പി.ടി.എം.എച്ച്.എസ്.എസ്. താഴേക്കോട്/Activities

Schoolwiki സംരംഭത്തിൽ നിന്ന്
15:45, 10 സെപ്റ്റംബർ 2018-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Prssindhu (സംവാദം | സംഭാവനകൾ) ('==<font color=blue size=5><b>അക്കാഡമിക്ക് പ്രവർത്തനങ്ങൾ</b></font>== #...' താൾ സൃഷ്ടിച്ചിരിക്കുന്നു)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

അക്കാഡമിക്ക് പ്രവർത്തനങ്ങൾ

  1. പത്താം ക്ലാസ്സിലെ വിദ്യാർത്ഥികൾക്കായി വിജയഭേരി പദ്ധതിയുടെ ഭാഗമായി മോർണിംഗ് ക്ലാസ്സ‌ുകൾ നടത്തി വരുന്നു.ഏ പ്ലസ് ക്ലബ്,ഡി പ്ലസ് ക്ലബ് എന്നിവ രൂപീകരിക്കുകയും, പരിശീലനം നൽകുകയും ചെയ്യുന്നു.
  2. നവപ്രഭ പദ്ധതി-ഒൻപതാം ക്ലാസ്സിലെ പഠനത്തിൽ പിന്നോക്കം നിൽക്കുന്ന കുട്ടികൾക്ക് പ്രത്യേക പരിശീലനം നൽകുന്നു.
  3. ശ്രദ്ധ-എട്ടാം ക്ലാസ്സിലെ പഠനത്തിൽ പിന്നോക്കം കണ്ടെത്തുകയും,പരിശീലനം നൽക‌ുകയും ചെയ്യുന്നു.
  4. എൻ.എം.എം.എസ് ക്ലബ്-എട്ടാം ക്ലാസ്സിലെ മിടുക്കരായ വിദ്യാർത്ഥികളെ കണ്ടെത്തി പരിശീലനം നൽക‌ുകയും, നാല് ക‌ുട്ടികൾക്ക് എൻ.എം.എം.എസ് സ്‌കോളർഷിപ്പ് ലഭിക്കുകയും ചെയ്‌തു.
  5. എൻ.ടി.എസ്.സി-പത്താം ക്ലാസ്സിലെ മികച്ച പഠന നിലവാരം പുലർത്തുന്ന ഇരുവതോളം ക‌ുട്ടികൾ പരിശീലനം നേടുകയും പരീക്ഷ എഴുതുകയും ചെയ്‌തു.
  6. യ‌ൂ.എസ്.എസ്-എഴാം ക്ലാസ്സിലെ മിടുക്കരായ വിദ്യാർത്ഥികളെ കണ്ടെത്തി പരിശീലനം നൽക‌ുകയും, ഒരു ക‌ുട്ടിക്ക് യ‌ൂ.എസ്.എസ് സ്‌കോളർഷിപ്പ് ലഭിക്കുകയും ചെയ്തു.
  7. എം.ടി.എസ്.സി-ഗണിത ക്ലബിന്റെ ആഭിമുഖ്യത്തിൽ അഞ്ച് മുതൽ പത്ത് വരെയുള്ള ക‌ുട്ടികൾക്ക് പരീക്ഷ നടത്തുകയും, ഇരുവത് ക‌ുട്ടികൾ ജില്ല തല പരീക്ഷയിലും ഒരാൾ സംസ്ഥാനതലത്തിലും വിജയിയായി