ജി.വി. എച്ച്. എസ്.എസ്. ചെട്ടിയാംകിണർ/Activities

Schoolwiki സംരംഭത്തിൽ നിന്ന്

പുസ്തകോത്സവം.jpeg

വായനാവാരാചരണത്തോടനുബന്ധിച്ച് നടന്ന പുസ്തകമേളയിൽ നിന്ന്
ഔഷധക്കഞ്ഞിയുടെ രുചിക്കൂട്ട് ഒരുക്കി ദേശീയഹരിതസേനാംഗങ്ങൾ ആഗസ്റ്റ് 10 ന് കർക്കിടക ക്കഞ്ഞി തയ്യാറാക്കി. പാരമ്പര്യ രീതിയിൽ തയ്യാറാക്കിയ കർക്കിടകക്കഞ്ഞി മൺചട്ടിയിൽ നിന്ന് പ്ലാവില കൊണ്ട് കോരിക്കുടിച്ച് പഴയകാലത്തെ ഓർമകളെ ഊട്ടിയുണർത്തി. ഇതിൻെറ ഭാഗമായി ഔഷധസസ്യങ്ങളുടെ പ്രദർശനം,ഔ‍ഷധത്തോട്ട നിർമ്മാണം എന്നിവ നടത്തി.

വിദ്യാർത്ഥികളിൽ ശാസ്ത്രീയബോധം വളർത്തുന്നതിനും ശാസ്ത്ര സാങ്കേതിക രംഗങ്ങളിൽ മികവ് പുലർത്തുന്നതിനും സഹായകരമാകുന്ന തരത്തിൽ നടത്തിയ നിരന്തര പ്രവർത്തനങ്ങളുടെ ഭാഗമായി തിരുവനന്തപുരം സയൻസ് &ടെക്നോളജി മ്യുസിയത്തിൽ വെച്ച് നടന്ന എക്സിബിഷനിലേക്ക് ജി.വി.എച്ച്.എസ്.എസ് ചെട്ടിയാംകിണർ 10Aക്ലാസിലെ ഹരികൃഷ്ണനുംഅരുണിനും പങ്കെടുക്കാൻ അവസരം കിട്ടി.
കായികരംഗത്ത് കാൽപ്പന്തുകളിയിലെ പുതിയ പ്രതിഭകളെ സംഭാവനചെയ്യുക എന്ന ലക്ഷ്യത്തോടെ ആൺകുട്ടികൾക്കും പെൺകുട്ടികൾക്കുമായി ആരംഭിച്ച ഫുട്ബോൾ അക്കാദമി മുൻ ഇന്ത്യൻ ഫുട്ബോൾ ടീം ക്യാപ്റ്റൻ യു. ഷറഫലി ഉദ്ഘാടനം ചെയ്തു. കേരളബ്ലാസ്റ്റേഴ്സ് ജൂനിയർ പരിശീലകനായ കെ.ടി.ജ്യോതിഷ് കായികാധ്യാപകനായ ഡോ.മു‍ഹമ്മദ് മുസ്തഫ തുടങ്ങിയ പ്രമുഖർ പരിശീലനം നൽകുന്ന ഫുട്ബോൾ അക്കാദമിയെ കേരളത്തിലെ കാൽപ്പന്തുകളിയിലെ മെക്കയായ മലപ്പുറം ഏറെ പ്രതീക്ഷയോടെയാണ് കാണുന്നത്