ആദിത്യവിലാസം ഗവ.എച്ച്.എസ്. തഴവ/സയൻസ് ക്ലബ്ബ്-17

Schoolwiki സംരംഭത്തിൽ നിന്ന്
22:37, 9 സെപ്റ്റംബർ 2018-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Yaswanthudayan (സംവാദം | സംഭാവനകൾ) ('ചാന്ദ്രദിനം ചാന്ദ്രദിനത്തിൽ പി. ടി. എ.യുടെ നേ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

ചാന്ദ്രദിനം

ചാന്ദ്രദിനത്തിൽ പി. ടി. എ.യുടെ നേതൃത്വത്തിൽ കുട്ടികൾ ചന്ദ്രനിൽ എന്ന പരിപാടി അവതരിപ്പിച്ചു.  കൃത്രിമമായി ചന്ദ്രോപരിതലം സൃഷ്ടിച്ചു. കുട്ടികളെ ചാന്ദ്രയാത്രികരാക്കി.  ഈ പരിപാടി പത്രമാധ്യമങ്ങളിൽ വളരെഡോ.            എ. പി. ജെ. അബ്ദുൽകലാം ചരമദിനം

കുട്ടികളെ സ്വപ്നംകാണാൻ പഠിപ്പിച്ച ഇന്ത്യയുടെ മിസൈൽമാൻ ഡോ. എ. പി. ജെ. അബ്ദുൽകലാമിന്റെ ചരമദിനവും പി. ടി. എ.യുടെ നേതൃത്വത്തിൽ ആചരിച്ചു. എ. പി. ജെ. യുടെ ഛായചിത്രം സ്കൂളിലെ കലാധ്യാപകന്റെ നേതൃത്വത്തിൽ കുട്ടികൾ തയ്യാറാക്കി പ്രദർശിപ്പിച്ചു. തുടർന്ന് കുട്ടികളുടെ പുഷ്പാർച്ചനയും അനുസ്മരണ സമ്മേളനവും നടന്നു. പ്രാദേശിക വിഷയങ്ങളെ അടിസ്ഥാനമാക്കിയുള്ള സയൻസ് പ്രോജക്ടുകളാണ് ഇവിടുത്തെ കുട്ടികൾ തെരഞ്ഞെടുക്കുന്നത്. തഴപ്പായുടെ ഈറ്റല്ലിമായ തഴവയുടെ പെരുമ വരുംകാലങ്ങലിലും നിലനിർത്തുന്നതിന ഉതകുന്ന സ്കൂൾ ആസൂത്രണം ചെയ്ത് നടപ്പിലാക്കിയിട്ടുള്ളത്. ഇതിന്റെ ഭാഗമായി കുട്ടികൾക്ക് തഴ ഉല്പന്നങ്ങളുടെ നിർമാണവും സാങ്കേതിക വിദ്യയും പകർന്ന് നൽകുന്നതിനായി ഈ മേഖലിയലെ വിദഗ്ധരെ ക്ഷണിച്ചു വരുത്തി കുട്ടികൾക്ക് പരിശീലനം നൽകിയിട്ടുണ്ട്. ഇതിൽ പ്രചോദനം ഉൾക്കൊണ്ട് കുട്ടികൾ പ്രത്യേ പ്രോജകട് തയ്യാറാക്കുകയും സംസ്ഥാനതലവരെ മികവ് തെളിയിക്കാനും കഴിഞ്ഞിട്ടുണ്ട്.

       		തഴവയുടെ മറ്റൊരു പരമ്പാരാഗത തൊഴിൽ മേഖലയാണ് ഇഷ്ടിക നിർമാണം.  കട്ടച്ചൂളകളിൽനീന്നും  പുരംതള്ളുന്ന വിഷലിപ്തമായ പുക നിരവധി ആരോഗ്യ പ്രശ്നങ്ങളും പരിസ്ഥിതി മലിനാകരണം ഉണ്ടാക്കുന്നുണ്ട്.  ഇതിന് പരിഹാരമെന്ന  നിലയിൽ പി. ടി. എ. യുടെ സഹായത്തോടെ  കട്ടചൂളയിലെ പരിസര മലിനീകരണം എന്ന പ്രോജക്ടിന്റെ ഭാഗമായി സ്മോക്ക് ഡെസ്റ്റ് സെപ്പറേറ്റർ എന്ന ഉപകരണം കുട്ടികൾ കണ്ടെത്തി.  ഈ പ്രോജക്ടിന് ദേശീയതലത്തിൽ അംഗീകാരം ലഭിച്ചിട്ടുണ്ട്.  സ്റ്റിൽ മോഡൽ, വർക്കിംഗ് മോ‍ഡൽ, സയൻസ് നാടകം, സയൻസ് മാഗസീൻ എന്നിവയിൽ സംസ്ഥാന – ദേശീയ തലങ്ങളിൽവരെ ഒന്നാം സ്ഥാന ഉൾപ്പെടെ നിരവധി പുരസ്കാരങ്ങളും ലഭിച്ചിട്ടുണ്ട്.