ഗവ.എച്ച്.എസ്സ്.എസ്സ്.കുടമാളൂർ/എന്റെ ഗ്രാമം

Schoolwiki സംരംഭത്തിൽ നിന്ന്

കുടങ്ങൾ ധാരാളമായി നിർമ്മിച്ചിരുന്ന ഊരിനെ 'കുടമാളൂർ' എന്നും, അതല്ല, തെക്കുംകൂർ രാജാവിന്റെ അനുമതിയോടെ കൊടുവാൾ കൊണ്ട് വനം വെട്ടിത്തെളിച്ചുണ്ടാക്കിയ നാടാണ് കൊടുവാളൂർ എന്നും ആ പദം ലോപിച്ച് കുടമാളൂർ ആയെന്നും രണ്ടഭിപ്രായമുണ്ട്.
കേരളത്തിലെ കോട്ടയം ജില്ലയിലെ ഒരു ഗ്രാമം ആണ് കുടമാളൂർ. മിനുക്ക് വേഷങ്ങളിലും കേമനായിരുന്നു കേൾവികേട്ട കഥകളി നടൻ കലാമണ്ഡലം കുടമാളൂർ കരുണാകരൻ നായരുടെ നമത്തിലും ഭാരതത്തിലെ ആദ്യ വനിത വിശുദ്ധയായ അൽഫോൻസാമ്മയുടെ നാമത്തിലും കുടമാളൂർ ഗ്രാമം പ്രസിദ്ധമാണ്. കുടമാളൂരിലെ അൽഫോൻസാമ്മയുടെ ജന്മഗൃഹമായ മുട്ടത്തു പാടം വീട്, അൽഫോൺസാമ്മയെ ജ്ഞാനസ്നാനം നടത്തിയ സെന്റ് മേരീസ് ഫെറോന പള്ളി തുടങ്ങിയവ ഇവിടത്തെ പ്രശസ്തമായ തീർത്ഥാടനകേന്ദ്രമാണ്.പ്രശസ്തനായ പുല്ലാങ്കുഴൽ വിദഗ്ദ്ധനാണ് കുടമാളൂർ ജനാർദ്ദനൻ.സ്ത്രീവേഷത്തിലും കുചേലൻ നാരദൻ എന്നിങ്ങനെയുള്ള മിനുക്ക് വേഷങ്ങളിലും കേമനായിരുന്നു കേൾവികേട്ട കഥകളി നടൻ കലാമണ്ഡലം കുടമാളൂർ കരുണാകരൻ നായർ.ഉർവ്വശി, ലളിത, മോഹിനി, ദമയന്തി, സൈരന്ധ്രി, കാട്ടാളസ്ത്രീ, മണ്ണാത്തി എന്നിങ്ങനെ എല്ലാ വേഷങ്ങളിലും കുടമാളൂർ കരുണാകരനായർ തിളങ്ങിയിരുന്നു.കുടമാളൂർ രാജാജി.നിരവധി വർഷങ്ങളായി മലയാള സിനിമയിലെ അസോസിയേറ്റ് ഡയറക്ടറാണ്. ഇപ്പോൾ പല ചിത്രങ്ങൾക്കും ചീഫ് അസോസിയേറ്റ് ഡയറക്ടറായി പ്രവർത്തിക്കുന്നു.കഥകളി നടനും നൃത്താധ്യാപകനും ക്ഷേത്രകലകളുടെ ഉപാസകനുമായിരുന്നു കുടമാളൂർ അപ്പുക്കുട്ടൻ. ഏഴ് ക്ഷേത്രകലാരൂപങ്ങളെ കോർത്തിണക്കി 'സപ്തകലാസംഗമം' എന്ന പേരിൽ രംഗത്തവതരിപ്പിച്ചത് ശ്രദ്ധിക്കപ്പെട്ടു. 2012 ൽ കേരള സംഗീത നാടക അക്കാദമി ഗുരുപൂജാ പുരസ്കാരം നൽകി ആദരിച്ചിട്ടുണ്ട്.കഥകളി ആചാര്യൻ കുടമാളൂർ കരുണാകരൻ നായരുടെ ശിഷ്യഗണത്തിലെ പ്രധാനിയായിരുന്നു അപ്പുക്കുട്ടൻ.

ആരാധനാലയങ്ങൾ

സെന്റ്‌ മേരീസ് ഫൊറോനാ പള്ളിവിശുദ്ധ അൽഫോൻസാമ്മയുടെ ജ്ഞാനസ്നാനം നടത്തിയ ദേവാലയതമാണ് കുടമാളൂർ ഉള്ള സെന്റ് മേരീസ് ഫെറോന പള്ളി.കോട്ടയം ജില്ലയിലെ ചങ്ങനാശ്ശേരി സീറോ മലബാർ കത്തോലിക്കാ അതിരൂപതയിൽ ആണ് കുടമാളൂർ ഇടവകയിൽ ദേവാലയം.