ഗവ.എച്ച് .എസ്.എസ്.മണത്തണ/ജൂനിയർ റെഡ് ക്രോസ്-17

19:20, 9 സെപ്റ്റംബർ 2018-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 14042 (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
ജൂനിയർ റെഡ് ക്രോസ്

മണത്തണ ഗവ: ഹയർ സെക്കന്ററി സ്കൂളിലെ ജെ. ആർ. സി .യൂണിറ്റിന്റെ പ്രവർത്തനം കാര്യക്ഷമമായി നടക്കുന്നു. ഇതിന്റെ സ്ക്കൂൾതല ചുമതല മായൻ കണ്ടോത്ത് വഹിക്കുന്നു. 9, 10 ക്ലാസുകളിൽ പഠിക്കുന്ന ജെ. ആർ. സി . അംഗങ്ങൾ എല്ലാ ബുധനാഴ്ചകളിലും യൂണിഫോമിൽ വരുവാനും സ്കൂളിൽ നടക്കുന്ന എല്ലാ പ്രവർത്തനങ്ങളിലും പങ്ക്ചേരുവാനും തീരുമാനിച്ചു. സ്വാതന്ത്രയ ദിനത്തിൽ ജെ. ആർ. സി .കുട്ടികളെ പങ്കെടുപ്പിക്കുകയും എല്ലാ പ്രവർത്തനങ്ങളിലും ഭാഗമാക്കുകയും ചെയ്തു. ജെ. ആർ. സി കുട്ടികൾ സ്കൂളും പരിസരവും വൃത്തിയാക്കുന്നതിലും കാരുണ്യ പ്രവർത്തനങ്ങളിൽ ഭാഗമാക്കുന്നതിനും അനാഥാലയം സന്ദർശിക്കാനും സ്കൂൾ സ്പോർസ്, യവജനോത്സവം തുടങ്ങിയ പരിപാടികളിൽ ജെ. ആർ. സി യുടെ സാന്നിധ്യം ഉണ്ടാക്കുവാനും തീരുമാനിച്ചു.ഒക്റ്റോബർ 2 - ന് നടക്കുന്ന ശുചീകരണയജ്ഞങ്ങളിൽ കുട്ടികളെ പങ്കെടുപ്പിക്കുന്നതിനും മറ്റ് എല്ലാ പാഠ്യ പാഠ്യേതര പരിപാടികളിലും കുട്ടികളുടെ സാന്നിദ്ധയം ഉറപ്പു വരുത്തുവാനും തീരുമാനിച്ചു.