ജി.എച്ച്.എസ്.എസ്. പൂക്കോട്ടുംപാടം/ ഊർജ്ജ ക്ലബ്‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌

Schoolwiki സംരംഭത്തിൽ നിന്ന്
14:47, 6 സെപ്റ്റംബർ 2018-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Sajitha N (സംവാദം | സംഭാവനകൾ) (''''<font color=blue size=4 >'''കുട്ടികളിൽ ഊർജ്ജ സംരക്ഷണബോധം എത്...' താൾ സൃഷ്ടിച്ചിരിക്കുന്നു)

കുട്ടികളിൽ ഊർജ്ജ സംരക്ഷണബോധം എത്തിക്കുകയെന്ന ലക്ഷ്യത്തോടെ 50 പേരടങ്ങുന്ന ക്ലബ്ബ് അംഗങ്ങളും ഒരു കൺവീനറുമാണ് പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുന്നത്. ഈ ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ ഊർജ സംരക്ഷണ ക്വിസ് മത്സരങ്ങൾ , ഉപന്യാസരചന എന്നിവ നടത്തി, ഒന്നാം സ്ഥാനക്കാരായി വിജയിച്ചവരെ ഒക്ടോബർ മാസത്തിൽ SEP യുടെ ആഭിമുഖ്യത്തിൽ നടത്തിവരുന്ന ഊർജോത്സവത്തിൽ പങ്കെടുപ്പിക്കാറുണ്ട്.2017-18 വർഷത്തിൽ നടന്ന ഉപന്യാസ രചന മത്സരത്തിൽ ഹൈസ്കൂൾ വിഭാഗത്തിൽ ഹസ്ബി ഫാത്തിമ രണ്ടാം സ്ഥാനം കരസ്ഥമാക്കി. തുടർന്ന് വണ്ടൂർ ഉപജില്ല ഡി.ഇ.ഒ നേതൃത്വം നൽകിയ പരിപാടിയിൽ സമ്മാനം കരസ്ഥമാക്കുകയും ചെയ്തു.