കെ.ടി.എം.എച്ച്.എസ്. മണ്ണാർക്കാട്/ഗ്രന്ഥശാല
അക്ഷര പുസ്തകാലയം
{ font color || yellow | default text in yellow background }}
കുട്ടികളിൽ വായനാശീലം വളർത്തേണ്ടത് കാലഘട്ടത്തിന്റെ ആവശ്യമാണ്.വായന പ്രോത്സാഹിപ്പിക്കുന്നതിന് സ്കൂൾ വായനശാലയുടെ പ്രവർത്തനം നല്ലരീതിയിൽ നടക്കേണ്ടതുണ്ട്.കഴിഞ്ഞ ഏതാനും വർഷങ്ങളായി അദ്ധ്യാപക ദിനത്തോടനുബന്ധിച്ച് എല്ലാഅദ്ധ്യാപകരും ഓരോ പുസ്തകം സ്കൂൾ ലൈബ്രറിയിലേക്ക് സമർപ്പിക്കുന്നു.ഈ വർഷം സർവീസിൽ 20 വർഷം പൂർത്തിയാക്കിയ അദ്ധ്യാപകർ ചേർന്ന് ലൈബ്രറിയിലേക്ക് ഒരു അലമാരയും അതിലേക്ക് കുറെ പുസ്തകങ്ങളും നല്കി.എല്ലാ വെള്ളിയാഴ്ചയും കുട്ടികൾക്ക് പുസ്തകം വിതരണം ചെയ്യുന്നുണ്ട്. കൂടാതെ കുട്ടികളുടെ മേൽ നോട്ടത്തിൽ ക്ലാസ് റൂം ലൈബ്രറിയും പ്രയോജനപ്പെടുത്തുന്നത് ഒഴിവുവേളകൾ ഫലപ്രദമായി വിനിയോഗിക്കുന്നതിന് സഹായകരമാണ്.