നിർമ്മല ഹൈസ്കൂൾ കബനിഗിരി/സയൻ‌സ് ക്ലബ്ബ്.

Schoolwiki സംരംഭത്തിൽ നിന്ന്
21:35, 6 സെപ്റ്റംബർ 2018-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Nirmalakabanigiri (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

നിർമ്മല ഹൈസ്കൂൾ കബനിഗിരി-സയൻ‌സ് ക്ലബ്ബ്

1982ൽ തന്നെ നിർമ്മല ഹൈസകൂളിൽ ക്ലബ്ബ് പ്രവർനങ്ങൾ ആരംഭിച്ചു.സയൻസ് ക്ലബ്ബിൻരൊ പ്രഖ്യാപിത ലക്ഷ്യങ്ങൾ നേടുന്നതിന് വിവിധ പ്രവർത്തനങ്ങൾ ഓരോ വർഷവും നടപ്പാക്കി വരുന്നു.പരിസ്ഥിതി അവബോധം വളർത്തുന്നതിനുതകുന്ന വിവിധ പ്രവർത്തനങ്ങളുമായി എല്ലാ വർഷവും ലോക പരിസ്ഥിതി ദിനമായ ജൂൺ 5 നു തന്നെ സയൻസ് ക്ലബ്ബ് പ്രവർത്തനങ്ങൾ ആരംഭിക്കുന്നു. ശാസ്ത്രപരീക്ഷണങ്ങൾ,ഗവേഷണ പ്രോജക്ട് പരിശീലനങ്ങൾ,ശാസ്ത്ര പ്രവർത്തനങ്ങൾ,സെമിനാറുകൾ,വാനനിരീക്ഷണം,ചോദ്യപ്പെട്ടി,ബുളളറ്റിൻ ബുളളറ്റിൻ ബോർഡ്,കയ്യെഴുത്ത് മാസികകൾ,ചുമർ മാസികകൾ,ദിനാചരണങ്ങൾ,ശാസ്ത്രജാഥകൾ,സ്ലൈഡ് പ്രവർത്തനങ്ങൾ,ശാസ്ത്ര സഹവാസ ക്യാമ്പുകൾ തുടങ്ങി വൈവിധ്യമാർന്ന പ്രവർത്തനങ്ങളിലൂടെയാണ് സയൻസ് ക്ലബ്ബ് 27 പൂർത്തിയാകുന്നത്.

നേത്രത്വം


തുടക്കം മുതൽ സയൻസ് ക്ലബ്ബിൻറ രക്ഷാധികാരി മുൻ ഹെഡ് മാസ്റ്റർ വി.എസ്. ചാക്കോ സാറായിരുന്നു.ഒരു ശാസ്ത്രാധ്യാപകൻ കൂടിയായ അദ്ദേഹത്തിൻറ നിശ്ചയദാർഢ്യമാണ് സയൻസ് ക്ലബ്ബ് വിജയത്തിന്നടിസ്ഥാനം.ശാസ്ത്രാധ്യാപകരായ വി.മധു,,സോഫിയാമ്മ ജേക്കബ്ബ് എന്നിവരാണ് സയൻസ് ക്ലബ്ബ് സ്പോൺസർമാരായി പ്രവർത്തിക്കുന്നത്.എല്ലാ വർഷവും ജൂണിൽ തന്നെ കുട്ടികളിൽ നിന്നും സയൻസ് ക്ളബ്ബ് ഭാരവാഹികളെ തെരഞ്ഞെടുക്കകയും അവരുടെ നേത്രത്വത്തിൽ പ്രവർത്തനങ്ങൾ നടത്തുകയും ചെയ്യുന്നു.

ആദ്യത്തെ ജില്ലാ ശാസ്ത്രമേള.

1985 ൽ നടവയലിൽ വെച്ചു നടന്ന ജില്ലാ ശാസ്ത്രമേളയിലാണ് നമ്മുടെ വിദ്യാലയത്തിൽ നിന്നും പ്രദർശന വസ്തുക്കളുമായി ആദ്യഘട്ടമായ പങ്കെടുക്കുന്നത്.ഇന്ത്യയുടെ ആദ്യ ഉപഗ്രഹമായ ആര്യഭട്ടയുടെ വലിയൊരു മാത്രകയാണ് നിർമ്മിച്ചവതരിച്ച സ്റ്റിൽ മോഡൽ.പുൽത്തൈല നിർമ്മാണം,ബാക്ടീരിയ ഫേജ്,സെപ്സിമൻസ് തുടങ്ങിയ നിരവധി ഇനങ്ങൾ അന്ന് പ്രദർശിപ്പിച്ചു.15 കുട്ടികളാണ് പ്രദർശനത്തിനു പങ്കെടുത്തത്.പുൽപ്പള്ളിയിൽ നിന്നും വനപാതയിലൂടെ നടന്നാണ് പ്രദർശന സ്ഥലത്ത് എത്തിചേർന്നത്.15 കുട്ടികളോടൊപ്പം സാമൂഹ്യാശാസ്ത്രാധ്യാപകനായ മുൻ ഹെഡ് മാസ്റ്റർ മൈക്കിൾ സാറും ഉണ്ടായിരുന്നു.നമ്മുടെ സ്റ്റാൾ ശ്രദ്ധേയമായിരുന്നുവെങ്കിലും മത്സരയിനങ്ങളെ ക്കുറിച്ചുള്ള ധാരണക്കുറവും മൂലം സമ്മാനങ്ങളൊന്നും ലഭിച്ചില്ല.തുടർന്ന് എല്ലാ വർഷങ്ങളിലും ശാസ്ത്രമേളയിൽ പങ്കെടുക്കുകയും നിരവധി തവണ പുരസ്കാരങ്ങൾ നേടുകയും ചെയ്തിട്ടുണ്ട്.

സംസ്ഥാന ശാസ്ത്രമേളകൾ

പാലക്കാട്,ചെങ്ങന്നൂർ,കോട്ടയം,എറണാകുളം,കല്പറ്റ തുടങ്ങിയ സ്ഥലങ്ങളിൽ സംസ്ഥാന ശാസ്ത്രമേളകളിൽ വിവിധയിനങ്ങളിൽ[സ്റ്റിൽ മോഡൽ,വർക്കിംഗ് മോഡൽ,]നമ്മുടെ കുട്ടികൾ പങ്കെടുത്ത് സമ്മാനർഹരായിട്ടുണ്ട്.

ദക്ഷിണേന്ത്യൻ ശാസ്ത്രമേള

ദക്ഷിണേമന്ത്യൻ ശാസ്ത്രമേളയിൽ മൂന്ന് തവണ പങ്കെടുക്കുന്നതിന് അവസരം ലഭിച്ച.ശ്രിലേഷ് കെഎസ് ,ബിനോയി എ.ബി, ആൻവി മോളി ടോം,അരുൺ കൃഷ്ണൻ, എന്നിവർ യഥാക്രമം കോയമ്പത്തൂർ, പോണ്ടിച്ചേരി,കോഴിക്കോട്,എന്നിവിടങ്ങളിൽ നടന്ന ശാസ്ത്രമേളകളിൽ പങ്കെടുത്ത് പ്രത്യേക പുരസ്കാരങ്ങൾ നേടിയിട്ടുണ്ട്.



ജില്ലാതല സയൻസ് സെമിനാർ


ജില്ലാതല സയൻസ് സെമിനാറിൽ എല്ലാ വർഷവും ഈ വിദ്യാലയം പങ്കെടുക്കാറുണ്ട്.ഗീത എ,ലിജു ജോസഫ്,സെബിൻ ജോസഫ് , നിർമൽ ജോസഫ്[2 വർഷം]എന്നിവർ സംസ്ഥാന- തലത്തിൽ സെമിനാർ അവതരിപ്പിച്ചിട്ടിണ്ട്.ക്വിസ്,ഉപന്യാസം,പോസ്റ്റർ രചന,കളിമൺ രൂപങ്ങൾ എന്നീ മൽസരങ്ങളിലും ജില്ലാ തലത്തിൽ സമ്മാനങ്ങൾ ലഭിച്ചിട്ടുണ്ട്.........!

ഉപസംഹാരം


കുട്ടികളുടെ സർഗ്ഗശേഷികൾ കണ്ടെത്തി വികസിപ്പിക്കുന്നിനും , ശാസ്ത്രത്തിൻറ രീതി സ്വായത്തമാക്കാൻ സഹായിക്കുന്നതിനും സയൻസ് ക്ലബ്ബ് എന്നും ശ്രദ്ധിച്ചിട്ടുണ്ട്.ഇതിന്റെ അംഗീകാരം എന്ന നിലയിൽ ജില്ലയിലെ നല്ല സയൻസ് ക്ലബ്ബുകളിൽ ഒന്നായി എല്ലാ വർഷവും തെരെഞ്ഞെടുക്കപ്പെടുന്നു.തുടർന്നും ഈ ഖ്യാതി നിലനിർത്തുവാൻ കഴിയുമെന്ന് പ്രതീക്ഷിക്കുന്നു..........!



പ്രധാന താളിലേക്ക്