എസ്സ്.എച്ച്.ഗേൾസ് ഭരണങ്ങാനം

Schoolwiki സംരംഭത്തിൽ നിന്ന്
20:53, 28 ഡിസംബർ 2009-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Shghsbhm (സംവാദം | സംഭാവനകൾ)
എസ്സ്.എച്ച്.ഗേൾസ് ഭരണങ്ങാനം
വിലാസം
ഭരണങ്ങാനം

കോട്ടയം ജില്ല
സ്ഥാപിതം19 - 05 -
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകോട്ടയം
വിദ്യാഭ്യാസ ജില്ല പാലാ
സ്കൂൾ ഭരണ വിഭാഗം
മാദ്ധ്യമംമലയാളം‌
അവസാനം തിരുത്തിയത്
28-12-2009Shghsbhm




വിശുദ്ധ അല്‍ഫോന്‍സാമ്മയുടെ നാമധേയത്താല്‍ പുണ്യ പൂര്‍ണ്ണമായ ഭരണങ്ങാനം ഗ്രാമത്തിന്റെ ഹൃദയഭാഗത്തായി സ്ഥിതി ചെയ്യുന്ന ഒരു എയ്ഡഡ് വിദ്യാലയമാണ് സേക്രഡ് ഹാര്‍ട്ട് ഗേള്‍സ് ഹൈസ്കൂള്‍.

ചരിത്രം

1930ല്‍ ഒരു ഇംഗ്ലീഷ് സ്കൂള്‍ എന്ന നിലയിലാണ് ഈ വിദ്യാലയം സ്ഥാപിതമായത്. സ്ത്രീവിദ്യാഭ്യാസം സാര്‍വ്വത്രികമല്ലാതിരുന്ന കാലത്ത്, ഭരണങ്ങാനത്ത് ഒരു സ്കൂള്‍ സ് ഥാപിക്കേണ്ടതിനെക്കുറിച്ച് ക്രാന്തദര്‍ശിയായ റവ. ഫാ. ഫ്രാന്‍സിസ് തുടിപ്പാറ ചിന്തിക്കുകയും 1929 ഡിസംബര്‍ 25ന് റവ. ഫാ. കുരുവിള പ്ലാത്തോട്ടം സ്കൂളിന്റെ ശിലാസ് ഥാപനകര്‍മ്മം നിര്‍വഹിക്കുകയും ചെയ്തു. 1930 മെയ് 19ന് മാര്‍ ജയിംസ് കാളാശ്ശേരില്‍ സ്ക്കൂളിന്റെ ഔപചാരികമായ ഉദ്ഘാടനം നിര്‍വഹിച്ചു. സിസ് റ്റര്‍ കൊച്ചുത്രേസ്യാ ആയിരുന്നു ആദ്യ ത്തെ ഹെഡ് മിസ് ട്രസ്സ്.

ഭൗതികസൗകര്യങ്ങള്‍

രണ്ട് ഏക്കര്‍ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. 2 കെട്ടിടങ്ങളിലായി 21 ക്ലാസ് മുറികളും അതിവിശാലമായ ലൈബ്രറിയും കംപ്യൂട്ടര്‍ ലാബും മള്‍ട്ടിമീഡിയറൂമും സയന്‍സ് ലാബും മ്യൂസിക് റൂമും ഉള്‍ക്കൊള്ളുന്നതാണ് സ്ക്കൂള്‍ കോപ്ല ക്സ് . ലാബില്‍ ബ്രോഡ്ബാന്റ് ഇന്റര്‍നെറ്റ് സൗകര്യം ലഭ്യ മാണ്. അതിവിസ്തൃതമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.


പാഠ്യേതര പ്രവര്‍ത്തനങ്ങള്‍

  • ഗൈഡിംഗ്
  • അത് ലറ്റിക്സ്
  • ബാന്റ് ട്രൂപ്പ്.
  • ക്ലാസ് മാഗസിന്‍.
  • വിദ്യാരംഗം കലാ സാഹിത്യ വേദി.
  • ക്ല ബ് പ്രവര്‍ത്തനങ്ങള്‍.

മാനേജ്മെന്റ്

ഫ്രാന്‍സിസ്കന്‍ ക്ലാരിസ് റ്റ് കോണ്‍വെന്‍റിന്റെ മേല്‍നോട്ടത്തിലാണ് വിദ്യാലയത്തിന്റെ ഭരണകാര്യങ്ങള്‍ നടക്കുന്നത്. റവ. സി. ആനി ട്രീസാ ആണ് സ്ക്കൂള്‍ മാനേജര്‍.

മുന്‍ സാരഥികള്‍

സ്കൂളിന്റെ മുന്‍ പ്രധാനാദ്ധ്യാപകര്‍ :

  • 1930- 1949 : റവ. സി. കൊച്ചുത്രേസ്യാ
  • 1949- 1950 : ശ്രീമതി. സി.ജെ. ശോശാമ്മ
  • 1950- 1951  : ശ്രീമതി. എലൈസാ എമ്മാനുവല്‍
  • 1951- 1952  : ശ്രീമതി. കെ. റ്റി. അച്ചാമ്മ
  • 1952- 1954  : മി. കെ. എം. മത്തായി
  • 1954- 1986  : റവ. സി. ക്രൂസിഫിക്സ്
  • 1986- 1987  : റവ. സി. മാര്‍ഗരറ്റ് മേരി
  • 1987- 1996  : റവ. സി. റോസ് തെരേസ്
  • 1996- 2002 : റവ. സി. ക്രിസ്റ്റിലീനാ
  • 2002- 2009 : റവ. സി. ക്രിസ്റ്റി വടക്കേല്‍


പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍

കലാരംഗം

  • മിസ് കുമാരി  : പ്രശസ്തയായ സിനിമാനടി ആയിരുന്നു.
  • കിരണ്‍ മരിയാ ജോസ്  : പ്രസംഗമത്സരത്തില്‍ സംസ്ഥാനതലവിജയി
  • അമ്മു ഔസേപ്പച്ചന്‍  : നൃത്തമത്സരങ്ങളില്‍ സംസ്ഥാനതലവിജയി
  • ക്ലിയാ ജോസ്  : പെയിന്റിംഗ് സംസ്ഥാനതലവിജയി
  • ഐറിന്‍ മേരി ജോണ്‍  : കന്നട പദ്യം ചൊല്ലല്‍ സംസ്ഥാനതലവിജയി

അക്കാദമിക് രംഗം

  • ബി. സന്ധ്യ ഐ. പി. എസ്  : ഇപ്പോഴത്തെ ട്രാഫിക് ഐ. ജി
  • ബിന്ദു സെബാസ്റ്റ്യന്‍  : ആദ്യ വനിതാപൈലറ്റ്
  • അപര്‍ണ്ണാ തെരേസ് സാബു  : ഐ. ക്യു. ടെസ്റ്റ് സംസ്ഥാനതലവിജയി
  • അല്‍ഫോന്‍സാ എഡ്വേര്‍ഡ്  : സി. വി. രാമന്‍ ഉപന്യാസമത്സരത്തില്‍ സംസ്ഥാനതലവിജയി
  • എല്‍സാ ജോസ് & അല്‍ഫോന്‍സാ എഡ്വേര്‍ഡ് : സയന്‍സ് പ്രോജക്റ്റ് സംസ്ഥാനതലവിജയി

കായികരംഗം- ദേശീയതല- മത്സരവിജയികള്‍

  • ജിബിമോള്‍ എബ്രാഹം
  • ശരണ്യ എ. കെ
  • പുഷ്പാ പി ജോസഫ്
  • കൊച്ചുറാണി സെബാസ്റ്റ്യന്‍
  • നിഷാ വേണുഗോപാല്‍
  • സുനിതാ റ്റി. ബോബി
  • ജിഷാ ആര്‍
  • അനു മോള്‍ ജോണ്‍
  • ജോജിമോള് ജോസഫ്
  • അഞ്ജു മാത്യു

ഇപ്പോഴത്തെ പ്രശസ്തരായ വിദ്യാര്‍ത്ഥിനികള്‍

  • നിഖിലാ വിമല്‍  : സിനിമാതാരം, നൃത്തനൃത്യേതരയിനങ്ങളില്‍ സംസ്ഥാനതലവിജയി
  • സുപര്‍ണ്ണാ എസ്  : ശാസ്ത്രീയസംഗീതത്തില്‍ സംസ്ഥാനതലവിജയി
  • ദിവ്യാ ജോര്‍ജ്ജ്  : ഐ. ക്യു. ടെസ്റ്റ് സംസ്ഥാനതലവിജയി


വഴികാട്ടി