മൗണ്ട് കാർമ്മൽ ഐ.ടി. ക്ലബ്

Schoolwiki സംരംഭത്തിൽ നിന്ന്
22:11, 21 ഡിസംബർ 2018-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Ranjithsiji (സംവാദം | സംഭാവനകൾ) (മൗണ്ട് കാർമ്മൽ ഐ.ടി. ക്ലബ് എന്ന താൾ [[മൗണ്ട് കാർമൽ എച്ച്.എസ്സ്,എസ്സ് ഫോർ ഗേൾസ്,കോട്ടയം/മൗണ്ട് ക...)

ഐ ടി ക്ലബ്ബ് എന്ന പേരിൽ ആരംഭിച്ച ക്ലബ്ബ് 2016 അധ്യയന വർഷം മുതൽ "കുട്ടികൂട്ടം "എന്ന പേരിൽ അറിയപ്പെടാൻ തുടങ്ങി എന്നാൽ ഒരു വർഷത്തിനു ശേഷം 2018 ജനുവരി മുതൽ "ലിറ്റിൽ കൈറ്റ്സ് "എന്ന് നാമകരണം ചെയ്യപ്പെട്ടു .ഐ ടി അധിഷ്ഠിത വിദ്യാഭ്യാസം സുസാധ്യമാക്കുക, കമ്പ്യൂട്ടർ സാക്ഷരത ലഭ്യമാക്കുക എന്ന ഉദ്ദേശത്തോടെ സ്‌കൂളിൽ ആരംഭിച്ചു. 1990 മുതലേ ഔപചാരികമായല്ലായിരുന്നെങ്കിലും ഐ ടി ക്ലബ്ബ് മൗണ്ട് കാർമ്മൽ ക്യാമ്പസിൽ പ്രവർത്തിക്കുന്നു .തെരഞ്ഞെടുക്കപ്പെട്ട അധ്യാപകരും കുട്ടികളും കമ്പ്യൂട്ടർ പരിജ്ഞാനവും പരിശീലനവും നേടി മറ്റുള്ളവരിലേക്കെത്തിക്കുകയായിരുന്നു ആദ്യകാല പ്രവർത്തന ശൈലി .പിന്നീട് ക്ലബ്ബ് അംഗങ്ങളുടെ പ്രത്യേക താല്പര്യപ്രകാരം അന്ന് ഹെഡ്മിസ്ട്രസ് ആയിരുന്ന സി .അൽഫോൻസാ പത്താം ക്‌ളാസ്സിലെ എല്ലാ ക്‌ളാസ്സ് മുറികളിലും ഇന്റർനെറ്റ് കണക്ഷനോടുകൂടിയ ഓരോ desk top സ്ഥാപിക്കുകയുണ്ടായി. അന്ന് കമ്പ്യൂട്ടർ അധ്യാപകർ സ്‌കൂൾ അധികൃതരുടെയും പി ടി എ യുടെയും സഹകരണത്തോടെ നിയമിക്കപെട്ടിരുന്നു .ആ അധ്യാപകരും ക്ലബ്ബ് അംഗങ്ങളുമായിരുന്നു desk top കളുടെ ചുമതലക്കാർ .സ്‌കൂളുകളിൽ നിന്ന് കമ്പ്യൂട്ടർ അധ്യാപകർ മാറ്റപ്പെട്ട 2009 ൽ ബയോളജി അധ്യാപികയായ ശ്രീമതി എലിസബത്ത് സി എം SITC ആയി നിയമിക്കപ്പെട്ടു .ടീച്ചറിന്റെ നേതൃത്വത്തിൽ ഐ ടി ക്ലബ്ബ് പ്രവർത്തനങ്ങൾ കുറച്ചു കൂടി വിപുലമാക്കപ്പെട്ടു .ഹെഡ്മിസ്ട്രസ് ശ്രീമതി ഏലിയാമ്മ ആന്റണിയുടെ നിർദ്ദേശപ്രകാരം പുതിയ പല ആശയങ്ങളും രൂപീകരിക്കപ്പെട്ടു .ഐ ടി മേളകൾ സജീവമായി .കുട്ടികൾക്ക് കമ്പ്യൂട്ടറിനോടുള്ള അടുപ്പക്കുറവ് മാറിത്തുടങ്ങി .മൂന്നാം നിലയിൽ ചെറിയ സൗകര്യത്തോടെ പ്രവർത്തിച്ചിരുന്ന ഐ ടി ലാബ് താഴെ വിപുലമായി ക്രമീകരിക്കപ്പെട്ടു .UP ക്കും HS നും വെവ്വേറേ ലാബുകൾ നിർമ്മിച്ചു .മാത്രമല്ല 2010 ൽ കേരളത്തിൽ അത്ര കണ്ടു പ്രചാരത്തിലില്ലാതിരുന്ന സ്മാർട്ട് ക്‌ളാസ്സുകൾ മൂന്നെണ്ണം അന്നത്തെ എം എൽ എ ആയിരുന്ന ശ്രീ വാസവന്റെ സഹായത്തോടെ നിർമ്മിക്കുവാൻ കഴിഞ്ഞു .ഇതിന്റെയെല്ലാം പ്രവർത്തനങ്ങളിൽ ഐ ടി ക്ലബ്ബ് അംഗങ്ങൾ സജീവമായി പങ്കെടുത്തിരുന്നു .2012 മുതൽ SITC ആയി മലയാളം അധ്യാപിക ശ്രീമതി സുമിനാമോൾ കെ ജോൺ ചാർജ് ഏറ്റെടുത്തു .JSITC മാരായി ഫിസിക്സ് അധ്യാപികയായ ശ്രീമതി സുഷ ആന്റണി ,സോഷ്യൽ സയൻസ് അധ്യാപികയായ ശ്രീമതി റോഷിനി റോബർട്ട് എന്നിവരും ചാർജ് എടുത്തു .ഐ ടി ക്ലബ്ബിൻറെ കെട്ടിലും മട്ടിലും അടിമുടി മാറ്റങ്ങൾ വന്നു .മലയാളം ടൈപ്പിംഗ്, മൾട്ടിമീഡിയ പ്രസന്റേഷൻ ,ഐ ടി പ്രൊജക്റ്റ് ,ഡിജിറ്റൽ പെയിന്റിംഗ് ,ആനിമേഷൻ ,ഹാർഡ്‌വെയർ തുടങ്ങി വിവിധ വിഷയങ്ങൾ ക്ലബ്ബ് അംഗങ്ങൾക്ക് പ്രത്യേക പരിശീലനം നൽകി തുടങ്ങി .സബ് ജില്ലാ -ജില്ലാ- സംസ്ഥാന ഐ ടി മേളകളിൽ മൗണ്ട് കാർമ്മൽ ഐ ടി ക്ലബ്ബ് അംഗങ്ങൾ മികവ് തെളിയിച്ചു തുടങ്ങി .ജില്ലയിൽ 2nd ഓവർ ഓൾ കിരീടം തുടർച്ചയായി ലഭിച്ചു തുടങ്ങി .എല്ലാ വെള്ളിയാഴ്ചകളിലും ഐ ടി ക്ലബ്ബ് മീറ്റിങ് ഉണ്ടായിരിക്കും .

"https://schoolwiki.in/index.php?title=മൗണ്ട്_കാർമ്മൽ_ഐ.ടി._ക്ലബ്&oldid=568669" എന്ന താളിൽനിന്ന് ശേഖരിച്ചത്