ഗേൾസ് വോയിസ്

Schoolwiki സംരംഭത്തിൽ നിന്ന്
22:03, 10 സെപ്റ്റംബർ 2018-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Mohanji (സംവാദം | സംഭാവനകൾ)

https://schoolwiki.in/G.H.S._KARUNAGAPPALLY

Homeമിഴി(ചിത്രലോകം)പൂർവ്വ വിദ്യാർത്ഥിനികൾഅധ്യാപകർലിങ്ക‌ുകൾഅംഗീകാരങ്ങൾ
  • കേരള ജനതയുടെ അതിജീവന പോരാട്ടത്തിൽ നമ്മുക്കും പങ്കാളികളാകാം....
  • മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന നൽകുക.

മഴക്കെടുതികളും ഓണാവധിയും കഴിഞ്ഞ‌് കുട്ടികൾ നാളെ ബുധനാഴ‌്ച (29.8.2018) മുതൽ സ‌്കൂളുകളിലേക്ക‌്.

മഹാപ്രളയം നമ്മൾ അതിജീവിക്ക‌ും... പ്രളയത്തെ തുടർന്ന‌് സംസ്ഥാനത്തെ ബഹ‌ുഭ‌ൂരിപക്ഷം സ‌്കൂളുകള‌ും ദുരിതബാധിതർക്കുള്ള ക്യാമ്പുകള‌ോ പ്രളയബാധിതമോ ആയിരുന്നു. പ്രളയബാധിത സ‌്കൂളുകളിലും ക്യാമ്പുകളായ സ‌്കൂളുകളിലും മാലിന്യവും മറ്റും നീക്കി ശുചീകരണ പ്രവൃത്തി പൂർത്തിയാക്കി അധ്യയനത്തിനായി ഒരുങ്ങി. ആലപ്പുഴ ജില്ലയിൽ കുട്ടനാട്, ചേർത്തല, അമ്പലപ്പുഴ താലൂക്കുകളിലെ പ്രഫഷനൽ കോളജുകൾ ഉൾപ്പെടെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും മറ്റു താലൂക്കുകളിൽ ദുരിതാശ്വാസ ക്യാംപുകൾ പ്രവർത്തിക്കുന്ന വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും കലക്ടർ ബുധനാഴ്ച അവധി പ്രഖ്യാപിച്ചു. കുട്ടനാട് താലൂക്കിൽ കാലവർഷത്തെ തുടർന്നുണ്ടായ വെള്ളക്കെട്ട് ഒഴിഞ്ഞിട്ടില്ലാത്തതിനാലും കുട്ടനാട് നിവാസികൾ ചേർത്തല, അമ്പലപ്പുഴ താലൂക്കുകളിലെ സ്‌കൂളുകളിൽ താമസിക്കുന്നതിനാലുമാണു മൂന്നു താലൂക്കുകൾക്ക് അവധി നൽകിയത്. ചില സാങ്കേതിക കാരണങ്ങളാൽ എറണാകുളം ജില്ലയിലെ കുറച്ചു സ്കൂളുകൾ തുറക്കുന്നത് വെള്ളിയാഴ്ച (31) ആയിരിക്കും. മുളവൂർ ഗവൺമെന്റ് ലോവർ പ്രൈമറി സ്‌കൂൾ, ലിറ്റിൽ ഫ്ലവർ ലോവർ പ്രൈമറി സ്‌കൂൾ പാനായിക്കുളം, ഗവൺമെന്റ് ഹയർ ഹയർ സെക്കൻഡറി സ്‌കൂൾ ഏഴിക്കര, ഗവൺമെന്റ് ലോവർ പ്രൈമറി സ്‌കൂൾ ഏഴിക്കര, ഗവൺമെന്റ് ലോവർ ലോവർ പ്രൈമറി സ്‌കൂൾ ഏഴിക്കര, ഗവൺമെന്റ് ലോവർ പ്രൈമറി സ്‌കൂൾ കെടാമംഗലം, ഗവൺമെന്റ് ലോവർ പ്രൈമറി സ്‌കൂൾ നന്ത്യാട്ടുകുന്നം, ഗവൺമെന്റ് ജൂനിയർ ബേസിക് സ്‌കൂൾ കുന്നുകര എന്നീ ഏഴ് സ്‌കൂളുകളായിരിക്കും 31 മുതൽ തുറക്കുക. തൃശൂർ ജില്ലയിൽ ദുരിത്വാശ്വാസ ക്യാംപായി പ്രവർത്തിക്കുന്നതും കെട്ടിങ്ങൾക്കു സുരക്ഷ ഭീഷണിയുള്ളതുമായ ഏഴു സ്കൂളുകൾക്ക് ബുധൻ(29), വ്യാഴം (30), വെള്ളി (31) ദിവസങ്ങളിൽ അവധി നൽകി. തൃശൂർ ജില്ലയിൽ അവധിയുള്ള സ്കൂളുകൾ–ഗവ. യുപിഎസ് കുഴൂർ, ഗവ. യുപിഎസ് അരിമ്പൂർ,ഗവ. ജിജെബിഎസ് ചേർപ്പ്, ജിഎൽപിഎസ് പുത്തൻപീടിക, യുപിഎസ് എടമുട്ടം, എസ്കെവി എൽപിഎസ് എരവത്തൂർ, ഗവ. എൽപിഎസ് പള്ളം, ചെറുതുരുത്തി. മറ്റെല്ലാ സ‌്കൂളുകളും പൂർണതോതിൽ പ്രവർത്തനം തുടങ്ങും. പ്രളയത്തിൽ പുസ‌്തകവും ബാഗും യൂണിഫോമും നഷ‌്ടപ്പെട്ടവർക്ക‌് അത‌് ലഭ്യമാക്കാനുള്ള നടപടി ഉടൻ കൈക്കൊള്ളും. നഷ‌്ടപ്പെട്ട ബാഗ‌്, നോട്ട‌്ബുക്ക‌്, യൂണിഫോം, ഇൻസ‌്ട്രുമെന്റ‌് ബോക‌്സ‌് തുടങ്ങിയവയുടെ റിപ്പോർട്ട‌് ശേഖരിച്ച‌് ഒരാഴ‌്ചക്കുള്ളിൽ സബ‌്ജില്ലാ തലത്തിൽ വിതരണ നടപടി കൈക്കൊള്ളും. യൂണിഫോമുകൾ സെപ‌്തംബർ 15നകം തയ്യാറാക്കി നൽക‌ും. കിണറുകൾ തൽകകാലം ഉപയോഗിക്കാൻ പറ്റാത്ത വിദ്യാലയങ്ങളിൽ വാട്ടർകിയോസ്കുകൾ സ്ഥാപിക്കും. ചിലയിടങ്ങളിൽ മൊബൈൽ ശൗചാലയങ്ങളും സ്ഥാപിക്കും. സംസ്ഥാനത്തെ 98 ശതമാനം വിദ്യാലയങ്ങളും പ്രവർത്തന യോഗ്യമാണെന്നും ഓണപ്പരീക്ഷ ഉടൻ ഉണ്ടാകില്ലെന്നും നഷ്ടപ്പെട്ട അധ്യയന ദിവസങ്ങൾ വീണ്ടെടുക്കാൻ അധ്യാപക സംഘടനകളുമായി ചർച്ച നടത്തുമെന്ന‌ും വിദ്യാഭ്യാസമന്ത്രി.

ദുരിതബാധിതർക്കൊപ്പം വീണ്ടും കരുനാഗപ്പള്ളി ഗേൾസ് ഹൈസ്‌കൂൾ.

ഇത്തവണ ഭക്ഷ്യധാന്യങ്ങളും പുതുവസ്‌ത്രങ്ങളും ഭവന ശുചീകരണ സാമഗ്രികളും. ഒപ്പംചേർന്ന എല്ലാവർക്കും നന്ദി. കേരള ജനതയുടെ അതിജീവന പോരാട്ടത്തിൽ നമ്മുക്കും പങ്കാളികളാകാം.... മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന നൽകുക.

കേരള ജനതയുടെ അതിജീവന പോരാട്ടത്തിൽ നമ്മുക്കും പങ്കാളികളാകാം...

കുട്ടികളും അധ്യാപകരും സുഹൃത്തുക്കളും ശേഖരിച്ചു നൽകിയ ഭക്ഷ​ണ പദാർത്ഥങ്ങൾ ആലപ്പുഴ കളക്‌‌ടറുടെ നിർദ്ദേശ പ്രകാരം കലൂർ ക്യാമ്പിൽ എത്തിച്ചു. നാളെയും സ്കൂളിൽ ക്യാമ്പിലേക്ക് ആവശ്യമായ വസ്തുക്കൾ എത്തിക്കാമെന്ന് നിരവധി സുമനസുകൾ അറിയിച്ചിട്ടുണ്ട് ലഭിക്കുന്നവ അധികൃതരെ ഏൽപ്പിക്കുന്നതാണ്. സഹായിച്ച സഹകരിച്ച എല്ലാവർക്കും നന്ദി.

ഓണാവധി നേരത്തെയാക്കി.

സംസ്ഥാനം പ്രളയക്കെടുതിയിൽ വലയുന്ന സാഹചര്യത്തിൽ ഇത്തവണ ഓണാവധി നേരത്തെയാക്കി. സംസ്ഥാനത്തെ ഹയർ സെക്കൻഡറി, വൊക്കേഷണൽ ഹയർ സെക്കൻഡറി ഉൾപ്പെടെ പൊതുവിദ്യാഭ്യാസ മേഖലയിലെ എല്ലാ സ്കൂളുകളും വെള്ളിയാഴ്ച പൂട്ടുമെന്ന് പൊതു വിദ്യാഭ്യാസ ഡയറക്ടർ അറിയിച്ചു. 29ന് ആയിരിക്കും സ്കൂളുകൾ പിന്നീടു തുറക്കുക. കനത്ത മഴയിലും പ്രളയക്കെടുതിയിലും സ്കൂളുകളിൽ മിക്കതും ദുരിതാശ്വാസ ക്യാംപ് പ്രവർത്തിക്കുന്നതിനാൽ ഓഗസ്റ്റ് 31ന് തുടങ്ങാൻ നിശ്ചയിച്ചിരുന്ന ഒന്നാം പാദ വാർഷിക പരീക്ഷ മാറ്റിവച്ചിരുന്നു. പുതുക്കിയ തീയതി പിന്നീട് അറിയിക്കുമെന്നും പൊതു വിദ്യാഭ്യാസ ഡയറക്ടർ വ്യക്തമാക്കിയിരുന്നു.

ഓണപരീക്ഷ മാറ്റിവച്ചു.

നിർത്താതെ പെയ്യുന്ന പേമാരിയും, സ്കൂളുകളിൽ മിക്കതും ദുരിതാശ്വാസ ക്യാമ്പ് ആയി പ്രവർത്തിക്കുന്നതും കണക്കിലെടുത്തു ആഗസ്റ്റ് 31 ന് തുടങ്ങാൻ നിശ്ചയിച്ചിരുന്ന ഒന്നാം പാദ വാർഷിക പരീക്ഷ ( ഓണപരീക്ഷ ) മാറ്റിവയ്ക്കുന്നതായ് പൊതുവിദ്യാഭ്യാസ ഡയറക്ടർ. പുതുക്കിയ തീയതി പിന്നാലെ അറിയിക്കുന്നതാണ്.

പൊൻതൂവൽ എം പി മെറിറ്റ് അവാർഡ്

പൊൻതൂവൽ എം പി മെറിറ്റ് അവാർഡ്
ആലപ്പുഴ പാർലമെൻറ് മണ്ഡലത്തിൻറെ പരിധിയിൽ വരുന്ന സ്കൂളുകളിൽ നിന്നും നൂറു ശതമാനം വിജയം നേടിയ സ്കൂളുകൾക്ക് ഏർപ്പെടുത്തിയ പൊൻതൂവൽ എം പി മെറിറ്റ് അവാർഡ്ദാന ചടങ്ങ് ഓഗസ്റ്റ് 14 ചൊവ്വാഴ്ച (2 PM)പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ഉദ്ഘാടനം ചെയ്തു. കരുനാഗപ്പള്ളി, കായംകുളം നിയമസഭാ മണ്ഡലങ്ങളിലെ സ്കൂളുകൾക്കാണ് അവാർഡ് നൽകിയത്. 2006-ൽ ആരംഭിച്ച പരിപാടിയുടെ പന്ത്രണ്ടാമത് വർഷമായ ഇത്തവണ ഒന്നാം ഘട്ടത്തിൽ ആലപ്പുഴയിൽ നടന്ന ചടങ്ങിൽ കർണാടക മുഖ്യമന്ത്രി കുമാരസ്വാമി യാണ് അവാർഡ് ദാന ചടങ്ങ് ഉദ്ഘാടനം ചെയ്തത്. രണ്ടാം ഘട്ട പരിപാടിയിൽ പ്രശസ്ത കലാസംഘടകൻ സൂര്യ കൃഷ്ണമൂർത്തി മുഖ്യാതിഥിയായി. പുതിയകാവിൽ ദേശീയപാതയോടു ചേർന്നുള്ള ഐഡിയൽ ഓഡിറ്റോറിയത്തിലാണ് ചടങ്ങുകൾ നടന്നത്. അവാർഡ്ദാന ചടങ്ങിൽ പ്രശസ്ത ചലച്ചിത്ര താരം രൺജി പണിക്കർ, ഗ്രാമവികസന വകുപ്പ് കമ്മീഷണർ എൻ പദ്മകുമാർ ഐ എ എസ്, കൊല്ലം പോലീസ് കമ്മീഷണർ ഡോ.അരുൾ ആർ ബി കൃഷ്ണ, ഗാനരചയിതാവും കുമാരനാശാൻ സ്മാരക സമിതി ചെയർമാനുമായ രാജീവ് ആലുങ്കൽ, കഥാകൃത്തും സാംസ്‌കാരിക പ്രവർത്തകനുമായ സതീഷ് ബാബു പയ്യന്നൂർ തുടങ്ങിയവർ പങ്കെടുത്തു. നൂറു ശതമാനം വിജയവും( 501/501) ആലപ്പുഴ ലോകസഭ മണ്ഡലത്തിൽ ഏറ്റവും കൂടുതൽ ഫുൾ എ പ്ലെസ്സുകളും (114) കരസ്ഥമാക്കിയ കരുനാഗപ്പള്ളി ഗേൾസ് ഹൈസ്കൂളിന് ചടങ്ങിൽ പൊൻതൂവൽ അവാർഡ് നൽകി ആദരിച്ചു.

നല്ല കാര്യങ്ങൾ ചെയ്തതിന് നല്ലപാഠത്തിന്റെ പുരസ്കാരം വീണ്ടും കരുനാഗപ്പള്ളി ഗേൾസ് ഹൈസ്കൂളിന്

നല്ലപാഠം പുരസ്കാരം
മലയാള മനോരമയുടെ നല്ലപാഠം ജില്ലാപുരസ്‌കാരം മൂന്നാംസ്ഥാനം കരുനാഗപ്പള്ളി ഗേൾസ് ഹൈസ്കൂളിന് ലഭിച്ചു.പതിനായിരം രൂപയും പ്രശസ്തിപത്രവും അടങ്ങുന്ന പുരസ്‌കാരം കൊല്ലം യൂനിസ്കുഞ്ഞ് മെമ്മോറിയൽ കൺവെൻഷൻ സെന്ററിൽ നടന്ന നല്ലപാഠം കോഡിനേറ്റർമാരുടെ ജില്ലാസംഗമ വേദിയിൽ പ്രശസ്ത മജീഷ്യൻ ശ്രീ ഗോപിനാഥ് മുതുകാട് സമ്മാനിച്ചു. ഒപ്പം സ്കൂളിലെ നല്ലപാഠം കോ - ഓ‍ഡിനേറ്റർമാരായ ജി മോഹനൻസാറും എ ശ്രീജാദേവി ടീച്ചറും മികച്ച കോ - ഓഡിനേറ്റർമാരായി തെരഞ്ഞെടുക്കപ്പെടുകയും ചെയ്തു.അയ്യായിരം രൂപവീതം ക്യാഷ് അവാർഡും പ്രശസ്‌തിപത്രവും അവർ വേദിയിൽവച്ച് ഏറ്റുവാങ്ങി. ഇത് തുടർച്ചയായ ര​ണ്ടാംതവണയാണ് ഈ അംഗീകാരം ലഭിക്കുന്നത്.


കണ്ണീരൊപ്പാൻ

കുട്ടനാട്ടിിൽ വെള്ളപ്പൊക്കതാൽ ദുരിതം അനുഭവിക്കുന്ന കൂട്ടുകാർക്കു നൽകാൻ കരുനാഗപ്പള്ളി ഗേൾസ് ഹൈസ്‌ക‌ൂളിലെ മലയാള മനോരമ നല്ല പാഠം കൂട്ടുകാർ സമാഹരിച്ച ബ‌ുക്ക‌ുകൾ മലയാള മനോരമ പ്രതിനിധിക്ക‌ു കൈമാറുന്നു.

അത്യപൂർവ്വമായ ആകാശക്കാഴ്ചയ്ക്ക് സാക്ഷ്യം വഹിക്കാൻ സ്കൂളിൽ അവസരം.

നൂറ്റാണ്ടിലെ ഏറ്റവും ദൈർഘ്യമേറിയപൂർണ ചന്ദ്രഗ്രഹണം ഇന്ന് ദൃശ്യമാകും. 103 മിനിറ്റ് ദൈർഘ്യമേറിയ ചന്ദ്രഗ്രഹണമാണ് ഇന്നുണ്ടാകുന്നതെന്ന് ശാസ്ത്രലോകം പറയുന്നു. ഗ്രഹണത്തിന്റെ പ്രാഥമിക ഘട്ടം രാത്രി 11.44ന് ആരംഭിക്കും. തൊട്ടുപിന്നാലെ ഭാഗികമായ ഗ്രഹണവും ആരംഭിക്കും. ഇത് കൃത്യം 11.54 തുടങ്ങും.പൂർണചന്ദ്ര ഗ്രഹണം രാത്രി ഒരുമണിക്കാണ് ആരംഭിക്കുക. ഈ സമയത്ത് ചന്ദ്രൻ ഭൂമിയുടെ നിഴലിന്റെ മധ്യത്തിലായിരിക്കും. ഭൂമിയുടെ അന്തരീക്ഷത്തിലൂടെ കടന്നുപോകുന്ന സൂര്യപ്രകാശം ചന്ദ്രനിൽ തട്ടി ചുവപ്പുനിറമാകുന്ന ബ്ലഡ്‌മൂൺ പ്രതിഭാസവും ഇന്ന് ദൃശ്യമാകും. ഭൂമിയുടെ നിഴലിൽ നിന്ന് മാറുന്നതോടെയാണ് ചന്ദ്രന് ചുവപ്പും ഓറഞ്ചും നിറം ലഭിക്കുന്നത്. ഇത്ര ദൈർഘ്യമേറിയൊരു ബ്ലഡ് മൂണിനെ കാണാൻ കഴിയുന്നതിന്റെ ആവേശത്തിലാണ് ശാസ്ത്രലോകം.2000 ജൂലൈ 16നായിരുന്നു ഇതിന് മുൻപ് ഇത്രയും ദൈർഘ്യമേറിയ ഗ്രഹണം അനുഭവപ്പെട്ടത്.

പ്രഭാതഭക്ഷണ കൗണ്ടറിന്റെ ഉദ്ഘാടനം


ഈ വർഷത്തെ നല്ല പാഠം പ്രഭാതഭക്ഷണ കൗണ്ടറിന്റെ ഉദ്ഘാടനം ഹെഡ്മിസ്ട്രസ് എൽ ശ്രീലത നിർവ്വഹിക്കുന്നു.

പ്രഭാത ഭക്ഷണം കഴിക്കാതെ എത്തുന്ന നിർധന കുടുംബത്തിലെ കുട്ടികൾക്ക് സൗജന്യമായും ട്യൂഷനും മറ്റുമായി രാവിലെ വീട്ടിൽനിന്നി ഇറങ്ങി പ്രഭാത ഭക്ഷണം കഴിക്കാതെ സ്കൂളിലെത്തുന്ന കുട്ടികൾക്ക് കുറഞ്ഞ നിരക്ക് (10 രൂപ) ഈടാക്കിയുമാണ് പ്രാതൽ നൽകുന്നത്.പ്രഭാത ഭക്ഷണത്തിൽനിന്ന് ലഭിക്കുന്ന തുക ജീവകാരുണ്യ പ്രവർത്തനങ്ങൾക്ക് വിനിയോഗിക്കുന്നു.പ്രഭാത ഭക്ഷണം കുട്ടികൾ വീടുകളിൽനിന്ന് എത്തിക്കുന്നു.(കൗണ്ടർ പ്രവർത്തനം ദിവസവും രാവിലെ 9.15മുതൽ 9.45വരെ)കഴിഞ്ഞ വർഷം കൗണ്ടറിൽ നിന്ന് കിട്ടിയ തുക ഈ സ്കൂളിലെ രണ്ട് കുട്ടികളുടെ മാതാവിന് ഹൃദയശസ്ത്രക്രീയക്ക് നൽകി.നിർധന കുട്ടികളെ നല്ലപാഠം കൂട്ടുകാർ നടത്തുന്ന സ്കൂൾ സെൻസസിലൂടെ കണ്ടെത്തുന്നു.

അറിയിപ്പ്








കരുനാഗപ്പള്ളി ഗേൾസ് ഹൈസ്കൂളിൽ കുട്ടികൾക്ക് റോളർ സ്കേറ്റിങ് പരിശീലന ക്ലാസ്സിന് തുടക്കമായി

ഗൃഹപാഠം കൃഷി പാഠം പദ്ധതി -2018 ഉദ്ഘാടനം




ഗൃഹപാഠം കൃഷി പാഠം പദ്ധതി -2018 ആരംഭിച്ചു.

കരുനാഗപ്പള്ളി ഗേൾസ് ഹൈസ്ക്കൂളിൽ ഓണത്തിന് ഒരു മുറം പച്ചക്കറി പദ്ധതിയുടെ ഭാഗമായി കുട്ടികൾക്ക് പച്ചക്കറി വിത്തു വിതരണം ഹെഡ്മിസ്ട്രസ് എൽ ശ്രീലത ഉദ്ഘാടനം ചെയ്യ്തു. നല്ലപാഠം യൂണിറ്റിന്റെ നേതൃത്വത്തിലാണ് പദ്ധതി നടപ്പിലാക്കുന്നത്. തുടർച്ചയായ മൂന്നാം വർഷമാണ് നല്ലപാഠം യൂണിറ്റ് കുട്ടികളുടെ വീടുകളിൽ പച്ചക്കറി കൃഷി പ്രോത്സാഹിപ്പിക്കുന്ന ഗൃഹപാഠം കൃഷി പാഠം പദ്ധതി കരുനാഗപ്പള്ളി കൃഷി ഭവന്റെ സഹാകരണത്തോടെ നടത്തുന്നത്.




യോഗാദിനാചരണത്തിന്റെ ഭാഗമായി നടത്തിയയോഗാ പ്രദർശനം.


ചെറിയ പെരുനാൾ ആഘോഷങ്ങളുടെ ഭാഗമായി കരുനാഗപ്പള്ളി ഗേൾസ് ഹൈസ്കൂളിൽ മൈലാഞ്ചി ഫെസ്റ്റ്- 2018 സംഘടിപ്പിച്ചു.

മേയ്ക്കപ്പ് ബോക്സുകളിൽ പല നിറങ്ങളിലും ഡിസൈനിലുമുള്ള നെയിൽ പോളിഷുകളും ടാറ്റൂ സ്റ്റിക്കറുകളുമെല്ലാം സ്ഥിരമായി ഇടം പിടിച്ചെങ്കിലും പണ്ടു കാലം മുതലേ വിരലുകൾ മനോഹരമാക്കിയിരുന്ന മൈലാഞ്ചി ചോപ്പിനോട് പുതുതലമുറക്കും പ്രിയമൊട്ടും കുറയുന്നില്ല എന്ന് തെളിയിക്കുന്നതായിരുന്നു ചെറിയ പെരുന്നാൾ പ്രമാണിച്ച്‌ കരുനാഗപ്പള്ളി ഗേൾസ് ഹൈസ്കൂളിൽ സംഘടിപ്പിച്ച 'മൈലാഞ്ചി 2018'. ബ്രൈഡൽ‌, അറബിക്, പീകോക്ക് , ചോപ്പർ‌, ഉത്തരേന്ത്യൻ, പാകിസ്ഥാനി, പേർഷ്യൻ എന്നിങ്ങനെ ധാരാളം ഡിസൈനുകൾ നടുവിരലിന്റെ തുമ്പു മുതൽ കൈമുട്ടു വരെയും കാൽപാദം നിറയെയും നിറയുന്ന മൈലാഞ്ചിച്ചുവപ്പുമായി 'മൈലാഞ്ചി 2018' കരവിരുതിന്റെ മായിക പ്രപഞ്ചം തന്നെ തീർത്തു. കൂട്ടത്തിൽ അറേബ്യൻ സ്റ്റൈലിനോടാണ് കുട്ടികൾ കൂടുതൽ പ്രിയം കാട്ടിയത്. ഇടാനുള്ള എളുപ്പമാണ് പുതുതലമുറ അറേബ്യൻ ഡിസൈൻ തേടിപ്പോകുന്നതിന് കാരണം. വലിയ പൂക്കളാക്കി വളരെ എളുപ്പത്തിൽ ഇടാൻ കഴിയുമെന്ന പ്രത്യേകത അറേബ്യൻ ഡിസൈനുകൾക്കുണ്ട്. റംസാൻ ആഘോഷങ്ങളുടെ ഭാഗമായി സംഘടിപ്പിച്ച മെഹന്തി ഫെസ്റ്റ് കരവിരുതിന്റെയും കലാബോധത്തിന്റെയും സമന്വയ കാഴ്ചയായി മാറി. കുട്ടികൾക്കൊപ്പം അദ്ധ്യാപികമാരും കൈകളിൽ മൈലാഞ്ചിയിടാൻ കൂടിയതോടെ സ്കൂൾഅങ്കണം ഉത്സവാന്തരീക്ഷമായി മാറി. കുട്ടികളിൽ സാഹോദര്യത്തിന്റെയും സഗവർതിത്വത്തിന്റെയും ചിന്ത വളർത്താൻ ഇത്തരം പരിപാടികളിലൂടെ കഴിയട്ടെ എന്ന് പരിപാടി ഉദ്ഘാടനം ചെയ്ത പ്രഥമാദ്ധ്യാപിക എൽ ശ്രീലത ടീച്ചർ പറഞ്ഞു. സ്കൂൾ പ്രവർത്തന സമയം നഷ്ടപ്പെടുത്താതെ ഉച്ചഭക്ഷണത്തിനുള്ളഇടവേള സമയം പ്രയോജനപ്പെടുത്തിയാണ് പരിപാടി സംഘടിപ്പിച്ചതെന്നതും ശ്രദ്ധേയമായി. ഇരുനൂറിലധികം കുട്ടികൾ പങ്കെടുത്ത മത്സരത്തിൽ ഏററവും നല്ല ജോഡികളെ കണ്ടെത്താൻ വിധികർത്താക്കൾ ഏറെ പണിപ്പെട്ടു. ജി മോഹനൻ, സബ്ന, അസീന,ആസ്മി,വിജിത തുടങ്ങിയവർ പരിപാടിക്ക് നേതൃത്വം നൽകി. വിജയികൾക്ക് സീനിയർ ടീച്ചർ രമാദേവി അമ്മ സമ്മാനങ്ങൾ വിതരണം ചെയ്തു.


മികച്ച വിദ്യാലയത്തിനുള്ള കൊല്ലം ജില്ലാജഞ്ചായത്തിന്റെ പുരസ്കാരം ലഭിച്ചു.

എസ് എസ് എൽ സി പരീക്ഷയിൽ കൊല്ലം റവന്യൂ ജില്ലയിൽ ഏറ്റവുമധികം ഫുൾ A+ വാങ്ങിയ വിദ്യാലയത്തിനുള്ള ജില്ലാപഞ്ചായത്തിന്റെ പുരസ്കാരം കരുനാഗപ്പള്ളി ഗേൾസ് ഹൈസ്കൂളിന്.ജില്ലാജഞ്ചായത്തിന്റെ പ്രവർത്തന പരിധിക്കു പുറത്തുള്ള ഈ വിദ്യാലയത്തെ അക്കാദമിക മികവ് പരിഗണിച്ചാണ് പ്രത്യേക പുരസ്കാരം നൽകി ആദരിച്ചത്. ഹെഡ്മിസ്ട്രസ് എൽ ശ്രീലത ടീച്ചർ ജില്ലാപ‍ഞ്ചായത്ത് പ്രസിഡന്റ് ശ്രീമതി സി രാധാമണിയിൽനിന്ന് ഏറ്റുവാങ്ങി.


പരിസ്ഥിതി ദിനാചരണം.



പുതിയ യൂണിഫോം..
പുതിയ യൂണിഫോം

ഇന്ന് പ്രവേശനോത്സവം

672 പുതുമുഖങ്ങൾ 4 പുതിയ ഡിവിഷനുകൾ 40 ഹൈടെക് ക്ലാസ്സുമുറികൾ പുതിയ യൂണിഫോം 2018-19 പഠനവർഷം ആരംഭിക്കുന്നു. SSLC പരീക്ഷയിൽ ഫുൾ A+ ലഭിച്ച 114 ലും ഒമ്പത് A+ ലഭിച്ച 52 ഉം USS പരീക്ഷയിൽ സ്കോളർഷിപ്പ് ലഭിച്ച 2 ഉം കൂട്ടുകാരെ പനിനീർപുഷ്പങ്ങൾ നൽകി സ്വീകരിച്ച് അറിവിന്റെ മികവിന്റെ പുതിയ വിജയങ്ങൾ തേടിയുള്ള ഈ വർഷത്തെ യാത്ര പ്രിയരെ കൂട്ടായി തുണയായി നിങ്ങളുണ്ടാകുമെന്ന പ്രതീക്ഷയോടെ കരുനാഗപ്പള്ളി ഗേൾസ് ഹൈസ്കൂൾ ഇന്ന് ആരംഭിക്കുന്നു


കരുനാഗപ്പള്ളി ഗേൾസ് ഹൈസ്കൂൾ കൂടുതൽ ഉയരങ്ങളിലേക്ക്......

.
സ്കൂളിൽ അഡ്മിഷൻ എടുക്കുന്ന കുട്ടികളുടെ എണ്ണം വർദ്ധിച്ചതോടെ എല്ലാ കുട്ടികൾക്കും ആധുനിക സൗകര്യങ്ങൾ ലഭിക്കുന്നില്ല എന്ന പരാതി ഉയർന്നു. ഈ സാഹചര്യത്തിൽ ആധുനിക സൗകര്യങ്ങളോടെ 54 ക്ലാസ്സ് മുറികളുള്ള പുതിയ ബഹുനില മന്ദിരം നിർമ്മിക്കുന്നു. നിർമ്മാണ ആരംഭം 14.03.2018 രാവിലെ 8.00 മണിക്ക് .ഈ ആഹ്ലാദ നിമിഷത്തിന് സാക്ഷിയാകാൻ സ്നേഹപൂർവ്വം സ്വാഗതം ചെയ്യുന്നു

കരുനാഗപ്പള്ളി ബി ആർ സിയുടെ മലയാളതിളക്കം കരുനാഗപ്പള്ളി ഗേൾസ് ഹൈസ്കൂളിൽ നവംബർ 27 മുതൽ 29 വരെ



സംസ്ഥാന മേളയിൽ തിളങ്ങിയവർ

Sate Work experience fair-

                                       garment making                 H S                 ,Adithya Anil -           A  Grade 
                                       palm leaves products          H S                 Nandana. S-             A  Grade 
State Social Science Fair - 
                                       Working Model - .                H S                 Anamika                  A  Grade 
                                                                                H S                 Bhanulekshmi.           A  Grade  
Sate Science Fair  - 
                                       Improvised Experiment         H S                 Keerthana               A  Grade 
                                                                                 H S                 Bhagya                   A  Grade

|Sate Science Fair (H S)Improvised Experiment 'A' Grade Keerthana & Bhagya


സ്കൂൾ ടീം


ഹരിത വിദ്യാലയം റിയാലിറ്റി ഷോ- 2 ചിത്രീകരണം തികുവനന്തപുരം ചിത്രാഞ്ജലി സ്റ്റുഡിയോയിൽ കരുനാഗപ്പള്ളി ഗേൾസ് ഹൈസ്കൂൾ ടീം.





നിറവ് 2018


2018 ജനുവരി 11 വ്യാഴം

രാവിലെ 10.30

പരിപാടികൾ:

1. ക്യാപ്റ്റൻ ലക്ഷ്മി പാലിയേറ്റീവ് കെയർ യൂണിറ്റ് നിത്യ ഭക്ഷണം നൽകി സംരക്ഷിക്കുന്ന രോഗികളുടെ കുടുംമ്പങ്ങൾക്കായി കുട്ടികളും അധ്യാപകരും സമാഹരിച്ച അരി പാലിയേറ്റീവ് യൂണിറ്റിന് കൈമാറുന്നു.

2. സാമൂഹ്യ വിരുദ്ധരുടെ ആക്രമണത്തിൽ ഉപജീവനമാർഗ്ഗമായ ആട്ടോ തകർന്ന ആറാം ക്ലാസ്സ് കൂട്ടുകാരിയുടെ കുടുംമ്പത്തിന് പ്രഭാത ഭക്ഷണ കൗണ്ടറിൽ നിന്ന് ലഭിച്ച തുക ഉപയോഗിച്ച് ആട്ടോ നന്നാക്കാനുള്ള ധനസഹായം നൽകുന്നു.

3. സ്കൂൾ അക്ഷര സേന പ്രവർത്തകർ തയ്യാറാക്കിയ നൂറ്റമ്പതിൽപരം മലയാള സാഹിത്യകാരന്മാരുടെ വിവരങ്ങൾ അടങ്ങിയ 'കൈരളിയുടെ എഴുത്തുകാർ' എന്ന ഗ്രന്ഥത്തിന്റെ പ്രകാശനം.

4. ജീവിത ശൈലി രോഗങ്ങളിൽ നിന്ന് രക്ഷനേടാൻ വീട്ടിൽ നിർമ്മിക്കാവുന്ന ശുദ്ധഭക്ഷണ കൂട്ടുകളുടെ സമാഹാരം

"അമ്മയുടെ രുചികൂട്ട് " ( സ്കൂളിലെ കുട്ടികൾ തങ്ങളുടെ അമ്മമാരിൽ നിന്ന് ശേഖരിച്ച ഭക്ഷണ കൂട്ടുകളുടെ ശേഖരം) പ്രകാശനം .

5. കുട്ടികൾ സ്കൂൾ വളപ്പിലെ സസ്യങ്ങളുടെ ശാസ്ത്ര നാമവും പ്രത്യേകതകളും കണ്ടെത്തി തയ്യാറാക്കിയ "സ്കൂളിലെ സസ്യ ലോകം" രജിസ്റ്റർ സ്കൂൾ ലൈബ്രറിക്ക് കൈമാറുന്നു.

6. സാമൂഹ്യ വിരുദ്ധർ കവർന്ന് കൊണ്ടു പോയ ക്ലാസ്സ് ലൈബ്രറി പുസ്തകങ്ങൾക്ക് പകരമായി മറ്റ് ക്ലാസ്സുകളിലെ കൂട്ടുകാർ ശേഖരിച്ച പുസ്തകങ്ങൾ കൈമാറുന്നു.

7. സ്കൂൾ കാർഷിക ബാങ്കിലെ നിക്ഷേപതുക 12% പലിശ സഹിതം വിതരണം ചെയ്യുന്നു.

ഉദ്ഘാടനം:
ശ്രീ എം.മുകേഷ് എം എൽ എ



സംസ്ഥാന സ്കൂൾ കലോത്സവം


participating items

Charu J Krishna
items : kadhakali (HS Girls), (on 18 Jan 2017, wednesday on stage 12) ganaalapanam HS(skt), (on 21Jan 2017, Saturday at stage 10) sangha ganam HS(skt) (on 20Jan 2017, Friday at stage 20)
Zaira Siddique
Item : mappilappattu HS ( girls) On 17th Jan 2017, Tuesday at stage 11
Krishnaveni
Item..prasangam Malayalam HS on 11 January 2017,Tuesday at stage 9
Namitha Rajeev
item Nangyarkoothu.HS on 19 January 2017 Thursday at stage 10
Aliya .b
item.kadharachana Arabic HS on 17 January 2017 Tuesday at stage 15
Bhanulekshmi and party
Nadakam (H.S) on 20 January 2017 Friday at stage 14.
Lekshmi subrahmanyan

ottan thullal HS on 19 January 2017 Thursday at stage 10

ശാസ്ത്ര നാടകം Life @ 51.com സൗത്ത് ഇന്ത്യൻ ഡ്രാമാ ഫെസ്റ്റിവലിലേക്ക്

ഡിഎൻ എ യുടെ എക്സ് റേ ഫോട്ടോഗ്രാഫി ആദ്യാമായി കണ്ടെത്തിയ ബ്രട്ടീഷ് ശാസ്ത്രജ്ഞ റോസാലിൻ ഫ്രാങ്ക്ലിന്റെ ജീവിതത്തെ ആസ്പതമാക്കി പ്രദീപ് കണ്ണങ്കോട് രചിച്ച് അഭിലാഷ് പരവൂർ സംവിധാനം ചെയ്ത ലൈഫ് അറ്റ് ഫിഫ്റ്റീവൺ ഡോട്ട് കോം എന്ന നാടകമാണ് 18 ന് ബംഗലവൂരിൽ നടക്കുന്ന South Indian Drama fest ഇൽ അവതരിപ്പിക്കുന്നത്. ഈ നാടകത്തിലെ കേന്ദ്ര കഥാപാത്രമായ റോസാലിനെ അവതരിപ്പിച്ച അമീന ഹുസൈൻ ജില്ലാ ശാസ്ത്ര നാടക മത്സരത്തിൽ നല്ല നടിക്കുള്ള അംഗീകാരം നേടി. റോസാലിന്റെ അമ്മയുടെ വേഷം അവതരിപ്പിച്ച ദേവ പ്രീയ പ്രത്യേക പരാമർഷവും നേടി. ഈ മാസം ഇരുപത്തി ആറിന് പാലക്കാട് ഠൗൺ ഹാളിൽ നടന്ന സംസ്ഥാന തല ശാസ്ത്ര നാടക മത്സരത്തിൽ എ ഗ്രേഡ് നേടിയിരുന്നു.

ഗണിതശാസ്ത്ര സെമിനാർ

കരുനാഗപ്പള്ളി ഗേൾസ് ഹൈസ്കൂൾ & ബോയിസ് ഹയർ സെക്കന്ററി സ്കൂൾ ശതാബ്ദി ആഘോഷങ്ങളുടെ ഭാഗമായി സംഘടിപ്പിച്ച എസ് എസ് എൽ സി പാഠപുസ്തകത്തെ അടിസ്ഥാനപ്പെടുത്തി നടത്തിയ ഗണിത ശാസ്ത്ര ശില്പശാല സ്കൂൾ ഗണിത ശാസ്ത്ര പാഠപുസ്തകങ്ങളുടെ നിർമ്മാതാവും കേരള യൂണിവേഴ്സിറ്റി ഗണിത ശാസ്ത്രം മുൻ മേധാവിയുമായ ഡോ: ഈ . കൃഷ്ണൻ ക്ലാസ്സ് നയിക്കുന്നു. സ്കൂൾ മാനേജർ പ്രൊഫ: ആർ.ചന്ദ്രശേഖരപിള്ള ഉദ്ഘാടനം നിർവ്വഹിച്ചു.സ്കൂൾ ശതാബ്ദി ആഘോഷ കമ്മിറ്റി ചെയർമാൻ ശ്രീ.പി.ആർ.വസന്തൻ, ഫ്രൊഫ:ആർ.രാധാകൃഷ്ണപിള്ള, സംസ്ഥാന അദ്യാപക അവാർഡ് ജേതാവ് ശ്രീ സുനിൽ കുമാർ, പ്രിൻസിപാൾ ബിന്ദു ആർ ശേഖർ, ഹെഡ്മാസ് ട്രസ്റ്റ് മാരായ ശ്രീമതി.എൽ.ശ്രീലത, ശ്രീമതി മേരി ടി അലക്സ്, ശ്രീ.ജി.പി .അനിൽ തുടങ്ങയവർ സംസാരിച്ചു.കരുനാഗപ്പള്ളി സബ്ജില്ലയിലെ വിവിധ വിദ്യാലയങ്ങളിലെ അധ്യാപകരും വിദ്യാർത്ഥികളും ശില്പശാലയിൽ പങ്കെടുത്തു.

ഞങ്ങളൊപ്പമുണ്ട്

കരുനാഗപ്പള്ളി ഗേൾസ് ഹൈസ്കൂളിലെ ജെ ആർ സി യൂണിറ്റിന്റെ നേതൃത്വത്തിൽ നിർധനരായ കുട്ടികളുടെ കുടുംമ്പങ്ങൾക്ക് പ്രതിമാസം ആയിരം രൂപ വീതം സാമ്പത്തിക സഹായം നൽകുന്ന " ഞങ്ങളൊപ്പമുണ്ട് " പദ്ധതിയുടെ ഉദ്ഘാടനം ശ്രീ ആർ രാമചന്ദ്രൻ എം എൽ എ നിർവ്വഹിച്ചു. ജെ ആർ സി കുട്ടികൾ സമാഹരിച്ച 40000രൂപ ബാങ്കിൽ നിക്ഷേപിച്ച് സ്കൂളിലെ നാല് കുട്ടികളുടെ നിർധന കുടുംബങ്ങൾക്കു പ്രതിമാസം ആയിരം രൂപവീതം നൽകുന്ന പദ്ധതിയാണ് " ഞങ്ങളൊപ്പമുണ്ട് " .

കാരുണ്യത്തിന്റെ നല്ല പാഠം രചിച്ച് കരുനാഗപ്പള്ളി ഗേൾസ് ഹൈസ്കൂൾ നല്ലപാഠം കൂട്ടുകാർ.

ഓണാഘോഷങ്ങളുടെ ഭാഗമായി സംഘടിപ്പിച്ച സ്കൂളങ്ങാടിയിൽ നിന്നും ലഭിച്ച ലാഭത്തുക അശരണരായ രോഗികളെ സഹായിക്കുവാനായി സ്കൂൾ നല്ലപാഠം കൂട്ടുകാർ കരുനാഗപ്പള്ളി ക്യാപ്റ്റൻ ലക്ഷ്മി ഹെൽത്ത് ആൻഡ് പാലിയേറ്റീവ് കെയർ യൂണിറ്റിന് ഇന്ന് വൈകിട്ട് മൂന്ന് മണിക്ക് സ്‌കൂൾ കലോത്സവ സമാപന വേദിയിൽ വച്ച് കൈമാറി.

കാൻസർ രോഗികൾക്കായി മുടി ദാനം ചെയ്ത് സ്കൂൾ കുട്ടികൾ.

കരുനാഗപ്പള്ളി ഗേൾസ് ഹൈസ്കൂളിലെ പെൺകുട്ടികളാണ് അവരുടെ മുടി ക്യാൻസർ രോഗത്താൽ മനോവിഷമം അനുഭവിക്കുന്ന രോഗികൾക്കായി നൽകി സഹജീവി സ്നേഹത്തിന്റെ ഉത്തമ മാതൃക കാട്ടിയത്. കാൻസർ പ്രതിരോധ പ്രചാരണം ആശാകിരണം പദ്ധതിയുടെ ഭാഗമായാണ് സ്കൂളിൽ മുടി ദാന പരിപാടി സംഘടിപ്പിച്ചത്. തൃശൂർ അമല കാൻസർ സെന്റർ, കായംകുളം ആസ്ഥാനമായി പ്രവർത്തിക്കുന്ന ചേതന ഇന്റർ ഗ്രേറ്റഡ് ഡവലപ്പ്മെന്റ് സൊസൈറ്റി എന്നിവയുടെ സഹകരണത്തോടെയായിരുന്നു പരിപാടി. പരിപാടിയിൽ നിരവധി പെൺകുട്ടികൾ മുടി ദാനം ചെയ്യാൻ സന്നദ്ധരായി. രക്ഷാകർത്താക്കളുടെ സമ്മതപത്രം വാങ്ങിയാണ് സ്കൂൾ അധികൃതർ കുട്ടികളുടെ മുടി സ്വീകരിച്ചത്. അവയവ ദാനം പോലെ തന്നെ മഹത്തരമായ സന്ദേശമാണ് കേശ ദാനവും പുത്തൻ തലമുറയ്ക്ക് നൽകുന്നത്. കാൻസർ രോഗികൾ കീമോതെറാപ്പിക്ക് വിധേയരാകുമ്പോൾ അവരുടെ മുടി കൊഴിയുന്നു. ഇത് രോഗികൾക്ക് വലിയ മനോവിഷമത്തിനും സ്വയം ഒരുങ്ങി കൂടുന്നതിനും കാരണമാകുന്നു. ചിലപ്പോൾ ഇത് ചികിത്സയേപോലും ബാധിക്കുന്നു. സ്വാഭാവിക മുടികൊണ്ടു തന്നെ വിഗ്ഗ് തയ്യാറാക്കി സൗജന്യമായി നൽകി കാൻസർ രോഗികൾക്ക് പ്രതീക്ഷ നൽകുകയാണ് മുടി ദാനത്തിലൂടെ ലക്ഷ്യമാക്കുന്നതെന്ന് പരിപാടി ഉദ്ഘാടനം ചെയ്ത സ്കൂൾ ഹെഡ്മിസ്ട്രസ്സ് എൽ ശ്രീലത പറഞ്ഞു. ആസ്മി, ലക്ഷ്മി , ശ്രീജ എന്നിവർ നേതൃത്വം നൽകി. കുട്ടികൾ വീടുകളിൽ നിന്ന് എത്തിച്ച പഴയ ന്യൂസ് പേപ്പറുകളുടെ ശേഖരവും കാൻസർ പ്രതിരോധ സന്നദപ്രവർത്തകർക്ക് കൈമാറി.

സ്കൂൾ കാർഷിക ബാങ്ക്

സ്കൂളിൽ നല്ല പാഠം കൂട്ടുകാർ നടപ്പിലാക്കി വരുന്ന ഗൃഹപാഠം കൃഷിപാഠം പ്രോജക്ടിന്റെ ഭാഗമായി വീടുകളിൽ വിളയിച്ച പച്ചകറികൾ സ്കൂൾ ഉച്ചഭക്ഷണത്തിനായി സ്കൂളിൽ എത്തിക്കുന്ന കുട്ടികളിൽ സമ്പാദ്യശീലം വളർത്താൻ പച്ചക്കറിയുടെ വില സ്കൂൾ കാർഷിക ബാങ്കിൽ നിക്ഷേപിക്കുന്ന കുട്ടികൾക്ക് 12% പലിശ നൽകുന്നു. സ്കൂളിൽ എത്തിക്കുന്ന പച്ചക്കറിക്ക് ഹോട്ടി കോർപ്പ് നിശ്ചയിച്ചിട്ടുള്ള വിലയാണ് നൽകുന്നത്. കുട്ടികൾക്കും അധ്യാപകർക്കും വിൽകുമ്പോൾ ലഭിക്കുന്ന ലാഭതുകയാണ് പലിശയായി നൽകുന്നത്.

ഐ എസ് ഒ അംഗീകാരം

അന്താരാഷ്ട്ര തലത്തിൽ സ്ഥാപനങ്ങളുടെ ഗുണമേൻമാനിലവാരത്തിന് നൽകപ്പെടുന്ന ഐ.എസ്.ഒ സർട്ടിഫിക്കറ്റിന് കരുനാഗപ്പള്ളി ഗേൾസ് ഹൈസ്‌കൂൾ അർഹത നേടി. ജില്ലയിൽ സർക്കാർ എയിഡഡ് മേഖലയിൽ ഈ നേട്ടം കൈവരിക്കുന്ന ആദ്യ വിദ്യാലയമാണിതെന്ന് സ്‌കൂൾ അധികൃതർ പറഞ്ഞു. മാസങ്ങൾക്ക് മുൻപ് പഠനസംഘം സ്‌കൂൾ സന്ദർശിച്ച് പരിശോധന നടത്തിയിരുന്നു. രണ്ടായിരത്തി പതിനാറ് ആഗസ്റ്റ് അഞ്ചിനാണ് അംഗീകാരം ലഭിച്ച് കൊണ്ടുളള അറിയിപ്പ് സ്‌കൂളിൽ ലഭിക്കുന്നത്. മികച്ച അക്കാദമിക് അന്തരീക്ഷം, ശുചിത്വ പൂർണ്ണവും സ്ത്രീ സൗഹൃദപരവുമായ ശുചി മുറികൾ, ശുദ്ധീകരിച്ച് അണുവിമുകതമാക്കി സുലഭമായി ലഭിക്കുന്ന കുടിവെള്ളം, മികച്ച ലൈബ്രറി, ലബോറട്ടറി സംവിധാനങ്ങൾ, പരിസ്ഥിതി സൗഹൃദമായ വിദ്യാലയ അന്തരീക്ഷം, പഠനാനുബന്ധ പാഠ്യേതര പ്രവർത്തനങ്ങൾ, മറ്റ് അടിസ്ഥാന സൗകര്യങ്ങൾ എന്നീ ഘടകങ്ങൾ വിലയിരുത്തിയാണ് സർട്ടിഫിക്കറ്റ് നൽകിയത്.ഇക്കഴിഞ്ഞ എസ്.എസ്.എൽ.സി പരീക്ഷയിൽ ഉൾപ്പെടെ ജില്ലയിൽ മികച്ച വിജയം നേടിയെടുക്കാൻ സ്‌കൂളിന് കഴിഞ്ഞുവെന്ന് ഹെഡ്മിസ്ട്രസ്സ് എൽ.ശ്രീലത പറഞ്ഞു. സ്‌കൂളിന്റെ ശതാബ്ദി വർഷത്തിൽ തന്നെ ഈ നേട്ടം കൈവരിക്കാനായതിൽ അഭിമാനമുണ്ടെന്ന് ശതാബ്ദി ആഘോഷ കമ്മിറ്റി ചെയർമാൻ പി.ആർ വസന്തൻ, മാനേജർ പ്രൊഫ. ആർ.ചന്ദ്രശേഖരപിള്ള, പി.ടി.എ പ്രസിഡന്റ് എൻ അജയകുമാർ പ്രഥമാദ്ധ്യാപിക എൽ ശ്രീലത എന്നിവർ പറഞ്ഞു. ഔദ്യോഗിക പ്രഖ്യാപനം 18 ന് സ്‌കൂൾ അങ്കണത്തിൽ സ്കൂൾ ഭരണസമിതി പ്രസിഡന്റ് എ കെ രാധാകൃഷ്ണ പിള്ളയുടെ അധ്യക്ഷതയിൽ ചേർന്ന സമ്മേളനത്തിൽ വിദ്യാഭ്യാസ മന്ത്രി പ്രൊഫ. സി.രവീന്ദ്രനാഥ് നിർവ്വഹിച്ചു. എെ എസ് ഒ അംഗീകാരപത്രം മന്ത്രി സ്കൂൾ ഹെഡ്മിസ്ട്രസ്സ് എൽ ശ്രീലതയ്ക്ക് കൈമാറി. ആർ രാമചന്ദ്രൻ എം എൽ എ, നഗരസഭ അധ്യക്ഷ എം ശോഭന, നഗരസഭാ കൗൺസിലർമാർ, പി ടി എ അംഗങ്ങൾ, സ്കൂൾ ഭരണ സമിതി അംഗങ്ങൾ, രാഷ്ട്രീയ സംഘടനാ നേതാക്കന്മാർ, പൗരപ്രമുഖന്മാർ, അദ്ധ്യാപകർ, രക്ഷാകർത്താക്കൾ, വിദ്യാർത്ഥികൾ, മുൻ അദ്ധ്യാപകർ, പൂർവ്വവിദ്ധ്യാർത്ഥികൾ തുടങ്ങി പ്രൗഢസദസ് പ്രഖ്യാപനത്തിന് സാക്ഷ്യം വഹിച്ചു.കരുനാഗപ്പള്ളി ഗേൾസ് ഹൈസ്കൂളിനെ മികവിന്റെ കേന്ദ്രമാക്കി മാറ്റിയ സ്കൂൾ അധികൃതരെ അഭിനന്ദിച്ച മന്ത്രി ഗേൾസ് ഹൈസ്കൂൾ മാത‍കയിൽ സംസ്

"https://schoolwiki.in/index.php?title=ഗേൾസ്_വോയിസ്&oldid=550079" എന്ന താളിൽനിന്ന് ശേഖരിച്ചത്