പി.കെ.എസ്.എച്ച്.എസ്.എസ് കാഞ്ഞിരംകുളം/ASAP

Schoolwiki സംരംഭത്തിൽ നിന്ന്

പി.കെ.എസ്.എച്ച്.എസ്.എസ് കാഞ്ഞിരംകുളം

അസാപ് ( അഡിഷണൽ സ്‌കിൽ അക്വിസിഷൻ പ്രോഗ്രാം)

കേരളത്തിലെ തൊഴിലില്ലായ്മ പ്രശ്നങ്ങൾ ഫലപ്രദമായി പരിഹരിക്കുന്നതിനായി ചെറുപ്പക്കാരെ പ്രാപ്തരാക്കുക എന്ന ലക്ഷ്യത്തോടെ ജനറൽ, ഹയർ എഡ്യൂക്കേഷൻ ഡിപ്പാർട്ട്മെന്റുകൾ സംയുക്തമായി നടപ്പിലാക്കുന്ന നൈപുണ്യ വികസന പദ്ധതി. സർക്കാർ, എയ്ഡഡ് ഹയർ സെക്കണ്ടറി സ്കൂളുകളിലും ആർട്‌സ് ആൻഡ് സയൻസ് ബിരുദ കോഴ്സ് കളിലും പഠനം നടത്തുന്ന വിദ്യാർത്ഥികൾക്കു തൊഴിൽ ലഭ്യമാക്കാൻ അതതു മേഖലകളിൽ പ്രത്യേക കഴിവുകൾ നൽകുന്നു. അസാപിന്റെ ലെവൽ ഒന്നു പ്രോഗ്രാം മൂന്നു കോഴ്സ് കളുടെ സംയോജനമാണ്. കമ്മ്യുണിക്കേറ്റിവ് ഇംഗ്ലീഷ്, ബേസിക് ഐ ടി, സ്കിൽ കോഴ്സ്. 22 സെക്ടർകൾക്കു കീഴിലായി 100 ഇൽ അധികം സ്കിൽ കോഴ്സ് കൾ വിദ്യാർത്ഥികൾക്കായി ലഭ്യമാണ്. വിജയകരമായി കോഴ്സ് പൂർത്തിയാക്കുന്ന വിദ്യാർത്ഥി കൾക്ക് NSDC അംഗീകാരമുള്ള സർട്ടിഫിക്കറ്റുകൾ ലഭിക്കുന്നു.
2017 മുതൽ അസാപ് ക്ലബ്ബ് ന്റെ പ്രവർത്തനങ്ങൾ ഊർജസ്വലമായി സ്കൂൾ ഇൽ നടന്നു വരുന്നു. 2018 വേൾഡ് യൂത്ത് സ്കിൽ ഡേ യുടെ ഭാഗമായി നൈപുണ്യ പ്രദർശനം, വിവിധ തരം മത്സരങ്ങൾ എന്നിവ സ്കൂൾ ഇൽ നടത്തുകയുണ്ടായി.