Edathua St. Mary`s LPS /സയൻ‌സ് ക്ലബ്ബ്.

Schoolwiki സംരംഭത്തിൽ നിന്ന്
15:29, 7 സെപ്റ്റംബർ 2018-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 46321 (സംവാദം | സംഭാവനകൾ) ('പരിസ്ഥിതി ദിനം -ഭൂമിക്കു കുടപിടിക്കാൻ ഞാനും...' താൾ സൃഷ്ടിച്ചിരിക്കുന്നു)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

പരിസ്ഥിതി ദിനം -ഭൂമിക്കു കുടപിടിക്കാൻ ഞാനും

                               ആർത്തിപൂണ്ട മനുഷ്യൻ പരിസ്ഥിതിയുടെ സന്തുലിതാവസ്ഥയെ തകർത്തുകൊണ്ട് മുന്നേറുമ്പോൾ അവരുടെ കടന്നുകയറ്റത്തിനെതിരെ പോരാടുവാനും കുടിയിറക്കപെടുന്ന പാവങ്ങളുടെ കൈപിടിക്കാനും കുടിവെള്ളം മുട്ടിക്കുന്നവർക്കെതിരെ പ്രീതികരിക്കാനും മരങ്ങൾക്കുനേരെ  ഉയരുന്ന കോടാലികൾ തട്ടിമാറ്റാനും ലോക പരിസ്ഥിതിദിനത്തിൽ പരിസ്ഥിതി പ്രവർത്തകരോടുചേർന്നു "എന്റെ നാട് എന്റെ സ്വന്തം ",ഭൂമിക്കു കുടപിടിക്കാൻ ഞാനും " എന്ന മുദ്രാവാക്യവുമായി എടത്വ സെൻറ് മേരീസ് എൽ പി സ്കൂളിലെ കുരുന്നുകൾ ഹരിതദിനം ആഘോഷിച്ചു 

പി റ്റി എ പ്രെസിഡൻറ്ജയൻ ജോസഫ് പുന്നപ്രയുടെ അദ്യക്ഷതയിൽ കൂടിയ യോഗത്തിൽ എടത്വ കൃഷി ഭവൻ ഓഫീസർ മിസ് ഐശ്വര്യ ടി ഹരിത ദിനം ഉദഘാഠനം ചെയ്തു കേരളത്തിന്റ ഔദ്യോഗികഫലമായ ചക്ക മുറിച്ചാണ് ഉദഘാഠന കർമം നിർവഹിച്ചത് .തുടർന്ന് നടന്ന സമ്മേളനത്തിൽ കാര്ഷികവൃത്തിയുടെ പ്രാധാന്യവും പരിസ്ഥിതി സംരക്ഷണത്തിന്റെ ആവശ്യകതയും എന്ന വിഷയം ആസ്പെദമാക്കി ശ്രീമതി ജെസ്സി മാത്യു ക്‌ളാസ് എടുത്തു കുട്ടികൾക്ക് വൃക്ഷത്തൈകളും പച്ചക്കറി വിത്തുകളും വിതരണം ചെയ്തു .ഭൂമിക്കു കുടപിടിക്കാൻ ഞാനും " എന്ന മുദ്രാവാക്യവുമായി മുതിർന്നവർക്കും അധ്യാപകർക്കുമൊപ്പം കുട്ടികൾ ഒപ്പു ശേഖരണം നടത്തി.

"https://schoolwiki.in/index.php?title=Edathua_St._Mary%60s_LPS_/സയൻ‌സ്_ക്ലബ്ബ്.&oldid=526907" എന്ന താളിൽനിന്ന് ശേഖരിച്ചത്