ഗവൺമെൻറ്, എച്ച്.എസ്. അവനവൻചേരി/ദിനാചരണങ്ങൾ
റിപ്പബ്ലിക്ക്ഡേ സെലിബ്രേഷൻ @അവനവഞ്ചേരി
ലഹരി വിരുദ്ധ ദിനാചരണം
അന്താരാഷ്ട്ര ലഹരി വിരുദ്ധ ദിനാചരണത്തിന്റെ ഭാഗമായി അവനവഞ്ചേരി ഗവ.ഹൈസ്കൂളിൽ വിവിധ പരിപാടികൾ സംഘടിപ്പിച്ചു. 'ലഹരി മരണത്തിലേക്കുള്ള കുറുക്കുവഴി വ്യായാമം ശീലമാക്കൂ' എന്ന സന്ദേശ പ്രചാരണത്തിന്റെ ഭാഗമായി കഴിഞ്ഞ ഒരു വർഷമായി രാജ്യത്തുടനീളം വ്യായാമ യജ്ഞങ്ങൾ സംഘടിപ്പിച്ചുവരുന്ന, നെക്കിൾ പുഷ്-അപ്പിൽ ലോക റിക്കോർഡ് ജേതാവ് കൂടിയായ ശ്രീ. ജാക്സൺ ആർ. ഗോമസിനെ സ്കൂളിന്റെ നേതൃത്വത്തിൽ ആദരിച്ചു. അദ്ദേഹം കുട്ടികൾക്ക് ലഹരി വിരുദ്ധ സന്ദേശം നൽകി. നഗരസഭാ കൗൺസിലർ ഗായത്രീ ദേവി, സ്കൂൾ പി.റ്റി.എ. പ്രസിഡന്റ് കെ.ജെ.രവികുമാർ, സ്കൂൾ ഹെഡ്മിസ്ട്രസ് എം.ആർ.മായ, സീനിയർ അസി. ജി.എൽ.നിമി, സ്റ്റാഫ് സെക്രട്ടറി എസ്.സജിൻ എന്നിവർ സംബന്ധിച്ചു. കുട്ടികൾ ലഹരി വിരുദ്ധ പ്രതിജ്ഞ ചൊല്ലി.
ദേശീയ ഊർജ്ജ സംരക്ഷണ ദിനം-Best Energy Saver'
ദേശീയ ഊർജ്ജ സംരക്ഷണ ദിനമായ ഡിസംബർ 14ന് അവനവഞ്ചേരി സ്കൂളിലെ കുട്ടികളുടെ നേതൃത്വത്തിൽ ഊർജ്ജ സംരക്ഷണത്തിന് ഒരു പുതിയ പദ്ധതിക്ക് തുടക്കം കുറിച്ചു. ബുദ്ധിപൂർവ്വം വൈദ്യുതി ഉപയോഗിച്ചു കൊണ്ട് വീട്ടിൽ നടപ്പിലാക്കുന്ന വിവിധ പ്രവർത്തനങ്ങളിലൂടെ വൈദ്യുതി ഉപഭോഗം കുറക്കുന്നതിനും അത് രേഖപ്പെടുത്തി വയ്ക്കുന്നതിലൂടെ ഏറ്റവും കൂടുതൽ വൈദ്യുതി ലാഭിക്കുന്ന ആളെ കണ്ടെത്തി സമ്മാനം നൽകാനുമുള്ള 'Best Energy Saver' എന്ന പദ്ധതിയുടെ ഉദ്ഘാടനം സ്കൂൾ ഹെഡ്മിസ്ട്രസ് എം.എസ്.ഗീതാപത്മം എനർജി സേവിംഗ് കാർഡ് കുട്ടികൾക്ക് നൽകിക്കൊണ്ട് നിർവ്വഹിച്ചു
കേരളപ്പിറവി ദിനാചരണം
ആറ്റിങ്ങൽ ബി.ആർ.സി.യുടെ നേതൃത്വത്തിൽ സ്കൂൾ നടപ്പിലാക്കിയ മലയാളത്തിളക്കം പദ്ധതിയുടെ വിജയ പ്രഖ്യാപനം കേരളപ്പിറവി ദിനത്തിൽ കേരളത്തനിമയുടെ അടയാളമായ വരിക്കപ്ലാവിൻത്തൈ സ്കൂൾ ഹെഡ്മിസ്ട്രസിനു നൽകിക്കൊണ്ട് സ്കൂൾ പി.റ്റി.എ.പ്രസിഡന്റ് അഡ്വ. എൽ.ആർ.മധുസൂദനൻ നായരുടെ സാന്നിധ്യത്തിൽ ആറ്റിങ്ങൽ ബി.പി.ഒ. ശ്രീ.സജി നിർവ്വഹിക്കുന്നു. ചടങ്ങിൽ വച്ച് സ്കൂൾ നിർവ്വഹണ പദ്ധതി റിപ്പോർട്ട് ബി.പി.ഒ. പ്രകാശനം ചെയ്തു. എസ്..എം.സി. ചെയർമാൻ ശ്രീ.കെ.ജെ.രവികുമാർ, പി.റ്റി.എ.അംഗങ്ങൾ എന്നിവർ പങ്കെടുത്തു. കേരളപ്പിറവി ദിന സന്ദേശം നൽകി ശ്രീ.വിജയൻ പാലാഴി സംസാരിച്ചു.
ഫെബ്രുവരി 2- ലോക തണ്ണീർത്തട ദിനാചരണം
ഫെബ്രുവരി 2- ലോക തണ്ണീർത്തട ദിനാചരണത്തിന്റെ ഭാഗമായി അവനവഞ്ചേരി ഗവ.ഹൈസ്കൂളിലെ പരിസ്ഥിതി - ജൈവവൈവിധ്യ ക്ലബ് അംഗങ്ങൾ സ്കൂളിനു സമീപത്തെ നാശോൻമുഖമായിക്കൊണ്ടിരിക്കുന്ന നെൽപാടം സന്ദർശിക്കുകയും തണ്ണീർത്തടങ്ങൾ സംരക്ഷിക്കപ്പെടേണ്ടതിന്റെ ആവശ്യകത ബോധ്യപ്പെടുകയും അവയെ സംരക്ഷിക്കുന്നതിന് വേണ്ടത് ചെയ്യുമെന്ന് പ്രതിജ്ഞയെടുക്കുകയും ചെയ്തു.
ശാന്തിയാത്ര..
ഗാന്ധിജിയുടെ എഴുപതാം രക്ഷസാക്ഷിത്വ ദിനാചരണത്തിന്റെ ഭാഗമായി അവനവഞ്ചേരി ഗവ. ഹൈസ്കൂൾ ഗാന്ധിദർശൻ സമിതിയുടെ നേതൃത്വത്തിൽ നടത്തിയ ശാന്തിയാത്ര...
അവനവഞ്ചേരി ഗവ.ഹൈസ്കൂളിൽ കേരളപ്പിറവി ദിനാചരണവും ശ്രേഷ്ഠ ഭാഷാ ദിനാഘോഷവും.
കേരളപ്പിറവിദിനത്തോടനുബന്ധിച്ച് ശ്രേഷ്ഠ ഭാഷാ ദിനാചരണം അവനവഞ്ചേരി ഗവ.ഹൈസ്കൂളിൽ വിവിധ പരിപാടികളോടെ സംഘടിപ്പിച്ചു. കേരളത്തിന്റെെെ അറുപത്തി ഒന്നാമത് ജന്മദിനത്തിന്റെെെ സ്മരണാർഥം അധ്യാപകരും വിദ്യാർഥികളും ചേർന്ന് അറുപത്തി ഒന്ന് മൺചിരാതുകൾ തെളിയിച്ചു. 'അക്ഷര ജ്വാല' എന്ന പരിപാടി പ്രശസ്ത കവിയും മാധ്യമ പ്രവർത്തതകനുമായ വിജയൻ പാലാഴി ഉദ്ഘാടനം ചെയ്തു. അദ്ദേഹം ശ്രേഷ്ഠഭാഷാ ദിന സന്ദേശം നൽകി. സ്കൂൾ പി.റ്റി.എ.പ്രസിഡന്റ് കെ.ജെ.രവികുമാർ അധ്യക്ഷത വഹിച്ചു. സ്കൂൾ ഹെഡ്മിസ്ട്രസ് എം.എസ്.ഗീതാപത്മം പ്രതിജ്ഞ ചൊല്ലിക്കൊടുത്തു.
കേരളകൗമുദിയുടെ നേതൃത്വത്തിൽ ബോധപൗർണമിലഹരി വിരുദ്ധ പ്രചാരണ പരിപാടി
കേരളകൗമുദിയുടെ നേതൃത്വത്തിൽ ബോധപൗർണമി - ലഹരി വിരുദ്ധ പ്രചാരണ പരിപാടിയുടെ ആറ്റിങ്ങൽ വിദ്യാഭ്യാസ ജില്ലാതല ഉദ്ഘാടനം @ ഗവ.ഹൈസ്കൂൾ, അവനവഞ്ചേരി.
ഊർജ സംരക്ഷണത്തിനായി കൈകോർത്ത് അവനവഞ്ചേരി ഗവ.ഹൈസ്കൂൾ.
ഊർജ സംരക്ഷണ ദിനാചരണത്തിന്റെ ഭാഗമായി അവനവഞ്ചേരി ഗവ.ഹൈസ്കൂളിൽ വിദ്യാർഥികൾ നാളേക്ക് ഊർജം കരുതിവെക്കാമെന്ന് ദീപം തെളിയിച്ച് പ്രതിജ്ഞയെടുത്തു. കെ.എസ്.ഇ.ബി. യിൽ നിന്ന് വിരമിച്ച എക്സി.എഞ്ചിനീയർ എ.രാമചന്ദ്രൻ നായർ 'പ്രായോഗികമായ ഊർജ സംരക്ഷണം' എന്ന വിഷയത്തിൽ ക്ലാസ് എടുത്തു. ഊർജ സംരക്ഷണത്തിന് എന്റെ പങ്ക്' എന്ന വിഷയത്തിൽ ഉപന്യാസ രചനാ മൽസരം നടന്നു. സ്കൂൾ ഹെഡ്മിസ്ട്രസ് എം.എസ്.ഗീതാപത്മം നേതൃത്വം നൽകി.
ഗാന്ധി ജയന്തി വാരാഘോഷം
ഗാന്ധി ജയന്തി വാരാഘോഷത്തോടനുബന്ധിച്ച് ഒക്ടോബർ മാസത്തിൽ അവനവഞ്ചേരി ഗവ.ഹൈസ്കൂൾകുട്ടികൾ തയ്യാറാക്കിയ "നിത്യ ചൈതന്യം" കൈയെഴുത്ത് മാസികയുടെ പ്രകാശനം ഹെഡ്മിസ്ട്രസ് ശ്രീമതി എം.എസ്.ഗീതാപത്മം നിർവ്വഹിക്കുന്നു.