ഗവ. വി എച്ച് എസ് എസ് വാകേരി/Details

Schoolwiki സംരംഭത്തിൽ നിന്ന്
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾപ്രൈമറിഹൈസ്കൂൾവി.എച്ച്.എസ്ചരിത്രംഅംഗീകാരം
കമ്പ്യൂട്ടർ ലാബ്
സ്കൂൾ വാർഷികവും പുതിയ കെട്ടിടം ശിലാസ്ഥാപനവും


  • മൂന്ന് ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്.
  • സ്കൂളിൽ എൽ.പി മുതൽ ഹയർ സെക്കണ്ടറിവരെ 7 കെട്ടിടങ്ങളിലായി 35 ക്ലാസ് മുറികളും നാല് സയൻസ് ലാബുകളും മൂന്ന് കമ്പ്യൂട്ടർ ലാബുകളുമുണ്ട്.
  • മൂന്ന് ലാബുകളിലുമായി ഏകദേശം അമ്പത്തിനാലോളം കമ്പ്യൂട്ടറുകളുണ്ട്.
  • രണ്ട് ലാബുകളിൽ ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്.
  • മൂന്ന് സ്മാർട്ട് റൂമുകൾ വിദ്യാർത്തികളുടെ പഠനാവശ്യത്തിന് ഉണ്ട്. ഇവയിൽ രണ്ട് റൂമുകളിൽ ബ്രോഡ്ബാന്റ് & വൈഫൈ ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്.
  • ഹൈസ്കൂൾ ക്ലാസുകൾ ഹൈടെക്കായി മാറി
  • ശുദ്ധമായ കുടിവെള്ള സ്രോതസ് സ്കൂളിന് സ്വന്തം കിണർ
  • 5000 ത്തിലധികം പുസ്തകങ്ങളുള്ള ലൈബ്രറി& വായനാമുറി
  • ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും പ്രത്യേകം മൂത്രപ്പുരകളും ടോയ്ലറ്റുകളും
  • ആധുനികമായ പാചകപ്പുര
  • പെൺകുട്ടികളുടെ മൂത്രപ്പുരയിൽ നാപ്കിൻ ഡിസ്ട്രോയർ സൗകര്യം
  • ജൈവവൈവിധ്യ പാർക്ക്
സ്കൂൾ ബസ്

ഇന്നത്തെ കാലത്ത് സ്കൂളുകളുടെ മുഖ്യ ആകർഷണങ്ങലിലൊന്ന് സ്കൂൾ ബസാണ്. സ്കൂൾ ബസ് ഇല്ലാത്തതിനാൽ നിരവധി കുട്ടികളാണ് നമ്മുടെ സ്കൂൾ പരിധിയിൽനിന്നും മറ്റുസ്കൂളുകളിലേക്കു പോകുന്നത് യാത്രാപ്രശ്നം പരിഹരിക്കുക കുട്ടികളെ സ്കൂളിലേക്ക് ആകർഷിക്കുക എന്നീലക്ഷ്യത്തോടെ 2018 ജൂൺ 1 മുതൽ രണ്ട് സ്കൂൾ ബസുകൾ ഓടിത്തുടങ്ങി. പൂർവ്വവിദ്യാർത്ഥിയും മുൻ പി.ടി.എ പ്രസിഡന്റ് ശ്രീ ജിഷു സി.സി.യാണ് ബസിന്റെ ഉടമസ്ഥൻ. പൂർവ്വ വിദ്യാർത്ഥിയായ ശ്രീ ബിജു ഡി. ആർ ,ജിഷു എന്നിവരാണ് ബസ് ഡ്രൈവർമാർ. സി.സി., മൂടക്കൊല്ലി, കൂടല്ലൂർ മാരമല എന്നിവിടങ്ങളിൽ നിന്നായി 4 ട്രിപ്പാണ് ബസിന് ഉള്ളത്. 120 കുട്ടികൾ ബസ് സൗകര്യം ഉപയോഗപ്പെടുത്തുന്നു. ജീപ്പ്, ഓട്ടോ റിക്ഷ തുടങ്ങിയ വാഹനങ്ങലിലും കുട്ടികൾ സ്കൂളിൽ എത്തുന്നു. സുൽത്താൻ ബത്തേരി എം. എൽ. എ. ശ്രീ ഐ. സി. ബാലകൃഷ്ണൻ നമ്മുടെ സ്കൂളിന് ഒരു ബസ് വാങ്ങുന്നതിന് പതിനാറ് ലക്ഷം രൂപ പ്രാദേശിക വികസന ഫണ്ടിൽ ഉൾപ്പെടുത്തി അനുവദിച്ചിട്ടണ്ട്. സാങ്കേതിക, ഭരണപരമായ അനുമതി ലഭിച്ചിട്ടുണ്ട്. ഉടൻതന്നെ ബസ് ലഭിക്കുമെന്ന് പ്രത്യാശിക്കാം. ഈ ബസുകൂടി എത്തുന്നതോടെ സ്കൂളിലേക്കുള്ള കുട്ടികളുടെ യാത്രാപ്രശ്നത്തിന് പരിഹാരമാകും.