പി.കെ.എം.എം.എച്ച്. എസ്.എസ്. എടരിക്കോട്

15:11, 29 ഡിസംബർ 2009-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Pkmmhssedarikode (സംവാദം | സംഭാവനകൾ)

പി.കെ.എം.എം.എച്ച്. എസ്.എസ്. എടരിക്കോട്
വിലാസം
മലപ്പുറം

മലപ്പുറം ജില്ല
സ്ഥാപിതം01 - 06 -
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലമലപ്പുറം
വിദ്യാഭ്യാസ ജില്ല തിരൂര്‍
സ്കൂൾ ഭരണ വിഭാഗം
മാദ്ധ്യമംമലയാളം‌ ,ഇംഗ്ലീഷ്
അവസാനം തിരുത്തിയത്
29-12-2009Pkmmhssedarikode



പ്രമാണം:19075 1.jpg

എടരിക്കോട് പഞ്ചായത്തില്‍ സ്ഥിതി ചെയ്യുന്ന ഒരു എയ്ഡഡ് വിദ്യാലയമാണ് എടരിക്കോട് പി.കെ.എം.എം. ഹയര്‍ സെക്കണ്ടറി സ്കൂള്‍. എടരിക്കോട് സ്കൂള്‍ എന്ന പേരിലാണ് പൊതുവെ അറിയപ്പെടുന്നത്. 1979-ല്‍ സ്ഥാപിച്ച ഈ വിദ്യാലയം മലപ്പുറം ജില്ലയിലെ ഏറ്റവും പ്രശസ്തമായ വിദ്യാലയങ്ങളിലൊന്നാണ്.SSLC വിജയ ശതമാനത്തില്‍ കഴിഞ്ഞ പത്ത് വര്‍ഷമായി 90 ശതമാനത്തിനുമുകളിലാണ് എന്ന് മാത്രമല്ല ഹയര്‍ സെക്കന്‍ണ്ടറി വിഭാഗത്തില്‍ 100 ശതമാനം കൈവരിക്കുന്ന സംസ്ഥാനത്തെ അപൂര്‍വ്വം വിദ്യാലയങ്ങളിലൊന്നാണ് ഈ സ്കൂള്‍. കലാരംഗത്ത് ഒട്ടേറെ വിജയഗാഥകള്‍ രചിച്ചതുകൊണ്ടു തന്നെ ദൂരെ സ്ഥലങ്ങളില്‍ നിന്നു പോലും വിദ്യാര്‍ത്ഥികള്‍ ഇവിടെ പഠിക്കാനെത്തുന്നുണ്ട്. പാഠ്യപാഠ്യേതര രംഗത്ത് ഈ വിദ്യാലയത്തിലെ കുട്ടികള്‍ നേടിയതും നേടിക്കൊണ്ടിരിക്കുന്നതുമായ വിജങ്ങളാണ് ജില്ലയിലെ അതിപ്രശസ്തമായ വിദ്യാലമായി ഇതിനെ മാറ്റിയത്.

ചരിത്രം

ഒരു എഴുത്ത് പള്ളിക്കൂടമായി തുടങ്ങുകയും പിന്നീട് സ്കൂളായി മാറുകയുമാണുണ്ടായത്. 1979ലാണ് വിദ്യാലയം സ്ഥാപിച്ചത്. അബ്ദിറഹിമാന്‍ മാസ്റ്ററായിരുന്നു ആദ്യ പ്രധാന അദ്ധ്യാപകന്‍. 1979-ല്‍ ഇതൊരു  സ്കൂളായി. . 2000-ത്തില്‍ വിദ്യാലയത്തിലെ ഹയര്‍ സെക്കണ്ടറി വിഭാഗം പ്രവര്‍ത്തനമാരംഭിച്ചു.

ഭൗതികസൗകര്യങ്ങള്‍

മൂന്ന് ഏക്കര്‍ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 7 കെട്ടിടങ്ങളിലായി 72 ക്ലാസ് മുറികളും ഹയര്‍ സെക്കണ്ടറിക്ക് ഒരു കെട്ടിടത്തിലായി 6 ക്ലാസ് മുറികളുമുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.

ഹൈസ്കൂളിനും ഹയര്‍സെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടര്‍ ലാബുകളുണ്ട്. ഹൈസ്കൂളിന് 3 ലാബും ഹയര്‍സെക്കണ്ടറിക്ക് 1 ലാബുമാണുള്ളത്.4 ലാബുകളിലുമായി ഏകദേശം എ​ഴുപത്തിയഞ്ചോളം കമ്പ്യൂട്ടറുകളുണ്ട്. 4 ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റര്‍നെറ്റ് സൗകര്യം ലഭ്യമാണ്. വിപുലവും എല്ലാ സൗകര്യങ്ങളുമുള്ളതുമായ സയന്‍സ് ലാബുകള്‍ ഇവിടുത്തെ പ്രത്യേകതയാണ്.

പാഠ്യേതര പ്രവര്‍ത്തനങ്ങള്‍

  • സ്കൗട്ട് & ഗൈഡ്സ്.
  • ക്ലാസ് മാഗസിന്‍.
  • വിദ്യാരംഗം കലാ സാഹിത്യ വേദി.
  • ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍.

മാനേജ്മെന്റ്

എടരിക്കോടിനടുത്ത പൂഴീക്കല്‍ കുടുബമാണ് ഈ സ്കൂളിന്റെ മാനേജ്മെന്റ്. പി. ബഷീറാണ് ഇപ്പോഴത്തെ മാനേജര്‍.

മുന്‍ സാരഥികള്‍

സ്കൂളിന്റെ മുന്‍ പ്രധാനാദ്ധ്യാപകര്‍ : അബ്ദുറഹിമാന്‍, മുഹമ്മദ്

പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍

വഴികാട്ടി

<googlemap version="0.9" lat="11.071508" lon="76.077447" zoom="16" width="350" height="350" selector="no" controls="none"> 11.071469, 76.077017, MMET HS Melmuri </googlemap>

ഗൂഗിള്‍ മാപ്പ്, 350 x 350 size മാത്രം നല്‍കുക.ലപ്പൂറം ജില്ലയുലെ അറിയപ്പെടുന്ന ഒരു എയ്ഡഡ് വിദ്യാലയമാണ് പി.കെ.എം.എം ഹയര്‍ സെക്കണ്ടറി സ്കൂള്‍. കോല്‍ക്കളിസ്കൂള്‍ എന്ന പേരിലാണ് പൊതുവെ അറിയപ്പെടുന്നത്. 1979-ല്‍സ്ഥാപിച്ച ഈ വിദ്യാലയം മലപ്പുറം ജില്ലയിലെ കോട്ടക്കലിനടുത്ത എടരിക്കോട് പഞ്ചായത്തിലാണ് സ്ഥിതി ചെയ്യുന്നത് .സംസ്ഥാന സ്കൂള്‍ കലോത്സവങ്ങളില്‍ നിരവധീ പുരസ്കാരങ്ങള്‍ വാരിക്കൂട്ടിയ ഈ വിദ്യലയം കോല്‍ക്കളി മത്സരത്തില്‍ തുടര്‍ച്ചയായി 12 വര്‍ഷം സംസ്ഥാലതലത്തില്‍ കിരീടം നിലനിര്‍ത്തിയ ചരിത്രവും ഉണ്ട്

മലപ്പുറംറവന്യൂ ജില്ലാ ശാസ്ത്രമേള ഈ സ്കൂളില്‍ ഡിസംബര്‍ 14 മുതല്‍ നടക്കുകയാണ്.

സ്കൂളുകള്‍ക്കുള്ള നിര്‍ദ്ദേശങ്ങള്‍ Reading Problems? Click here

Schoolwiki സംരംഭത്തില്‍ നിന്ന് പോവുക: വഴികാട്ടി, തിരയൂ ഉള്ളടക്കം [മറയ്ക്കുക]

   * 1 
   * 2 
   * 3 About us
   * 4 events
   * 5 വിനിമയോപാധികള്‍
   * 6 STUDENTS WRITTINGS
   * 7 Teachers Writings
   * 8 Our website
   * 9 wikimapiya
   * 10 വിജ്ഞാന കോശം
   * 11 ചരിത്രം, രൂപീകരണം
   * 12 സാംസ്കാരികപ്രാധാന്യം
   * 13 പ്രത്യേകതകള്‍
         o 13.1 ഹിമാദ്രി
         o 13.2 ഹിമാചല്‍
         o 13.3 ശിവാലിക്
   * 14 പരിസ്ഥിതി


Our Pupils


Phone About us


   SSLC 2007 1 	SSLC 2008 	SSLC2009
 
   events
   WELCOME YOU


വിനിമയോപാധികള്‍

HM:- Panchayath Map







STUDENTS WRITTINGS

എന്‍െറ ഗ്രാമം


Teachers Writings

HOW TO ACHIEVE A HAPPY SATISFYING AND WORTHWHILE LIFE


Our website


wikimapiya ഇമേജറി ©2009 TerraMetrics, മാപ്പ് ഡാറ്റ ©2009 Europa Technologies - ഉപയോഗ നിബന്ധനകള്‍ മാപ്പ് ഭൂപ്രദേശം സാറ്റ്‌ലൈറ്റ് ലേബലുകള്‍ കാണിക്കുക വിജ്ഞാന കോശം

ഏഷ്യന്‍ ഭൂഖണ്ഡത്തിലെ പ്രധാനപ്പെട്ട പര്‍വ്വതനിരയാണ്‌ ഹിമായലയം. ഈ പര്‍വ്വതനിര ഇന്ത്യന്‍ ഉപഭൂഖണ്ഡത്തെയും ടിബറ്റന്‍ ഫലകത്തെയും തമ്മില്‍ വേര്‍തിരിക്കുന്നു. ഇന്ത്യന്‍ ഉപഭൂഖണ്ഡത്തിന്റെ ഭൂമിശാസ്ത്രപരവും സാംസ്കാരികവും ആയ വ്യത്യസ്തതക്കുള്ള മുഖ്യ കാരണഹേതുവായ പര്‍വ്വത നിരയാണ്‌ ഹിമാലയ പര്‍വ്വതം. മഞ്ഞിന്റെ വീട്‌ എന്നാണ്‌ ഹിമാലയം എന്ന നാമത്തിന്റെ അര്‍ത്ഥം.

ഭൂമിയിലെ ഏറ്റവും വലിയ പര്‍വ്വതനിരയാണ്‌ ഹിമാലയം, ലോകത്തെ ഏറ്റവും വലിയ കൊടുമുടികള്‍ സ്ഥിതി ചെയ്യുന്നത് ഇതിലാണ്‌. എവറസ്റ്റ്, K2 (പാക്കിസ്ഥാന്റെ ഉത്തര മേഖല) എന്നിവ ഇതില്‍പ്പെടുന്നു. ഇതിലുള്ള കൊടുമുടികളുടെ ഉയരത്തിന്റെ വന്യത മനസ്സിലാക്കണമെങ്കില്‍ തെക്കേ അമേരിക്കയിലെ ആന്‍ഡെസ് പര്‍വ്വതനിരയിലുള്ള അകോന്‍കാഗ്വ കൊടുമുടിയുടെ ഉയരം താരതമ്യം ചെയ്താല്‍ മതിയാകും, അകോന്‍കാഗ്വയാണ്‌ ഏഷ്യയ്ക്ക് പുറത്തുള്ള ഉയരം കൂടിയ കൊടുമുടി ഇതിന്റെ ഉയരം 6,962 മീറ്ററാണ്‌ അതേസമയം 7,200 മീറ്ററിനു മുകളില്‍ ഉയരമുള്ള 100 ല്‍ കൂടുതല്‍ കൊടുമുടികള്‍ ഹിമാലയത്തിലുണ്ട്. ചിത്രം:Himalaya 85.30820E 32.11063N.jpg ഹിമാലയത്തിന്റെ ഉപഗ്രഹചിത്രം

ആറ് രാജ്യങ്ങളിലായി ഹിമാലയം വ്യാപ്ച്ച് കിടക്കുന്നു: ഭൂട്ടാന്‍, ചൈന, ഇന്ത്യ, നേപ്പാള്‍, പാക്കിസ്ഥാന്‍, അഫ്ഗാനിസ്ഥാന്‍ എന്നിവയാണ്‌ ഈ രാജ്യങ്ങള്‍. ലോകത്തിലെ പ്രധാനപ്പെട്ടാ മൂന്ന് നദീതടവ്യവസ്ഥകളുടേയും ഉല്‍ഭവസ്ഥാനവും ഇതിലാണ്‌, സിന്ധു, ഗംഗ-ബ്രഹ്മപുത്ര, യാങ്ങ്സെ എന്നിവയാണീ നദികള്‍, ഏതാണ്ട് 130 കോടി ജനങ്ങള്‍ ഹിമാലയന്‍ നദീതടങ്ങളെ ആശ്രയിക്കുന്നു. പടിഞ്ഞാറ് സിന്ധൂ നദീതടം മുതല്‍ കിഴക്ക് ബ്രഹ്മപുത്ര നദീതടം വരെ ഏകദേശം 2,400 കി.മീ നീളത്തില്‍ ഒരു ചന്ദ്രക്കലാകൃതിയില്‍ ഹിമാലയം സ്ഥിതി ചെയ്യുന്നുഉദ്ധരിച്ചതിൽ പിഴവ്: അസാധുവായ <ref> ടാഗ്; അസാധുവായ പേരുകൾ, ഉദാ: too many. ടിബറ്റന്‍ ഹിമാലയം (Trans Himalaya) ഹിമാലയത്തിന്റെ വടക്കായി നിലകൊള്ളുന്നു.

ലോകത്ത് ധ്രുവങ്ങളിലല്ലാതെയുള്ള ഏറ്റവും വിശാലമായ ഹിമാനികള്‍ ഹിമാലയത്തിലാണുള്ളത്. ഇവ ഉരുകുന്ന ജലമാണ് ഹിമാലയത്തില്‍ നിന്നുള്ള മഹാനദികളുടെ സ്രോതസ്സ്. കശ്മീരിലെ ഗില്‍ഗിതിലെ ഹുത്സാ താഴ്വരയിലുള്ള ബാല്‍തോരോ ഹിമാനി, 48 കിലോമീറ്ററോളം‍ നീളമുള്ളതാണ്. ഇതിലെ മഞ്ഞിന്റെ കനം ഏതാണ്ട്‌ നാനൂറ്‌ അടിയോളം വരും.ഹിമാലയത്തിലെ ഹിമാനികളുടെ മുകള്‍ഭാഗം മിക്കവാറും മണ്ണും മറ്റവശിഷ്ടങ്ങളും ചേര്‍ന്ന മൊറൈനിക് പദാര്‍ത്ഥങ്ങള്‍ കൊണ്ട് മൂടപ്പെട്ടിരിക്കും ഇവിടെ കശ്മീരി ഇടയന്മാര്‍ കാലിക്കൂട്ടങ്ങളെ മേയാന്‍ കൊണ്ടുവരാറുണ്ട്.

ഇവിടത്തെ നദികള്‍ പര്‍വതങ്ങളേക്കാല്‍ പുരാതനമാണ്. അതുകൊണ്ട് നദികളുടേയും സമീപപ്രദേശങ്ങളുടേയും ഘടനക്ക് ഐക്യം ഉണ്ടാകാറില്ല. നദിക്കിരുവശവും സാധാരണ മറ്റിടങ്ങളില്‍ കാണപ്പെടുന്ന താഴ്വരകള്‍ക്കു പകരം ചെങ്കുത്തായ മലകള്‍ ഇവിടെ കണ്ടുവരുന്നു.ഗില്‍ഗിത്തില്‍ ഇത്തരത്തില്‍ ഗംഗാനദി, ഇരുവശവും 17000 അടി ഉയരമുള്ള ഒരു വിടവില്‍ക്കൂടി പ്രവഹിക്കുന്നുണ്ട് ഹിമാദ്രി

ഹിമാലയത്തിന്റെ വടക്കേ നിരയാണിത്‌. ഏറ്റവും ഉയരം കൂടിയതും നിരകളില്‍ ആദ്യമുണ്ടായവയും ആണ്‌ ഈ നിര. എവറസ്റ്റ്‌, കാഞ്ചന്‍ ജംഗ, നംഗ പര്‍വതം, നന്ദാ ദേവി തുടങ്ങി ഒട്ടനവധി കൊടുമുടികള്‍ ഈ നിരയിലാണുള്ളത്‌. തണുത്തുറഞ്ഞ ഈ കൊടുമുടികളുടെ തെക്കുഭാഗം അതായത ഇന്ത്യയുടെ ഭാഗം ചെങ്കുത്തായതാണ്. എന്നാല്‍ തിബത്ത് മേഖലയിലേക്കുള്ള വടക്കുവശം ക്രമേണ ഉയരം കുറഞ്ഞുവരുന്ന രീതിയിലാണ്[1]. ഹിമാചല്‍

ഹിമാദ്രിക്കു തൊട്ടു തെക്കായുള്ള ഈ നിര അത്ര തന്നെ ഉയരമില്ലാത്ത പര്‍വ്വതങ്ങളെ ഉള്‍ക്കൊള്ളുന്നു. ഡാര്‍ജിലിംഗ്‌, മസ്സൂറി, നൈനിറ്റാള്‍ തുടങ്ങി ഒട്ടനവധി സുഖവാസ കേന്ദ്രങ്ങളെ ഈ പ്രദേശം ഉള്‍ക്കൊള്ളുന്നു. ഹിമാചല്‍ ഏകദേശം പൂര്‍ണ്ണമായും ഇന്ത്യയിലാണുള്ളത്‌. ഹിമാചലിനും ഹിമാദ്രിക്കും ഇടയിലാണ്‌ കശ്മീര്‍ താഴ്വര സ്ഥിതി ചെയ്യുന്നത് ശിവാലിക്

ഗംഗാസമതലത്തിനു തൊട്ടു വടക്കായി അതായത് ഹിമാലത്തില്‍ ഏറ്റവും തെക്കുവശത്തുള്ള നിരയാണ്‌ ശിവാലിക് പര്‍വതനിര. താരതമ്യേന ഉയരം കുറഞ്ഞ ഈ പര്‍വതനിര, ഇതിനു വടക്കുള്ള പര്‍വതങ്ങളുടെ നാശം മൂലമുള്ള അവശിഷ്ടങ്ങള്‍ കൊണ്ട് നിര്‍മ്മിതമാണ്. അതുകൊണ്ട് ശിവാലികിനെ പ്രധാനഹിമാലയത്തിന്റെ സൃഷ്ടിയായി കണക്കാക്കാറുണ്ട്[1].

ഉരുള്‍ പൊട്ടല്‍, ഭൂകമ്പം എന്നിവ ഈ നിരയില്‍ സാധാരണമാണ്‌. ഡൂണ്‍സ്‌ എന്നറിയപ്പെടുന്ന വിസ്തൃത താഴ്‌വരകള്‍ ശിവാലിക്‌ നിരയിലാണ്‌ (ഉദാ: ഡെറാ ഡൂണ്‍). പരിസ്ഥിതി

വളരെയധികം വൈവിധ്യം നിറഞ്ഞ ജീവജാലങ്ങള്‍ ഇവിടെയുള്ളതിനാല്‍ ലോകത്തിലെ മഹാ വൈവിധ്യ പ്രദേശങ്ങളില്‍ ഒന്നായി ഈ പ്രദേശത്തെ കണക്കാക്കുന്നു. യതി മുതലായ ഇന്നും തീര്‍ച്ചപ്പെടുത്താന്‍ കഴിയാത്ത ജീവികളും ഇവിടെ ഉണ്ടെന്നാണ്‌ തദ്ദേശവാസികള്‍ പറയുന്നത്‌. ആഗോള താപനവും മലകയറ്റക്കാരും പരിസ്ഥിതിക്ക്‌ നാശം വരുത്തുന്നതായി കരുതുന്നു.

ചിത്രശാല

"http://www.schoolwiki.in/index.php/%E0%B4%8E%E0%B4%82.%E0%B4%8E%E0%B4%9A%E0%B5%8D%E0%B4%9A%E0%B5%8D.%E0%B4%8E%E0%B4%B8%E0%B5%8D._%E0%B4%AE%E0%B5%82%E0%B4%A8%E0%B5%8D%E0%B4%A8%E0%B4%BF%E0%B4%AF%E0%B5%82%E0%B4%B0%E0%B5%8D%E2%80%8D" എന്ന താളില്‍നിന്നു ശേഖരിച്ചത് താളിന്റെ അനുബന്ധങ്ങള്‍

   * ലേഖനം
   * സംവാദം
   * മൂലരൂപം കാണുക
   * നാള്‍വഴി

സ്വകാര്യതാളുകള്‍

ഉള്ളടക്കം

   * പ്രധാന താള്‍
   * പ്രവേശിക്കുക
   * സാമൂഹ്യകവാടം
   * സഹായം
   * വിദ്യാലയങ്ങള്‍
   * സംശയങ്ങള്‍

തിരയൂ

മംഗ്ലീഷിലെഴുതാം ഉപകരണശേഖരം

   * നിരീക്ഷണശേഖരം
   * സമകാലികം
   * പുതിയ മാറ്റങ്ങള്‍
   * ഏതെങ്കിലും താള്‍

പണിസഞ്ചി

   * അനുബന്ധകണ്ണികള്‍
   * അനുബന്ധ മാറ്റങ്ങള്‍
   * പ്രത്യേക താളുകള്‍
   * അച്ചടിരൂപം
   * സ്ഥിരംകണ്ണി

Powered by MediaWiki GNU Free Documentation License 1.3

   * ഈ താള്‍ അവസാനം തിരുത്തപ്പെട്ടത് 16:06, 27 ഒക്ടോബര്‍ 2009.
   * ഈ താള്‍ 263 തവണ സന്ദര്‍ശിക്കപ്പെട്ടിട്ടുണ്ട്.
   * ഉള്ളടക്കം GNU Free Documentation License 1.3 പ്രകാരം ലഭ്യം.
   * സ്വകാര്യതാനയം
   * Schoolwiki സം‌രംഭത്തെക്കുറിച്ച്
   * നിരാകരണങ്ങള്‍
  1. 1.0 1.1 ഉദ്ധരിച്ചതിൽ പിഴവ്: അസാധുവായ <ref> ടാഗ്; rockliff എന്ന പേരിലെ അവലംബങ്ങൾക്ക് എഴുത്തൊന്നും നൽകിയിട്ടില്ല.