എസ്.എ.എച്ച്.എസ് വണ്ടൻമേട്/പ്രാദേശിക പത്രം

Schoolwiki സംരംഭത്തിൽ നിന്ന്

</gallery> === lപ്രവേശനോത്സവം

=== വണ്ടൻമേട്: വണ്ടൻമേട് സെന്റ് ആന്റണീസ് ഹൈസ്കൂളിൽ പ്രവേശനോത്സവം സമുചിതമായി ആഘോഷിച്ചു.



School Radio പ്രവർത്തനം എല്ലാ ദിവസവും ഉച്ചയ്ക്ക് 12.20 മുതൽ 12.30 വരെയുള്ള സമയത്ത് നടക്കുന്നു.എല്ലാ ദിവസവും കുട്ടികളിൽ പ്രതികരണ ശേഷിയും ,അനുകാലിക വിജ്ഞാനവും വ്യക്തിത്വ വികസനവും ഒപ്പം ക്രിയാത്മകതയും പ്രകടിപ്പിക്കാനുതകുന്ന പ്രഭാഷണങ്ങൾ നടത്തുന്നു. സ്‍കൂൾ വാർത്തകൾ അറിയിപ്പുകൾ തുടങ്ങിയവ റേഡിയോയിലൂടെ സംപ്രേഷണം ചെയ്യുന്നു.


ലാഗ്വേജ് ക്ലബ്

ഭാഷാ പഠനം സുഗമമാക്കുന്നതിനു വേണ്ടി മലയാളം ,ഇംഗ്ലീഷ്,ഹിന്ദി ക്ലബുകൾ പ്രവർത്തിച്ചു വരുന്നു.


ലക്ഷ്യങ്ങൾ


എഴുത്തും വായനയും പരിശീലിക്കുക. ഉച്ചാരണ ശുദ്ധി വരത്തുക. വായനക്കളരിയുടെ രൂപീകരണം ലെെബ്രറി പുസ്‍തകങ്ങളുടെ ഉപയോഗം രചനാ മത്‍സരങ്ങൾ സംഘടിപ്പിച്ചു. വായനാ മത്‍സരം നടത്തി. വായനാക്കുറിപ്പ് തയ്യാറാക്കി. സർഗാത്മക സൃഷ്‍ഠികൾ. പത്ര വായനാ മത്‍സരം കവിയരങ്ങ് ,കഥയരങ്ങ് സംഘടിപ്പിച്ചു. പ്രസംഗ പരിശീലനം നാടൻ പാട്ടു മത്സരം

പൊതുവിദ്യാഭ്യാസസംരക്ഷണയജ്ഞം

ഭൗതിക സൗകര്യങ്ങൾ മെച്ചപ്പെടുത്തൽ സ്‍മാർട്ട് ക്ലാസ് മുറികൾ-12 ക്ലാസ് മുറികൾ ഹൈടെക്ക് ആക്കുന്നതിന്റെ ഭാഗമായി ടെെൽസ് ഇട്ട് വൃത്തിയാക്കി. ഷീറ്റിട്ട റൂമുകൾ സീലിങ് ചെയ്‍തു. ഹെെസ്ക്കൂൾ പരിസരം മെറ്റിലിട്ടു. ടോയ്‍ലറ്റ് സമുച്ചയം നിർമിച്ചു. school ground ഉപയോഗയോഗ്യമാക്കി. കുഴൽക്കിണർ നിർമ്മാണം പൂർത്തിയാക്കി ഉപയോഗിക്കുന്നു. സ്കൂൾ പരിസരം മോടി കൂട്ടി.


അക്ഷരസേന

അക്ഷരം അഗ്നിയാണ്. ആ അഗ്നി അറിവാണ്. ഈ അറിവിൽ ചുവടുവയ്ക്കുവാനായി ന‍മ്മുടെ സ്കൂളിലെ മുഴുവൻ കുട്ടികൾക്കും സമ്പൂർണ സാക്ഷരത നേടുക എന്ന ലക്ഷ്യത്തോടെ അക്ഷര സേന പ്രവർത്തിച്ചു വരുന്നു.അക്ഷരാഭ്യാസത്തിലൂടെ വി‍ജ്ഞാനത്തിന്റെ പടവുകൾ ഒന്നൊന്നായി കയറുവാനും ഉയരങ്ങ‍ളിലെത്തുവാനുമുള്ള തീഷ്‍ണതയോടെ പഠനത്തെ കാണുവാനും ഇതു സഹായിക്കുന്നു.

സോഷ്യൽ സയൻസ് ക്ലബ്

കുട്ടികളിൽ സാമൂഹിക അവബോധം വളർത്തുന്നതിനായി സാമൂഹ്യശാസ്‍ത്ര ക്ലബ്ബ് പ്രവർത്തിച്ചു വരുന്നു. സോഷ്യൽ സയൻസ് ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ വിവിധ ദിനാചരണങ്ങൾ നടത്തി വരുന്നു. ഓരോ ദിനാചരണത്തിന്റെയും ഭാഗമായി ആ ദിവസത്തിന്റെ പ്രാധാന്യം സൂചിപ്പിക്കുന്ന ക്വിസ് മത്സരങ്ങൾ , സെമിനാറുകൾ, ഉപന്യാസ രചനാ, പോസ്റ്റർ രചനാ തുടങ്ങി വിവിധ തരം മത്സരങ്ങൽ നടത്തി കുട്ടികൾക്ക് സമ്മാനങ്ങൾ വിതരണം ചെയ്‍തു.

കെ സി എസ്എൽ

കുട്ടികളിൽ ആത്മീയ ചെെതന്യവും വിശ്വാസ ജീവിത പരിശീലനവും പോഷിപ്പിക്കുന്നതിനായി നമ്മുടെ സ്കൂളിൽ KCSL പ്രവർത്തിച്ചു വരുന്നു. വിവിധ തരത്തിലുള്ള ഉപവി പ്രവർത്തനങ്ങൾ ജീവിതത്തിൽ പ്രാവർത്തികമാക്കാൻ KCSL ന്റെ പ്രവർത്തനങ്ങൾ കുട്ടികളെ സഹായിക്കുന്നു. നേത്യത്വ ഗുണവും നല്ല സ്വഭാവ ‍ശീലങ്ങളും സായത്തമാക്കാൻ സംഘടനയുടെ പ്രവർത്തനം സഹായിക്കുന്നു. ഒക്ടോബർ മാസത്തിൽ ക്ലാസടിസ്ഥാനത്തിൽ ജപമാല പ്രാർത്തന നടത്തി. വിവിധ മത്സരങ്ങളിൽ കുട്ടികൾ പങ്കെടുക്കുകയും സമ്മാനങ്ങൾ കരസ്ഥമാക്കുകയും ചെയ്തു.


കായികമേള2017

വണ്ടന്മേട്: എം.ഇ.എസ് ഹൈയർസെക്കണ്ടറി സ്കൂളിൽ വെച്ചു നടന്ന സബ്ജില്ലാ കായികമത്സരത്തിൽ സെന്റ് ആന്റണീസ് ഹൈസ്കൂളിലെ 20 കുട്ടികൾ പങ്കെടുക്കുകയും ഓവറോൾ ചാംപ്യൻഷിപ്പ് കരസ്ഥമാക്കുകയും ചെയ്തു.പരിശീലനം നൽകിയ മേരിക്കുട്ടി റ്റീച്ചറിന് പ്രത്യേക അഭിനന്ദനങ്ങൾ ..



കലോത്സവം2017 =

ജൂലൈ 14,15 തിയതികളിൽ സ്കുൾ കലോത്സവം നടത്തി. എല്ലാ മത്സരങ്ങളിലും കുട്ടികൾ പങ്കെടുത്തു. സമ്മാനാർഹരായ കുട്ടികൾക്ക് സബ്‍ജില്ലാ മത്സരങ്ങളിൽ പങ്കെടുക്കാനുള്ള പരിശീലനം നൽകി. സംസ്‍കൃതോത്സവത്തിലും കുട്ടികൾ നിരവതി സമ്മാനങ്ങൾ കരസ്ഥമാക്കി.

ഡി സി എൽ

അക്ഷരം പഠിക്കുന്ന ആദ്യകാലം മുതൽ അറിവു നുണയാനുള്ള സുവർണ്ണാവസരമാണ് കുട്ടികൾക്ക് ഡി.സി.എൽ. ഈ അധ്യായന വർ‍ഷം എെക്യു സ്‍കോളർഷിപ്പിൽ എൽ.പി

സെക‍്‍ഷനിൽ നിന്നും 45 കുട്ടികൾ പങ്കെടുത്തു.

അക്ഷരമുറ്റം ,ഗാന്ധി ക്വിസ്, ഇന്ത്യൻ സ്വാതന്ത്യ സമര ക്വിസ് കേരള ക്വിസ് ,ശിശുദിനത്തോടനുബന്ധിച്ച് നടന്ന ക്വിസ് മത്സരത്തിൽ അശ്വിൻ സുരേ‍ഷ്, എബിൻ ഫിലോ എന്നിവർ സമ്മാനാർഹരായി.

ഹെൽത്ത് ക്ലബ്

ആരോഗ്യ സെമിനാർ പ്രതിരോധ കുത്തിവയ്പ്പുകൾ അയൺ ഗുളിക ,വെര ഗുളിക വിതരണം കുട്ടികളുടെ തൂക്കം ,ഉയരം കണ്ടെത്തൽ പോ‍ഷകാഹാരത്തിന്റെ പ്രാധാന്യം ജൈവവെെവിധ്യ പ്രവർത്തനങ്ങൾ വിഷരഹിതമായ പച്ചക്കറികളുടെ ഉപയോഗം മുതലായ പ്രവർത്തനങ്ങൾ ഹെൽത്ത് ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ നടന്നു .

കഥകളി ശില്പശാല

നേച്ചർ ക്ലബ്ബ്

പ്രക്യതിയെ അറിയുവാനും മണ്ണും മനു‍ഷ്യനും തമ്മിലുള്ള ബന്ധം നിലനിർത്തുവാനും ,നമുക്ക് ലഭ്യമായ പ്രക്യതി അടുത്ത തലമുറയ്ക്കുകൂടിയുള്ളതാണെന്ന ബോധ്യമുണ്ടാകുവാനും Nature Club പ്രവർത്തനം തുടങ്ങി..സ്‍കൂൾ പരിസരം സംരക്ഷിക്കാനും പ്രക്യതിയോടിണങ്ങി ജീവിക്കുവാനും കുട്ടികളെ പ്രാപ്‍തരാക്കുന്നു..

പ്രമാണം:30024nat 2jpg



ഓണം 2017

വണ്ടൻമേട് :സമൃദ്ധിയു‌ടെ വരവറിയിച്ച് ഒാണം വന്നത്തോടെ സെന്റ് ആന്റണീസ് സ്‌കൂളിലെ ഒാണാഘോഷത്തിനും തുടക്കമായി. ആഗസ്റ്റ് 31 വ്യാഴാഴ്ച നടന്ന ഒാണാഘോഷം ഒാണത്തെ വരവേൽക്കുന്നതിന്റെ തുടക്കം മാത്രമായിരുന്നു. വാശിയെറിയ അത്തപൂക്കളമത്സരമായിരുന്നു ആദ്യം.എല്ലാവരും മനോഹരമായി തന്നെ അത്തപൂക്കളമൊരുക്കി. വിജയിച്ച കുട്ടികളുടെ ആർപ്പുവിളികളോടെ ഒാണാഘോഷം ആരംഭിച്ചു. കസേരകളി, മാവേലി മന്നൻ എന്നിങ്ങനെ വിവിധ മത്സരങ്ങളിൽ വളരെയധികം കുട്ടികൾ പങ്കെടുത്തു. എല്ലാവരും പരസ്പരം ഒാണാശംസകൾ നേർന്നു.പീന്നിട് എല്ലാവർക്കും മധുരമേറുന്ന പായസം വിളമ്പി.സാഹോദര്യത്തിന്റെയും ഒരുമയുടെയും ആഘോഷമായിരുനു അന്നത്തെ ദിവസം. എല്ലാവരും സന്തോഷമായി വീ‌ട്ടിലേയ്ക്ക് മടങ്ങി.ഒാണം ആഘോഷിക്കാനുള്ളതാണെന്ന് സ്‌കുളിലെ കുട്ടികൾ തെളിയിച്ചു. ഒാണത്തിന് പുതിയ നിറം നല്‌കുന്നതായിരുന്നു ഈ ആഘോഷങ്ങളെന്ന് സ്‌കൂൾ അധികൃതർ അറിയിച്ചു.

ഓണാഘോഷത്തോടനുബന്ദിച്ച് വിദ്യാ൪തഥികൾ ഒരുക്കിയ പൂക്കളം .

തീയതി : 08.09.2017