ലിയോ XIII എച്ച്.എസ്. എസ് പുല്ലുവിള/എന്റെ ഗ്രാമം

Schoolwiki സംരംഭത്തിൽ നിന്ന്
23:05, 6 സെപ്റ്റംബർ 2018-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Leopulluvila (സംവാദം | സംഭാവനകൾ) (' തിരുവനന്തപുരം ജില്ലയിലെ നെയ്യാറ്റിൻകര താലൂ...' താൾ സൃഷ്ടിച്ചിരിക്കുന്നു)


തിരുവനന്തപുരം ജില്ലയിലെ നെയ്യാറ്റിൻകര താലൂക്കിലെ അതിയന്നൂർ ബ്ലോക്കിലെ കരുംകുളം പഞ്ചായത്തിലെ ഒരു കൗച്ചുഗ്രാമമാണ് പുല്ലുവിള.കരുംകുളം പഞ്ചായത്തിലെ 11 വാർഡുകളിൽ എട്ടാമത്തേതും .തിരുവനന്തപുരം ജില്ലയിലെ ഉയർന്ന ജനസാന്ദ്രതയുള്ള പ്രദേശവും കൂടിയാണ് ഈ ഗ്രാമം.ഈ പ്രദേശം ഉൾപ്പെടുന്ന കരുംകുളം പഞ്ചായത്തിന്റെ ജനസാന്ദ്രതാനിരക്ക് ഒരു ലോകറെക്കോർഡ് ആയി ഗിന്നസ് ബുക്കിൽ ഇടം നേടിയിട്ടുണ്ട്.അറബിക്കടലിന്റ തീരത്തുള്ല ഈ ഗ്രാമം പണ്ടുമുതലേ മതസൗഹാർദ്ദത്തിനും സാഹോദര്യത്തിനും പേരുകേട്ട നാടാണ്.ക്രിസ്ത്യൻ ,മുസ്ലീം,ഹിന്ദുദേവാലയങ്ങൾ അടുത്തടുത്തു സ്ഥിതിചെയ്യുന്നു.മറ്റു മതസ്ഥരെ ഇരുകൈയും നീട്ടി സ്വീകരിക്കുന്ന പാരമ്പര്യമാണ് ഈ ഗ്രാമത്തിന്റേത്.മാത്രമല്ല വളരേയേറെ ചരിത്രപാരമ്പര്യവും അവകാഴപ്പെടാനുണ്ട്.