ജി.എച്ച്.എസ്.എസ്. കടുങ്ങപുരം/NMS
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | പ്രൈമറി | ഹൈസ്കൂൾ | ചരിത്രം | അംഗീകാരം |
നാഷനൽ മീൻസ് കം മെറിറ്റ് സ്‌കോളർഷിപ്പ്
എസ്.സി.ഇ.ആർ.ടി നടത്തുന്ന സംസ്ഥാനതല നാഷണൽ മീൻസ് കം മെറിറ്റ് സ്‌കോളർഷിപ്പ് (എൻ.എം.എം.എസ്) പരീക്ഷയ്ക്ക് ഇപ്പോൾ എട്ടാംക്ലാസിൽ പഠിക്കുന്നവരും കഴിഞ്ഞ വർഷത്തെ ഏഴാം
ക്ലാസിലെ വാർഷിക പരീക്ഷയിൽ 55 ശതമാനമോ അതിനു മുകളിലോ മാർക്ക് ലഭിച്ചവരുമാണ് അപേക്ഷിക്കേണ്ടത്.
സംസ്ഥാന സിലബസിലുള്ള സർക്കാർ, എയ്ഡഡ് വിദ്യാലയങ്ങളിൽ പഠിക്കുന്നവരും രക്ഷിതാക്കൾക്ക് 1,50,000 രൂപയിൽ താഴെ വാർഷിക വരുമാനമുള്ളവരുമായ വിദ്യാർഥികൾക്കേ നാഷണൽ മീൻസ് കം മെറിറ്റ് സ്‌കോളർഷിപ്പ് പരീക്ഷ എഴുതാനാകും.
പരിശീലനം
സ്‌കോളർഷിപ്പിന് അർഹതയുള്ള കുട്ടികളെ ജൂൺ മാസത്തോടെ തന്നെ കണ്ടെത്തി പ്രത്യേകം പരിശീലനം നൽകി വരുന്നു