എച്ച്. എസ്. എം. ഇ. എം. എം. എച്ച്. എസ്. എസ്. താനൂർ
മലപ്പുറം ജില്ലയിലെ ഒരു കടലോര ഗ്രാമമായ താനൂരില്‍ കനോലി കനാലിനു സമീപം സ്ഥിതി ചെയ്യുന്ന ഒരു അണ്‍എയ്ഡഡ് വിദ്യാലയമാണ് എച്ച്.എസ്.എം.ഇംഗ്ലീഷ് & മലയാളം മീഡിയം ഹയര്‍ സെക്കണ്ടറി സ്കൂള്‍. താനൂരിലെ പുരാതനമായ ഇസ്ലാം മത പഠന സ്ഥാപനമാീയ ഇസ്ലാഹുല്‍ ഉലൂം അറബിക്‍ കോളേജ് ആണ് ഈ സ്കൂള്‍ നടത്തുന്നത്
1994 മാര്‍ച്ച് 30 നു സ്ഥാപിച്ച ഈ വിദ്യാലയം താനൂരിലെ ഏറ്റവും മികച്ച വിദ്യാലയങ്ങളിലൊന്നാണ്.
എച്ച്. എസ്. എം. ഇ. എം. എം. എച്ച്. എസ്. എസ്. താനൂർ | |
---|---|
വിലാസം | |
താനൂര്‍ മലപ്പുറം ജില്ല | |
സ്ഥാപിതം | 30 - 03 - |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | മലപ്പുറം |
വിദ്യാഭ്യാസ ജില്ല | തിരൂര്‍ |
സ്കൂൾ ഭരണ വിഭാഗം | |
മാദ്ധ്യമം | മലയാളം ,ഇംഗ്ലീഷ് |
അവസാനം തിരുത്തിയത് | |
29-12-2009 | 19101 |
സ്ക്കൂളിന്റെ ചരിത്രത്തിലൂടെ
മുസ്ലീം കേരളത്തിലെ പരമോന്നത പണ്ഡിതപ്രസ്ഥാനമായ സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമാ നടത്തുന്ന സമ്സതയുടെ പ്രഥമ കലാലയമായ ഇസ്ലാഹുല്‍ ഉലൂം അറബിക്‍ കോളേജിന്റെ കീഴിലാണു 1994 മാര്‍ച്ച് 30 നു ഈ വിദ്യാലയം പ്രവര്ത്തനമാരംഭിച്ചത്.
സ്ഥാപനം തുടങ്ങുവാനുണ്ടായ സാഹചര്യം
1991 കാലഘട്ടങ്ങളില്‍ എച്ച്. എസ്.എം.മദ്രസ്സയില് ഒന്നും ര ണ്ടും ക്ലാസ്സുകളില്‍ പോലും കുട്ടികള്‍ തുടര്ച്ചയായി തോറ്റു പഠിക്കുന്ന ഒരു സാഹചര്യമുണ്ടായിരുന്നു.കൂടാതെ മറ്റു നഴ്സറി സ്കൂളളുകളില്‍ പഠിക്കുന്ന മുസ്ലീം കുട്ടികള്‍ക്ക് മദ്രസ്സാ പഠനം സാധ്യമായിരുന്നുമില്ല. ഈ പ്രശ്നത്തിനൊരു പരിഹാരം കാണുക എന്ന ലക്ഷ്യത്തോടെ അറബിക്കോളേജ് കമ്മറ്റി സെക്രട്ടറി സി. കെ. എം ബാവുട്ടി ഹാജിയും, സി. ഒ. അബുബക്കര്‍ , സമസ്ത ട്യൂട്ടര്‍ A.T.M. കുട്ടി മുസ്ലിയാര്‍, കള്ളിയത്ത് മുഹമ്മദ് ഹാജി ,മറ്റു ഭാരവാഹികള്‍ തുടങ്ങിയവര്‍ തമ്മില്‍ ചര്‍ച്ച നടത്തുകയും, ഇത്തരമൊരു സ്ഥാപനം തുടങ്ങുന്നതിന്റെ പരിമിതികളും പ്രശ്നങ്ങളും എങ്ങനെ പരിഹരിക്കുമെന്ന തിനു വേണ്ടി അന്ന് എച്ച്. എസ്.എം. മദ്രസ്സാ സ്ഥാപകനായ ബഹു. കെ. കെ ഹസ്റത്ത് അവര്‍കളെ സമീപീക്കുകയും അദ്ദേഹത്തിന്റെ നിര്‍ ദ്ദേശ പ്രകാരം നിലവിലുള്ള മദ്രസ്സ പൊളിച്ച് വിപുലീകരിച്ച കെട്ടിടത്തിനു 18/4/1993 ല്‍ അറബിക് കോളേജ് മാനേജര്‍ ബഹു. സി. എച്ച്. ഹൈദ്രോസ്സ് മുസ്ലീയാര്‍ തറക്കല്ലിടുകയും ചെയ്തു. കെട്ടിടനിര്മ്മാണപ്രവര്‍ത്തികള്‍ക്കായി നാട്ടിുലും മറുനാട്ടിലുമുള്ള ധാരാളം മഹല്‍വ്യക്തികള്‍ ഉദാരമായ സംഭാവനകള്‍ നല്‍കി. അങ്ങനെ ദൃുത ഗതിയില്‍ പണിപൂര്‍ത്തിയായ കെട്ടിടത്തില്‍ 30/03/1994 ല്‍ 60 കുട്ടികളുമായി 2 ഡിവിഷനുകളിലായി , K.P.S.C ബോര്‍ഡിന്റെ സിലബസ് സ്വീകരിച്ച് കൊണ്ട് L.K.G. ക്ലാസ്സ് ആരംഭിച്ചു.
1996-ല്‍ പെണ്‍കുട്ടിള്ക്ക് മാത്രമായി അഞ്ചാംക്ലാസ്സ് മുതല്‍ മലയാളം മീഡിയം സ്ക്കൂള്‍ K.K.H.M.GIRLS HIGH SCHOOL എന്ന പേരില്‍ ആരംഭിച്ചു. അതിനാല്‍ മുസ്ലീം പെണ്കുട്ടികള്‍ക്ക് സ്ക്കൂള് വിദ്യാഭ്യാസത്തോൊടൊപ്പം മദ്രസ്സാ പഠനവും മുന്നോട്ട് കൊണ്ടുപൊകാന് സാധിച്ചു. അത് 2001ല്‍ ഇത് പിന്നീട് മിക്സഡ് ഹൈസ്കൂളായി ഉയര്‍ത്തി. പേര് H.S.M. ENGLISH & MALAYALAM MEDIUM HIGH SCHOOL എന്നാക്കി. 2005 ല്‍ ഹയര്‍ സെക്കന്‍ണ്ടറി വീഭാഗവുമാരംഭിച്ചു. അങ്ങനെ H.S.M. ENGLISH & MALAYALAM MEDIUM HIGHER SECONDARY SCHOOL ആയി.
സകൂളിന്റെ ലക്ഷ്യങ്ങള്‍
മൂന്നു വയസ്സിനു മുകളിള്ള പിഞ്ചു കുട്ടികളില്‍ ദൈവഭക്തി , അനുസരണശീലം , അച്ചടക്കം , സത്യസന്ധത ,കരുണ , എന്നിവ ജനിപ്പിച്ച് ,മാതൃഭാഷയോടൊപ്പം അറബിയിലും ഇംഗ്ലീഷിലും പ്രാവീണ്യം നേടാന്‍ സഹായിച്ച് ,അവരെ ഉത്തമ പൗരന്‍മാരാക്കി മാറ്റിയെടുക്കുക എന്നതാണു ഈ സ്കൂളിന്‍റ പ്രഥമ ലക്ഷ്യം. . തീരദേശത്തുള്ള കുട്ടികളെ വിദ്യാഭ്യാസപരമായും സാംസ്കാരികപരമായും ഉയര്‍ത്തിക്കൊണ്ടുവരികയെന്നതും ഈസ്ഥാപനത്തിന്റെ പ്രധാന ലക്ഷ്യങ്ങളില്‍ പ്പെടുന്നു. പഠനത്തോടൊപ്പം കലാകായികമല്സരങ്ങളിലും ശോഭിക്കാന്‍ കുട്ടികള്‍ക്ക് സാഹചര്യമൊരുക്കുന്നു.
മറ്റു വിശേഷങ്ങള്‍
- 2001 - 2002 പ്രഥമ S.S.L.C. ബാച്ച് 100 % കുട്ടികളും ഉയര്‍ന്ന മാര് ക്കോടെ പുറത്തിറങ്ങി.
- തുടര്‍ച്ചയായ 10 വര്ഷങ്ങളീലും S.S.L.C ക്ക് 100 % വിജയം.
- മദ്രസ്സാ പന്ത്രണ്ടാം ക്ലാസ്സ് വരെ ഉയര്ത്തി.
- 75 ഓളം അദ്ധ്യാപകര്‍
- മിതമായ ഫീസ് നിരക്ക്
ഭൗതികസൗകര്യങ്ങള്‍
- ഏകദേശം 4.5 ഏക്കറോളം സ്ഥലത്ത് പല ബ്ലോക്കുുകളിലായി നീണ്ടുകിടക്കുന്ന കെട്ടിടങ്ങള്‍
- നഴ്സറി ബ്ലോക്കില്‍ 16 ക്ലാസ്സുകള്‍
- എല്‍. പി. ബ്ലോക്കില്‍ 33 ക്ലാസ്സുുകള്‍
- യു. പി. 13 ക്ലാസ്സുകള്‍
- ഹൈസ്ക്കൂള്‍ 11 ക്ലാസ്സുകള്‍
- ഹയര് സെക്കണ്ടറി 5 ക്ലാസ്സുകള്‍.
- 2 സ്റ്റാഫ് റൂം
- 2 COMPUTER LAB
- PHYSICS,CHEMISTRY,BIOLOGY LAB
- LIBRARY
- OFFICE ROOM,
- 2 PRAYER CUM CONFERENCE HALL
- STAGE
- ആവശ്യത്തിനു സാനിറ്റേഷന്‍ സൗകര്യം
- കുടിവെള്ള സൗകര്യം
- ELECTRICITY
പാഠ്യേതര പ്രവര്‍ത്തനങ്ങള്‍
- മാഗസിന്‍.
ഓരോ വര്ഷവും GALAXY എന്ന പേരില്‍ സ്ക്കൂള്‍ മാഗസിനും ക്ലാസ്സ് മാഗസിനുകളും ഇറക്കുന്നു.
- വിദ്യാരംഗം കലാ സാഹിത്യ വേദി.
' 2005 മുതല്‍ വിദ്യാരംഗം കലാസാഹിത്യ വേദിയിലെ സജീവ സാന്നിധ്യം 2009 ല് താനൂര്‍ ഉപജില്ലാ സാഹിത്യോല്‍സവത്തില് ഹൈസ്ക്കൂള്‍ വിഭാഗത്തിന് രണ്ടാം സ്ഥാനം.,ഉപന്യാസ രചന, കൈയ്യെഴുത്ത് മാസിക എന്നിവക്ക് ഒന്നാം സ്ഥാനം, കവിതാരചന,കാവ്യമഞ്ജരി എന്നിവക്ക് രണ്ടാം സ്ഥാനം കതാരചന - മൂന്നാം സ്ഥാനം എന്നിവ ലഭിച്ചു.'
- ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍.
ഓരോ വര്‍ഷവും Social,Science,Maths , Natural, Arts ക്ലബ്ബുകള് രൂപീകരിിതച്ച് നല്ല പ്രവര്‍ത്തനങ്ങള്‍ നടത്തുന്നു.
മാനേജ്മെന്റ്
- ഇ സ്ലാഹുല്‍ ഉലൂം അറബിക്‍ കോളേജ് ആണു വിദ്യാലയം നടത്തുന്നത്.
സെക്രട്ടറി : C.K.M BAVUTTY HAJI
മുന്‍ സാരഥികള്‍
Sl.No | Name of Headmaster | Year |
---|---|---|
1 | JAMEELA. V.K. | 1994 - 1996 |
2 | U. A. KADER | 1996 - 2003 |
3 | AHAMED. K. V. | 2004 -2008 |
വഴികാട്ടി
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാര്‍ഗ്ഗങ്ങള്‍
<googlemap version="0.9" lat="10.646664" lon="75.824708" zoom="18" width="350" height="350" selector="no">11.071469, 76.077017, MMET HS Melmuri11.111874, 75.890808, Chelari, Kerala11.114611, 75.891477</googlemap>, Kerala
11.114611, 75.891477
</googlemap>
>
|
|