എഴിപ്പുറം എച്ച് എസ് എസ് പാരിപ്പള്ളി/ഗണിത ക്ലബ്ബ്-17

07:56, 7 സെപ്റ്റംബർ 2018-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 41011chathannoor (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
                       ഗണിത ക്ലബ്ബ് 
          ഗണിത ക്ലബ്ബിന്റെ 2018 ലെ ചുമതല ശ്രീമതി.വിജി ടീച്ചർ ആണ് നിർവഹിക്കുന്നത്. എച്ച്.എം ശ്രീ.യുസഫ് സാർ ക്ലബ്ബിന്റെ ഉദ്‌ഘാടനം നിർവഹിച്ചു.ഗണിത ക്ലബ്ബ് കുട്ടികൾക്കു വേണ്ടി ദിനാചരണങ്ങൾക്കു പുറമെ പുറമെ ഗണിതത്തിൽ താല്പര്യം ഉണ്ടാക്കുന്ന തി നുള്ള പ്രവർത്തനങ്ങൾ ശ്രീ. സുമേഷ് സാറിന്റെ നേതൃത്വത്തിൽ ചെയ്തു വരുന്നു. NEUMANN സ്കോളർഷിപ്പ്, NMMS പരീക്ഷകൾക്ക് തയ്യാറെടുക്കുന്ന കുട്ടികൾക്ക് വേണ്ട പ്രത്യേക പരിശീലന ക്ലാസുകൾ വെള്ളി,ശനി ദിവസങ്ങളിൽ  ചെയ്തു വരുന്നു.
             സ്കൂൾ വിദ്യാഭ്യാസം കഴിയുന്നതോടെ മിക്കവാറും പേരും കണക്കിനെ ഉപേക്ഷിക്കുന്നു. ബിരുദവും ബിരുദാനന്തര ബിരുദവും കഴിഞ്ഞ ശേഷം പ്രവേശന പരീക്ഷകൾക്കും ദേശീയ - അന്തർദേശീയ മത്സര പരീക്ഷകൾക്കും കണക്ക് വിജയം നിർണയിക്കുന്ന മുഖ്യഘടകമാണ്.നൂറിൽ നൂറും അതുപോലെ വട്ടപ്പൂജ്യവും ഗണിത പരീക്ഷയിലെ രണ്ട് മുഖങ്ങൾ ആണ് .മത്സരപ്പരീക്ഷകളിൽ മുന്നിൽ എത്തുന്ന ഭൂരിപക്ഷവും കണക്കിൽ മിടുക്കരായിരിക്കും.എന്നാൽ വലിയൊരു വിഭാഗം വിദ്യാർത്ഥികൾ കണക്കിനെ വിഷമമുള്ള ഒരു  വിഷയമായി കണ്ട് മാറ്റിനിർത്തുന്നു.ഇങ്ങനെയൊരു സാഹചര്യത്തിൽ സ്കൂൾ കുട്ടികൾക്ക് ഗണിതത്തോടുള്ള മനോഭാവം മാറ്റുന്നതിന് വേണ്ടി  ഗണിത ക്ലബ്ബിന്റെ വിദ്യാർത്ഥികൾ ഒരു ഓരോ ക്ലാസ്സുകളിലും സെമിനാറുകൾ നടത്തുന്നു. ഗണിതത്തിൽ പിന്നോട്ട് നിൽക്കുന്ന കുട്ടികൾക്ക് ഗണിത ക്ലബ്ബ് വിദ്യാർഥികളുടെ  നേതൃത്വത്തിൽ പ്രത്യേക ക്ലാസുകൾ നൽകി വരുന്നു.