ഗവൺമെൻറ്, എച്ച്.എസ്. അവനവൻചേരി/ജൂനിയർ റെഡ് ക്രോസ്
പ്രവർത്തനങ്ങൾ
ആതുര സേവനത്തിന്റെ മഹത്വം കുട്ടികളെ ബോധ്യപ്പെടുത്തുന്നതിനായി അവരെ ഉൾകൊള്ളിച്ചുകൊണ്ടുള്ള പ്രവർത്തനങ്ങളാണ് നമ്മുടെ വിദ്യാലയത്തിലെ ജെ ആർ സി ടീം അംഗങ്ങൾ നടത്തുന്നത്. അതോടൊപ്പം സ്കൂളിന്റെ അച്ചടക്കപ്രവർത്തനങ്ങളിലും ശുചീകരണ പ്രവർത്തനങ്ങളിലും ഇവർ സജീവമായി ങ്കെടുക്കുന്നു. സ്കൂളിലെ പ്രവർത്തനങ്ങളോടൊപ്പം തന്നെ സ്കൂളിന് സമീപമുള്ള ആശുപത്രികളിലെ ശുചീകരണ പ്രവർത്തനങ്ങളിലും ഇവർ പങ്കാളികളായിമാറുന്നു. ജെ ആർ സി എ -ലെവലിൽ(8 -ആം ക്ലാസ് ) ആകെ ഇരുപത് കുട്ടികളാണുള്ളത്,ബി-ലെവലിൽ(9 -ആം ക്ലാസ് ) ആകെ ഇരുപത് കുട്ടികൾ,സി-ലെവലിൽ(10 -ആം ക്ലാസ് ) ആകെ ഇരുപത് കുട്ടികൾ.

