സെന്റ്. അഗസ്റ്റ്യൻസ് ഗേൾസ് എച്ച്.എസ്സ്. മൂവാറ്റുപുഴ/Activities

Schoolwiki സംരംഭത്തിൽ നിന്ന്
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾഎച്ച്.എസ്എച്ച്.എസ്.എസ്.ചരിത്രംഅംഗീകാരം

ഐസ്

കുട്ടികളുടെ വ്യക്തിത്വ വികസനത്തിനും മഹത്തായ ഉൾക്കാഴ്ചകൾ കുട്ടികൾക്കുണ്ടാകുന്നതിനും അവരുടെ കുറവുകൾ ലക്ഷ്യബോധമില്ലായ്മ ആത്മവിശ്വാസക്കുറവ് ഇവയെല്ലാം കണ്ടെത്തി ഭാവിയിൽ എങ്ങനെ മുന്നോട്ടുപോകണം എന്നതിനുലളള ഒരു ഗൈ‍ഡ് ലൈനാണ് ഐസ് പ്രോജക്ട്.2017 സെപ്റ്റംബർ 24-ാംതിയതി ഇടുക്കി നിയോജക മണ്ഡലത്തിലെ 74 സ്കൂളുകളിലായി തുടക്കം കുറിച്ച ഐസ് പദ്ധതി ഞങ്ങളുടെ സ്കൂളിലും പ്രവർത്തനം ആരംഭിക്കുകയും വളരെ നല്ല രിതിയിൽ പ്രവർത്തനം കാഴ്ചവയ്ക്കുകയും ചെയ്തു.

Eyes

മൂല്യബോധ ക്ലാസ്സുകൾ

മൂല്യബോധമുള്ളവർക്കു മാത്രമേ സമൂഹത്തിന് വെളിച്ചമേകാൻ കഴിയുകയുള്ളുൂ.കുുട്ടികളെ മൂല്യബോധമുള്ളമുള്ളവരായി പടുത്തുയർത്താനായി നിരവധി മൂല്യബോധക്ലാസ്സുകൾ സംഘടിപ്പിക്കുൂന്നു.

മൂല്യാധിഷ്ഠിത വിദ്യാഭ്യാസം

കരാട്ടെ ക്ലാസ്സ്

ആയോധന കല അഭ്യസിക്കുന്നതിലൂടെ ശരീരത്തിനും മനസിനും ആരോഗ്യം ലഭിക്കുന്നു എന്നുമാത്രമല്ല നിത്യജീവിതത്തിൽ നേരിട്ടേക്കാവുന്ന ചില അപകട സന്ദർഭങ്ങളെ മറികടക്കുന്നതിനുള്ള ഉപാധി കൂടിയാണ്.കുട്ടികളെ ഇത്തരത്തിൽ പരിശീലനം നൽകുക എന്ന ഉദ്ദേശമാണ് കരാട്ടെ ക്ലാസ്സുകൾ സംഘടിപ്പിച്ചിരിക്കുന്നതിന്റെ ലക്ഷ്യം.

കരാട്ടെ ക്ലാസ്
കരാട്ടെ ക്ലാസ്

കൗൺസിലിംഗ്

കുട്ടികളുടെ മാനസിക പ്രശ്നങ്ങൾ പരിഹരിക്കുന്നതിനും അവരുടെ പഠന പുരോഗതിക്കാവശ്യമായ കൈതാങ്ങലുകൾ നൽകുുന്നതിനുമായി കൗൺസിലിംഗുകൾ നൽകുന്നു.

കൗൺസിലിംഗ്

സീഡ്

പരിസ്ഥിതിയെ അറിയുക പരിസ്ഥിതിയിലേയ്ക്കു ഇറങ്ങുക എന്ന പ്രവർത്തന ലക്ഷ്യവുമായി മാത്രഭൂമി വിദ്യാലയങ്ങളുമായി സഹകരിച്ചു നടത്തുന്ന സീഡ് പദ്ധതി ഞങ്ങളുടെ സ്കൂളിലും കാര്യക്ഷമമായി പ്രവർത്തിക്കുന്നു.

സീഡിന്റെ ആഭിമുഖ്യത്തിൽ പച്ചക്കറി വിത്ത് വിതരണം നടത്തുന്നു
പരിസ്ഥിതി ദിനത്തോടനുബന്ധിച്ച് സീഡ് അംഗങ്ങൾ നേതൃത്വം നല്കിയ റാലി

യോഗ ക്ലാസ്

ജീവിതത്തിന്റെ ആത്യന്തികമായ ആവിഷ്കാരം കണ്ടെത്തുന്നതിനുള്ള ഒരു ഉപകരണമാണ് യോഗ.പഠനത്തിൽ ഏകാഗ്രതയും മനശക്തിയും മനശാന്തിയും കൈവരിക്കുന്നതിനുള്ള ഉപാധിയാണ് യോഗ ക്ലാസ്സുകൾ.പഠനത്തതിൽ ഏകാഗ്രതയും താത്പര്യവും ഉണർത്തുന്നതിനായി യോഗ ക്ലാസ്സുകൾ നൽകിവരുന്നു.

യോഗ ക്ലാസ്
യോഗ ക്ലാസ്

നാഷണൽ സർവിസ് സ്കീം

കുട്ടികളിൽ സാമൂഹ്യബോധവും സാമൂഹ്യക്ഷേമതത്പരതയും വളർത്താൻ NSS വളരെ സജീവമായി പ്രവർത്തിക്കുന്നു.ബോധവത്ക്കരണയജ്ഞങ്ങൾ,സാമൂഹ്യസേവനങ്ങൾ,ദത്ത്വഗ്രാമത്തിനു സഹായം,പരിസ്ഥിതി സഹായം,ഇവയിലൂടെ സമൂഹവുമായി ബന്ധപ്പെട്ട് പ്രവർത്തനങ്ങൾക്കായി കുട്ടികൾക്ക് അവസരമൊരുക്കുന്നു.

പുകയില വിരുദ്ധദിനവുമായി ബന്ധപ്പെട്ട് എൻ.എസ്.എസിലെ കുട്ടികൾ സംഘടിപ്പിച്ച ഫ്ലാഷ് മോബ്
പരിസ്ഥിതി ദിനവുമായി ബന്ധപ്പെട്ട് എൻ.എസ്.എസിലെ കുട്ടികൾ സംഘടിപ്പിച്ച റാലി

ദിനാചരണങ്ങൾ

വായനാദിനം

   ജൂലൈ 19 കേരള ഗ്രന്ഥശാല സംഘത്തിന്റെ അമരക്കാരനായ ശ്രീ.പി.എൻ പണിക്കരുടെ ചരമദിനം വായനാദിനമായി ആചരിക്കുന്നുു.ആ ആഴ്ച വായനാ വാരമായി ആചരിക്കുകയും ലൈബ്രറിയിൽ പുസ്തകങ്ങൾ കൊണ്ട് പൂക്കളം ഒരുക്കുകയും, ചിത്രപ്രദർശനം നടത്തിയും അലങ്കരിച്ചു.വായനാവാരത്തോടനുബന്ധിച്ച് ക്വീസ്,പ്രസംഗം മത്സരം, തുടങ്ങിയവ സംഘടിപ്പിച്ചു.
വായന ദിനത്തോടനുബന്ധിച്ച് കുട്ടികൾ നിർമ്മിച്ച പോസ്റ്റർ.
വായന വാരാഘോഷം

വ്യദ്ധ ദിനം

         ലോക വ്യദ്ധ ദിനത്തോടനുബന്ധിച്ച് സ്കൂൾ സമീപത്തു താമസിക്കുന്ന, രണ്ടുവ്യദ്ധരെ സ്കൂൾ ഹെഡ്മിസ്ട്രസ് സി.ആൻമേരി പൊന്നാട അണിയിച്ചു ആദരിച്ചു.അവർ കുട്ടികളുമായി തങ്ങളുടെ പഴയകാലാനുഭവങ്ങൾ പങ്കിട്ടു.
പൊന്നാട അണിയിച്ചു ആദരിക്കുന്നു.
വൃദ്ധ ദിനാചരണം

പുകയില വിരുദ്ധദിനം

   യുവ തലമുറ ഇന്ന് ലഹരി വസ്തുക്കളുടെ പിടിയിലാണ്..ലഹരി വസ്തുക്കൾ ജീവിതത്തിൽ നിന്നും സമൂഹത്തിൽ നിന്നും നീക്കം ചെയ്യുക എന്ന ആഹ്വാനവുമായി പുകയില വിരുദ്ധദിനം  ജൂൺ26 ലോക ലഹരി/പുകയില വിരുദ്ധദിനത്തോടനുബന്ധിച്ച് കുട്ടികൾ പോസ്റ്റർ നിർമ്മിച്ചും റാലികൾ നടത്തിയും പ്രതിജ്ഞ ചൊല്ലിയും ആചരിക്കുന്നു....
പുകയില വിരുദ്ധദിനത്തോടനുബന്ധിച്ച് കുട്ടികൾ തയ്യാറാക്കിയ പോസ്റ്റർ
പുകയില വിരുദ്ധദിനത്തോടനുബന്ധിച്ച് നടത്തിയ പ്രതിജ്ഞ

അദ്ധ്യാപകദിനാചരണം

    "ആചാര്യ ദേവോ ഭവ...."എന്ന ആർഷഭാരത സംസ്കാരത്തിലൂന്നി ഗുരുവിനെ ദേവതുല്യമായി കണ്ടുകൊണ്ട് അദ്ധ്യാപകദിനം ആചരിക്കുന്നു.തങ്ങളുടെ അദ്ധ്യാപകരോടുള്ള സ്നേഹവും ബഹുമാനവും പ്രകടിപ്പിക്കുന്നതിനായി സെപ്തംബർ 14-ാം തീയതി കുട്ടികൾ അദ്ധ്യാപക ദിനം കൊണ്ടാടി. ഗുരു വന്ദനം നടത്തിയും കൊച്ചു കൊച്ചു  സമ്മാനങ്ങൾ നൽകിയും അവർ തങ്ങളുടെ  സ്നേഹം പ്രകടിപ്പിച്ചു.   വിവിധ തരം മത്സരങ്ങളും കളികളും അദ്ധ്യാപകർക്കായി നടത്തുകയും വിജയികൾക്ക് സമ്മാനം നൽകുകയും ചെയ്തു.
അദ്ധ്യാപക ദിനാചരണം

ആഘോഷങ്ങൾ

സ്വാതന്ത്രദിനാഘോഷം

ആഗസ്റ്റ് 15 സ്വാതന്ത്രദിനം വളരെ വിപുലമായ രീതിയിൽ ആഘോഷിക്കുന്നു.പതാക ഉയർത്തിയും മൂവാറ്റുപുഴ മുൻസിപ്പാലിറ്റിയോട് ചേർന്ന് റാലി നടത്തിയുംആഘോഷിക്കുന്നു.

മൂവാറ്റുപുഴ മുൻസിപ്പാലിറ്റിയോട് ചേർന്ന് നടത്തിയ സ്വാതന്ത്രദിനറാലി നടത്തി [2017]
സ്കൂൾ ലോക്കൽ മാനേജർ സി.എൽസ്യൂസ് പതാക ഉയർത്തി, സ്വാതന്ത്രദിന സന്ദേശം നല്കുന്നു.[2018]

ഓണാഘോഷം

ഒാണപ്പാട്ട്,മാവേലി,1 മിനിറ്റ് പ്രസംഗം, തുടങ്ങിയ മത്സരങ്ങൾ നടത്തിയും പൂക്കളമിട്ടും ഓണ സദ്യ ഓണപ്പായസം ഒരുക്കിയും ഒാണാഘോഷം നടത്തി വരുന്നു.

ഓണ സദ്യ [2017]

കൈത്താങ്ങുകൾ

കലികാലവർഷം

കുട്ടനാട്ടിലെ പ്രളയ ബാധിത പ്രദേശങ്ങൾ സന്ദർശിക്കുകയും റെഡ്‌ക്രോസിന്റെ നേതൃത്വത്തിൽ വസ്ത്രങ്ങൾ ശേഖരിച്ചു എത്തിക്കുകയും ചെയ്തു.തുടർന്ന് എല്ലാ സംഘടനകളുടെയും നേതൃത്വത്തിൽ കുടിവെളളം എത്തിച്ചു നൽകി. കലികാല വർഷക്കെടുതിയിൽ സ്കൂളിലെ ചില കുരുന്നുകളുടെ വീടുകളും വീട്ടുപകരണങ്ങളും പഠനോപകരണങ്ങളും നഷ്ടപെടുകയുണ്ടായി നിറകണ്ണുകളോടെയാണ് കുട്ടികൾ ഓണാവധി ദിനങ്ങളെക്കുറിച്ചു പങ്കിട്ടത്. കളിച്ചുല്ലസിക്കേണ്ട അവധി ദിനങ്ങൾ കുരുന്നുകൾക്ക് ഭയാശങ്കയുടെ നാളുകളായിരുന്നു.

പ്രളയക്കെടുതിയിൽ കൈത്താങ്ങ്

മുവാറ്റുപുഴ വിദ്യാഭ്യാസ ജില്ലാ സംഘടിപ്പിച്ച ശുചീകരണ പ്രവർത്തനങ്ങളിൽ സ്കൂളിലെ അദ്ധ്യാപകർ ആത്മാർഥമായി സഹകരിക്കുകയും മൂത്തകുന്നം എസ്.എൻ .എം ഹയർസെക്കണ്ടറി സ്കൂൾ വൃത്തിയാക്കുകയും ചെയ്തു.മാനേജ്മെന്റിന്റെ നേതൃത്വത്തിൽ പഠനോപകരണങ്ങളും യൂണിഫോമും നഷ്ടപ്പെടാത്ത കുട്ടികൾക്ക് സൗജന്യമായി പഠനോപകരണങ്ങൾ വിതരണം ചെയ്യുകയുണ്ടായി അദ്ധ്യാപകർ പ്രളയദുരന്തം അനുഭവിച്ച കുട്ടികളുടെ വീടുകൾ സന്ദർശിക്കുകയും ആവശ്യമായ സഹായങ്ങൾ എത്തിക്കുകയും ചെയ്തു.

"കുട്ടനാടിന് ഒരു സഹായഹസ്തം" കുട്ടനാട്ടിലെ ജനങ്ങൾക്ക് കുടിവെളളമെത്തിച്ച് മാതൃകയായി സെന്റ് അഗസ്റ്റിൻസ്..
"കുട്ടനാട്ടിലെ വെളളപ്പൊക്കത്തിൽ ദുരിതമനുഭവിച്ച ജനങ്ങൾക്ക് വസ്ത്രങ്ങൾ ശേഖരിച്ച് സെന്റ് അഗസ്റ്റിൻസ്..
പ്രളയക്കെടുതി മൂലം യൂണിഫോം നഷ്ടപ്പെട്ട കുട്ടികൾക്കു മാനേജ്മെന്റിന്റെ നേതൃത്വത്തിൽ സൗജന്യമായി യൂണിഫോം വിതരണം ചെയ്യുന്നു
പ്രളയക്കെടുതി ബാധിച്ച മൂത്തകുന്നം എസ്.എൻ.എം.ഹയർസെക്കണ്ടറി സ്കൂൾ ശുചിയാക്കുന്ന സെന്റ്.അഗസ്ററിൻസ് അദ്ധ്യാപകർ