വായനാ മുറി

Schoolwiki സംരംഭത്തിൽ നിന്ന്
11:51, 8 സെപ്റ്റംബർ 2018-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 28026 (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

കുട്ടികളിലെ വായനാശീലം വർദ്ധിപ്പിക്കുന്നതിനായി വിവിധ മാർഗങ്ങളാണ് സ്കൂളിൽ സ്വീകരിച്ചിരിക്കുന്നത്.വായനാ ദിനത്തോടനുബന്ധിച്ച് കുട്ടികൾക്ക് ലൈബ്രറി പുസ്തകം വിതരണം ചെയ്യുന്നു.ക്ലാസ്സ് ടീച്ചറുടെ നേതൃത്വത്തിൽ രണ്ടാഴ്ച കൂടുമ്പേൾ പുസ്തകം കൈമാറുന്നു.ജനുവരി വരെ ഈ പ്രവർത്തനം തുടരുന്നു.ഇതിന് പുറമെ വായനാമുറി പ്രവർത്തിക്കുന്നു.ലൈബ്രറി പീരിയഡും വിശ്രമവേളയിലും കുട്ടികൾക്ക് ഉപയോഗിക്കാവുന്ന വിധത്തിലാണ് വായനാമുറി പ്രവർത്തിക്കുന്നത്.വ്യത്യസ്ത പത്രങ്ങൾ,മാസികകൾ,കഥാപുസ്തകങ്ങൾ,എന്നിവ വായനാമുറിയിൽ കുട്ടികൾക്ക് ലഭ്യമാണ്.അതിനും പുറമെ കുട്ടികളുടെ രചനകൾ പ്രദർശിപ്പിക്കുന്നതിനുള്ള അവസരവും വായനാമുറിയിൽ ലഭ്യമാണ്.സാഹിത്യകാരന്മാരുടെ വിവരണങ്ങൾ അടങ്ങിയ ചിത്രങ്ങളും ഇവിടെ പ്രദർശിപ്പിച്ചിട്ടുണ്ട്.പത്രവാർത്തകളെ അടിസ്ഥാനമാക്കി ആഴ്ചതോറും പ്രശ്നോത്തരിയും സംഘടിപ്പിച്ചു വരുന്നു.

"https://schoolwiki.in/index.php?title=വായനാ_മുറി&oldid=529802" എന്ന താളിൽനിന്ന് ശേഖരിച്ചത്