ഏ.വി.എച്ച്.എസ് പൊന്നാനി/HSS

Schoolwiki സംരംഭത്തിൽ നിന്ന്

ചരിത്രം

ഒരു വിദ്യാലയം ഒരു പ്രദേശത്തിന്റെ ദേവാലയവും സ്നേഹാലയവുമൊക്കെയാകുന്ന വിസ്മയമാണ് ഏ.വി ഹയർസെക്കന്ററി സ്കൂൾ.പ്ലസ് ടു തലത്തിൽ ഒരു ദശാബ്ദം പോലുമായിട്ടില്ല നമ്മുടെ പ്രവർത്തനസരണി. പക്ഷേ, ഈ ചുരുങ്ങിയ കാലം കൊണ്ട് , തീരദേശ നിവാസികളും സാധാരണക്കാരും കുട്ടികളെ അയക്കുന്ന ഈ സാംസ്കാരിക കേന്ദ്രം അനുകരണീയ​മായ വിദ്യാലയ​​മാതൃക പ്രകടിപ്പിക്കുന്നുവെന്ന് പറയാനാവുന്നത് ഏറെ സന്തോഷകരമാണ്. ഇന്ത്യൻ പ്രസിഡണ്ടിന്റെ പുരസ്കാരവേദിയിൽ രണ്ടു തവണ അഭിമാനത്തോടെ കടന്നുചെല്ലാൻ കഴി‍ഞ്ഞതും ദേശീയ കായികവേദിയിൽ സ്വർണമെഡലുകൾ നേടാൻ കഴി‍ഞ്‍‍ഞതുമൊക്കെ ഒാർത്തു പോരുന്നു.

പോയവർഷം ( 2017-2018 ) പരീക്ഷാവിജയം ഏറെക്കുറെ സമ്പൂർണ്ണമായിരുന്നെന്ന് പറയാം.ഒരു വിദ്യാർത്ഥി മാത്രമാണ് പരാജയപ്പെട്ടത്.കാര്യക്ഷമമായ പരീക്ഷാതന്ത്രങ്ങളും ആത്മവിശ്വാസം പകരുന്ന ഇടപെടലുക-ളുമാണ് ഈ വിജയത്തിന് നിദാനം. സമർപ്പണമനോഭാവമുളള സ്ററാഫ്, എല്ലാസഹായവും നൽകുന്ന പി.ടി.എ, ഏറെ പ്രോത്സാഹനം നൽകുന്ന മാനേജ്മെന്റ് ഇവയെല്ലാം ഈ വിദ്യാലയത്തിന്റെ സൗഭാഗ്യമാണ്.

അഭിനാർഹമായ വിജയം

ഗൈഡ് യൂണിറ്റ് ഉദ്ഘാടനം

ഹയർ സെക്കണ്ടറിയിൽ ഗൈഡ് യൂണിറ്റ് ഉദ്ഘാടനം ചെയ്തു

പൊന്നാനി എവി ഹൈസ്കൂളിലെ, ഹയർ സെക്കണ്ടറി വിഭാഗം ഗൈഡ് യൂണിറ്റ് ഉദ്ഘാടനം വാർഡ് കൗൺസിലർ ശ്രീ സേതുമാധവൻ നിർവഹിച്ചു. ഡിസ്ട്രിക്ട് കമ്മീഷണർ കോയക്കുട്ടി മാസ്റ്റർ, ജില്ലാ സെക്രട്ടറി രത്നാകരൻ .വി, പൊന്നാനി സെക്രട്ടറി നിമ്മി കുമാരി, ഡിസ്ട്രിക്റ്റ് ട്രെയിനിംങ്ങ് കമ്മിഷനർ അജിത് കുമാർ നമ്പ്യാർ, പി ടി എ പ്രസിഡണ്ട് കുഞ്ഞികൃഷ്ണൻ. ടി വൈസ് പ്രസിഡണ്ട് ശൈലജ മണികണ്‌ഠൻ എന്നിവർ ചടങ്ങിൽ സന്നിഹിതരായിരുന്നു.

"https://schoolwiki.in/index.php?title=ഏ.വി.എച്ച്.എസ്_പൊന്നാനി/HSS&oldid=531229" എന്ന താളിൽനിന്ന് ശേഖരിച്ചത്