍ ആസൂത്രണം ചെയ്യുന്നു.പ്രവേശനോത്സവത്തോടുകൂടി അദ്ധ്യായനവര്‍ഷം ആരംഭിക്കുന്നു.ആദ്യദിവസം സ്റ്റാഫ് കൗണ്‍സില്‍‍ കൂടി വിവിധപ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം വഹിക്കാനുള്ള അദ്ധ്യാപകരെ തെരെഞ്ഞടുക്കുന്നു. വിവിധ ക്ലബുകള്‍
കലോത്സവകമ്മിറ്റി
വിദ്യാരംഗംകലാസാഹിത്യവേദി
സയന്‍സ് ക്ലബ്
സോഷ്യല്‍ സയന്‍സ് ക്ലബ്
മാതമാറ്റിക്സ് ക്ലബ്
പരിസ്ഥിതി ക്ലബ്
കായിക ക്ലബ്
പ്രവൃത്തിപരിചയ ക്ലബ്
വിദ്യാര്‍ത്ഥിക്ഷേമ ക്ലബ്
കൗമാര ക്ലബ്
വിനോദയാത്രാ ക്ലബ്
ഇംഗ്ലീഷ് ക്ലബ്
ഹിന്ദി ക്ലബ്
സ്കൂള്‍ പാര്‍ലമെന്റ്
ദിനാഘോഷ ക്ലബ്
ലൈബ്രറി കൗണ്‍സില്‍
സ്കൂള്‍ P.T.A

 സ്കൂളിന്റെ ഭൗതികവും അക്കാദമികവുമായ വളര്‍ച്ചയില്‍‍ സ്കൂള്‍‍ P.T.A വഹിക്കുന്ന പങ്ക് വളരെ വലുതാണ്.ജൂണ്‍‍ മാസത്തില്‍തന്നെ P.T.A ജനറല്‍ ബോഡി ചേരുകയും പുതിയ ഭാരവാഹികളെ തെരെഞ്ഞടുക്കുകയും ചെയ്യുന്നു.സ്കൂളിന്റെ ക്രിയാത്മക പ്രവര്‍ത്തനങ്ങളില തികഞ്ഞ ഉത്തരവാദിത്വത്തോടും സഹകരണത്തോടും കൂടി കൂടി പ്രവര്‍ത്തിക്കുവാന്‍ P.T.A അംഗങ്ങള്‍ കാണിക്കുന്ന ആത്മാര്‍ത്ഥത പ്രശംസനാര്‍ഹമാണ്.

I.T അധിഷ്ഠിത വിദ്യാഭ്യാസം

   16 കമ്പ്യൂട്ടറുകള്‍ അടങ്ങിയ കമ്പ്യൂട‍ ലാബും L.C.D പ്രൊജക്ടര്‍ ,T.V മുതലായവയടങ്ങിയ സ്മാര്‍ട്ട്റൂമും കുട്ടികളുടെ I.T പഠനത്തെ വളരെ സഹായിക്കുന്നു.ഓരോ വിഷയങ്ങളും കമ്പ്യൂട്ടറിന്റെ സഹായത്തോടുകൂടി പഠിക്കാന്‍‍

അദ്ധ്യാപകര്‍ കുട്ടികളെ സഹായിക്കുന്നു.U.P വിഭാഗം വിദ്യാര്‍ത്ഥികള്‍ക്കായി പ്രത്യേകം കമ്പ്യൂട്ടര്‍ ലാബ് സജ്ജമാക്കിയിട്ടുണ്ട്. ICT പദ്ധതിയില അംഗമായ ഈ സ്കൂളിന് അര്‍ഹമായ കമ്പ്യൂട്ടര്‍ അനുബന്ധ ഉപകരണങ്ങള്‍ യഥാസമയം ലഭിക്കുന്നുണ്ട്. ഈ സ്കൂളിലെ കുട്ടികള്‍ I.Tമേളയില്‍ സംസ്ഥാനതലത്തില്‍ വരെ പങ്കെടുത്തിട്ടുണ്ട്.സ്കൂള്‍ SITC ആയി ശ്രിമതി മിനികുര്യന്‍ പ്രവര്‍ത്തിക്കുന്നു .
SCOUTS AND GUIDES
സ്കൗട്ട് മാസ്റ്റര്‍ ശ്രീ വി.ജെ മാത്യുവിന്റെയും ഗൈഡ് ക്യാപ്റ്റന്‍ ശ്രീതതി മിനിക്കുര്യന്റെയും നേതൃത്വത്തില്‍ സ്കൗട്ട് ഗൈഡ് പ്രസ്ഥാനം പ്രവര്‍ത്തിക്കുന്നു.കുട്ടികളില്‍ അച്ചടക്കവും മൂല്യബോധവും രൂപപ്പെടുത്തുന്നതിനും സേവനതല്പരത വളര്‍ത്തുന്നതിനും ഈ സംഘടന വഹിക്കുന്ന പങ്ക് വളരെ വലുതാണ്.വിവിധ മേളകള്‍ ഉള്‍പ്പടെ സ്കൂളില്‍ ‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍ നടക്കുന്ന എല്ലാ പ്രവര്‍ത്തനങ്ങളിലും ‍‍‍സ്കൗട്ടുകളും ഗൈഡുകളും നേതൃത്വം നല്‍കുന്നു.മറ്റ് കുട്ടികള്‍ക്ക് മാതൃകയാകും വിധം സ്കൂളില്‍ വിവിധ ശുചീകരണ സേവന പ്രവര്‍ത്തനങ്ങള്‍ സ്കൗട്ട്-ഗൈഡുകള്‍ ഏറ്റെടുത്ത് ചെയ്യുന്നു.

മാനേജ്മെന്റ്

ചര്‍ച്ച് ഓഫ് സൗത്ത് ഇന്ത്യയുടെ വടക്കന്‍ കേരള ഡയോസിസാണ് വിദ്യാലയത്തിന്റെ ഭരണം നടത്തുന്നത്. നിലവില്‍ 46 വിദ്യാലയങ്ങള്‍ ഈ മാനേജ്മെന്റിന്റെ കീഴില്‍ പ്രവര്‍ത്തിക്കുന്നുണ്ട്. റെവ. ഡോ. കെ.പി. കുരുവിള ഡയറക്ടറായും റെവ. പോള്‍ ഡേവിഡ് തോട്ടത്തില്‍ കോര്‍പ്പറേറ്റ് മാനേജറായും പ്രവര്‍ത്തിക്കുന്നു. ഹൈസ്കൂള്‍ വിഭാഗത്തിന്റെ ഹെഡ്മിട്രസ് ആനി കുര്യനും ഹയര്‍ സെക്കണ്ടറി വിഭാഗത്തിന്റെ പ്രിന്‍സിപ്പള്‍ തോമസ് കുരുവിളയുമാണ്.

മുന്‍ സാരഥികള്‍

സ്കൂളിന്റെ മുന്‍ പ്രധാനാദ്ധ്യാപകര്‍ :

വഴികാട്ടി

<googlemap version="0.9" lat="9.782853" lon="76.36285" zoom="16" width="350" height="350" selector="no" controls="none"> 9.782853,76.36285 ,St Theresas.H.S,Manappuram </googlemap>

ഗൂഗിള്‍ മാപ്പ്, 350 x 350 size മാത്രം നല്‍കുക.