സെന്റ്. അഗസ്റ്റ്യൻസ് ഗേൾസ് എച്ച്.എസ്സ്. മൂവാറ്റുപുഴ/HSS

Schoolwiki സംരംഭത്തിൽ നിന്ന്
23:49, 10 സെപ്റ്റംബർ 2018-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Saghs (സംവാദം | സംഭാവനകൾ) (→‎ഹയർസെക്കണ്ടറിതലത്തിലൂടെ.......)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾഎച്ച്.എസ്എച്ച്.എസ്.എസ്.ചരിത്രംഅംഗീകാരം

ഹയർസെക്കണ്ടറിതലത്തിലൂടെ.......

മുവാറ്റുപുഴയുടെ ഹ്യദയഭാഗത്ത് തലയുയർത്തി നിൽക്കുന്ന സെന്റ്. അഗസ്റ്റ്യൻസ് ഗേൾസ് ഹൈസ്കൂളിനോട് ചേർന്ന് 2000 ത്തിലാണ് ഹയർസെക്കണ്ടറി സ്കൂളിന് അംഗീകാരം ലഭിച്ചത്.സി.ബേസിലായിരുന്നു ആദ്യത്തെ പ്രൻസിപ്പൽ.പിന്നീട് സി.ജറോസ്,സി.നാൻസി എന്നിവരുടെ സാരിഥ്യത്തിൽ ഹയർസെക്കണ്ടറി ഉന്നതിയിലേയ്ക്ക് കുുതിച്ചു.2 കോഴ്സുകൾ 3 ബാച്ചുകളിലായി ഇവിടെ നടത്തപ്പടുന്നു.സയൻസ്,ഹ്യുമാനിറ്റിസ് എന്നീ കോഴ്സുകൾ ആരംഭിച്ചു.2007 ൽ ഹ്യുമാനിറ്റിസിനു പകരം സൗകര്യാർത്ഥം കൊമേഴ്സ് ആരംഭിച്ചു.സയൻസ് വിഭാഗത്തിൽ 2 ബാച്ചുകളിലും കൊമേഴ്സ് വിഭാഗത്തിൽ ഒരു ബാച്ചിലുമായി കുുട്ടികൾ വിദ്യ അഭ്യസിക്കുന്നു.പ്രതിഭാധനരും അർപ്പണബോധവുമുള്ള 16 അദ്ധ്യാപകരും 4 അനദ്ധ്യാപകരും പ്രിൻസിപ്പൽ സി.റാണി ജോസിന്റെ നേത്യത്വത്തിൽ വി.ചാവറ പിതാവിന്റെ ദർശനം സ്വന്തമാക്കി മുന്നേറുന്നു.350ഒാളം കുുട്ടികൾ ബൗദ്ധിക ജ്ഞാനത്തോടൊപ്പം ആത്മീയ ജ്ഞാനവും വ്യക്തിത്വ രൂപികരണവും സ്വന്തമാക്കിമുന്നേറുന്നു.ഇതിനോടകം പാഠ്യഠ്യേതര വിഷയങ്ങളിൽ സ്വന്തമാക്കി തങ്ങളുടെ നിലയുറപ്പിക്കാൻ Higher Secondary വിഭാഗത്തിനു കഴിഞ്ഞു.മുവാറ്റുപുഴ ഉപജില്ലയിൽ മാത്രമല്ല റവന്യൂ തലത്തിലും നമ്മൂടെ schoolമുൻ പന്തിയിൽ തന്നെ.എല്ലാ വർഷവും പബ്ലിക്ക് പരീക്ഷയിൽ മുഴുവൻ മാർക്ക് നേടുന്ന കുുട്ടികൾ സ്കൂളിന് അഭിമാനമായി നിലകൊള്ളുന്നു.പഠനത്തോടൊപ്പം പാഠ്യേതര വിഷയങ്ങഭൾക്ക് ഇവിടെ തുല്യപ്രാധാന്യം നല്കുന്നു എന്നതിന്റെ ഉദാഹരണമാണ് സംസ്ഥാനതല മത്സരങ്ങൾക്കുള്ള പങ്കാളിത്തവും വിജയവും.വർഷങ്ങളായി സയൻസ്,കണക്ക്,സോഷ്യൽ സയൻസ് മേളകളിലും യുവജനോത്സവത്തിനും തുടർച്ചയായി മാർഗ്ഗം കളിക്കും സംസ്ഥാനതലത്തിൽ A grade സ്വന്തമാക്കി.കുട്ടികളിൽ സാമൂഹ്യബോധവും സാമൂഹ്യക്ഷേമതത്പരതയും വളർത്താൻ NSSവളരെസജീവമായിപ്രവർത്തിക്കുന്നു.ബോധവത്ക്കരണയജ്ഞങ്ങൾ,സാമൂഹ്യസേവനങ്ങൾ,ദത്ത്വഗ്രാമത്തിനു സഹായം,പരിസ്ഥിതി സഹായം,ഇവയിലൂടെ സമൂഹവുമായി ബന്ധപ്പെട്ട് പ്രവർത്തനങ്ങൾക്കായി കുട്ടികൾക്ക് അവസരമൊരുക്കുന്നു.ആത്മീയതയുടെ നിറവിൽ,ദൈവത്തിലാശ്രയിച്ചുകൊണ്ട്,പെൺകുട്ടികളുടെ ആത്മീയവും ഭൗതീകവുമായ വളർച്ചയും നന്മയും ലക്ഷ്യം വെച്ച് മുന്നേറുന്ന വിദ്യാക്ഷേത്രം ഏവർക്കും തണലായി നിലകൊള്ളുന്നു.വിജയത്തേരിൽ പ്രശോഭിക്കുന്നു.

ഹയർ സെക്കണ്ടറിതലത്തിലെ അദ്ധ്യാപകരുടെ പേര് വിവരങ്ങൾ

അധ്യാപകരുടെ പേര് തസ്തിക
സി.റാണി ജോസ് പ്രിൻസിപ്പൽ
സി.ആൽഫിൻ സി.എംസി എച്ച്.എസ്.എസ്.റ്റി നാച്ചുറൽ സയൻസ്
ശ്രീമതി.റോസിലി.മാതേയ്ക്കൽ എച്ച്.എസ്.എസ്.റ്റി.കണക്ക്
സി.പോൾസി സി.എം.സി എച്ച്.എസ്.എസ്.റ്റി മലയാളം
സി.‍ഡെന്നി സി.എം.സി എച്ച്.എസ്.എസ്.റ്റി ഹിന്ദി
സി.ജ്യോതി മരിയ സി.എം.സി എച്ച്.എസ്.എസ്.റ്റി സോഷ്യൽ സയൻസ്
ശ്രീമതി.സുജ ജോസഫ് എച്ച്.എസ്.എസ്.റ്റി ഫിസിക്കൽ സയൻസ്
ശ്രീമതി.ബെറ്റ്സി ജേക്കബ് എച്ച്.എസ്.എസ്.റ്റി ഫിസിക്കൽ സയൻസ്
സി.ആൻസിറ്റ സി.എം.സി എച്ച്.എസ്.എസ്.റ്റി സോഷ്യൽ സയൻസ്
സി.സജീവ സി.എം.സി എച്ച്.എസ്.എസ്.റ്റി ഫിസിക്കൽ സയൻസ്
ശ്രീമതി.‍‍ ‍‍‍‍‍‍കല.എം.കുരുവിള എച്ച്.എസ്.എസ്.റ്റി ഫിസിക്കൽ സയൻസ്
സി.ഷീജ മരിയ സി.എം.സി എച്ച്.എസ്.എസ്.റ്റി സോഷ്യൽ സയൻസ്
ശ്രീമതി.മിനി പോൾ എച്ച്.എസ്.എസ്.റ്റി നാച്ചുറൽ സയൻസ്
ശ്രീമതി.ജിജി ജോസഫ് എച്ച്.എസ്.എസ്.റ്റി സോഷ്യൽ സയൻസ്
സി.റാണിറ്റ് സി.എം.സി എച്ച്.എസ്.എസ്.റ്റി ഇംഗ്ലീഷ്
സി.ലിന്റ സി.എം.സി എച്ച്.എസ്.എസ്.റ്റി ഇംഗ്ലീഷ്

ഹയർ സെക്കണ്ടറിതലത്തിലെ അനധ്യാപകരുടെ പേര് വിവരങ്ങൾ

അനധ്യാപകരുടെ പേര് തസ്തിക
ശ്രീ.മനോജ് മാത്യൂസ്.സി ലാബ് അസിസ്റ്റന്റ്
ശ്രീ.സന്തോഷ് വർഗീസ് ലാബ് അസിസ്റ്റന്റ്
ശ്രീമതി.ഗീത പി.എച്ച് ലാബ് അസിസ്റ്റന്റ്
ശ്രീമതി.പ്രിയ ഐപ്പ് ലാബ് അസിസ്റ്റന്റ്


പ്രോജക്ടുകൾ

പ്ലാസ്റ്റിക് രഹിത ഭൂമിയ്ക്കായി കൈകോർത്തുകൊണ്ട് ശാസ്ത്രപ്രതിഭകൾ

കപ്പയിൽ നിന്നും മണ്ണിൽ ലയിക്കുന്ന പ്ലാസ്റ്റിക്ക് ഉണ്ടാക്കി ശാസ്ത്ര രംഗത്ത് നമ്മുടെ കുട്ടികളൊരു കുതിച്ചു ചാട്ടം നടത്തി.മാത്രുഭൂമി 2017 ഫെബ്രുവരിയിൽ നടത്തിയ Iam Kalam എന്ന സയൻസ് എക്സ്ബിഷനിൽ നമ്മുടെ കുട്ടികൾ ഒരു ലക്ഷം രൂപയോടെ രണ്ടാം സ്ഥാനം നേടി.കപ്പയിൽ നിന്നും പഴ തൊലിയിൽ നിന്നും മണ്ണിൽ ലയിക്കുന്ന പ്ലാസ്റ്റിക്ക് പഴത്തൊലി കൊണ്ട് മലിനജലം ചെലവു കുറഞ്ഞ രീതിയിൽ ശുദ്ധികരിക്കുന്നു.എല്ലാ ദിലസവും നമ്മൾ വലിച്ചെറിയുന്ന പഴത്തൊലിയിൽ നിന്നും മണ്ണിൽ ലയിക്കുന്ന പ്ലാസ്റ്റിക്കും,അശുദ്ധ ജലം ശുദ്ധികരിക്കുന്ന ചെലവു കുറഞ്ഞ രീതികളും നമ്മുടെ കുട്ടികൾ വികസിപ്പച്ചെടുത്തു.ഈ കണ്ടുപിടുത്തത്തിന് ജന്മഭൂമി ദിനപത്രം നടത്തിയ സയൻസ് എക്സിബിഷനിൽ ISRO മുൻ ചെയർമാൻ ജി.മാധവൻ നായരിൽ നിന്നും ക്യാഷ് അവാർ‍‍ഡ് സ്വീകരിക്കുന്നു BEST PROJECT AWARD ഉം 45000/- രൂപ ക്യാഷ് അവാർഡും ലഭിച്ചു.

നിറഭേദങ്ങൾ.......

സ്കൂൾ പ്രിൻസിപ്പൽ സി.റാണി ജോസ്.
NSSന്റെ ആഭിമുഖ്യത്തിൽ വൃക്ഷത്തൈ നട്ടുകൊണ്ട് പരിസ്ഥിതി ദിനം ആചരിക്കുന്നു.
പുകയില വിരുദ്ധദിനവുമായി ബന്ധപ്പെട്ട് എൻ.എസ്.എസിലെ കുട്ടികൾ സംഘടിപ്പിച്ച ഫ്ലാഷ് മോബ്
2017-2018 സബ് ജില്ല ശാസ്ത്ര,ഗണിതശാസ്ത്ര,
പ്രവർത്തിപരിചയ,ഐ.ടി മേളകളിൽ ചാമ്പ്യൻഷിപ്പ്
2017-2018 ജില്ല ഗണിതശാസ്ത്രമേളയിൽ ചാമ്പ്യൻഷിപ്പ്നേടിയ ഗണിത ടീം
2017-2018 ജില്ലാ ശാസ്ത്ര മേളയിൽ കിരീടം നേടിയ സയൻസ് ക്ലബ് അംഗങ്ങൾ