എ.എൽ.പി.എസ് കോണോട്ട് / അറിവുത്സവം.

2018-19 പഠനവർഷത്തെ മികവ് പ്രവർത്തനങ്ങളിലൊന്നാണ് അറിവുത്സവം. പാഠപുസ്‍തകത്തിലെ അറിവുകൾക്കപ്പുറം പ്രകൃതിയിലേക്കിറങ്ങിച്ചെന്നുളള പഠനരീതിയാണ് അറിവുത്സവം കാഴ്‍ച വെക്കുന്നത്.2018-19 വർഷത്തെ മാതൃഭൂമി സീഡുമായിചേർന്നുളള ഏറെ ഫലവത്തായി കുട്ടികൾ ഏറ്റെടുത്ത ഒരു പ്രധാനപ്രവർത്തനമാണിത്.വയൽ വരമ്പുകളിലൂടെയും കുന്നിൻ പ്രദേശങ്ങളിലൂടെയും അരുവികളിലൂടെയും യാത്ര ചെയ്ത് പ്രകൃതിയുടെ വിവിധ ഭാവങ്ങളെ കുട്ടികൾ കണ്ടറിയുന്നു.വിവിധ കൃഷി രീതികൾ അടുത്തറിയാനും വയലിന്റെ സൗന്ദര്യം അടുത്തറിയാനുമായി കഴിഞ്ഞ ദിവസം നടത്തിയ യാത്ര കുട്ടികൾക്ക് മറക്കാനാവാത്ത അനുഭവമായി.ചെറുതോടുകളിലിറങ്ങിയും മത്സ്യങ്ങളെ പിടിച്ചും പൂമ്പാറ്റകൾക്കും തുമ്പികൾക്കുമൊപ്പം ചാടിക്കളിച്ചും കുട്ടികൾ യാത്ര ആനന്ദപൂരിതമാക്കി.

അറിവുത്സവം മലയാളമനോരമ പത്രത്തിൽ നിന്നും