എ.എൽ.പി.എസ്. വടക്കുമുറി/2017-18 വർഷത്തെ പ്രവർത്തനങ്ങൾ

15:59, 4 സെപ്റ്റംബർ 2018-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 48232 (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

പ്രവേശനോത്സവം

പുതിയ കുട്ടികളെ സ്വീകരിക്കുന്നതിനായി നടത്തിയ പ്രവേശനോത്സവ പരിപാടി ഗംഭീരമായി നടത്തുന്നതിന് സാധിച്ചു. ക്ലബ്ബ് അംഗങ്ങൾ നടത്തിയ സ്കൂൾ അലങ്കാരം ഏറെ ആകർഷണീയമായിരുന്നു. ക്ലബ്ബ് അംഗങ്ങൾ,PTA, MTA, OSA എന്നിവരുടെ പങ്കാളിത്തം ഏറെ സന്തോഷം നൽകി.പ്രവേശനോത്സവ പരിപാടിയിൽ രണ്ട് വാർഡ് മെമ്പർമാരും പങ്കെടുത്തു.മധുരപലഹാര വിതരണവും കലാപരിപാടിയും ഏറെ പ്രശംസനീയമായിരുന്നു.പുതിയ കുട്ടികൾക്കായി സ്ലേറ്റ്, ബോക്സ്, പെൻസിൽ കളർ എന്നിവയടങ്ങിയ കിറ്റ് സമ്മാനമായി നൽകി

ജൂൺ അഞ്ച് പരിസ്ഥിതി ദിനം

പൊതുവിദ്യാഭ്യാസ സംരക്ഷണയജ്ഞത്തിന്റെ ഭാഗമായി ജൂൺ 5 ന് ഒരു CPTA ചേർന്നു.96 % രക്ഷിതാക്കളും പങ്കെടുത്ത ഒരു വലിയ സദസ്സ് തന്നെ ജൂൺ 5 ലെ CPTA യിൽ കാണാൻ സാധിച്ചു. പരിസ്ഥിതിയെക്കുറിച്ചും അതിന്റെ സംരക്ഷണത്തിന്റെ ആവശ്യകതയെക്കുറിച്ചും സ്കൂളിൽ ജൈവോദ്യാനത്തിന്റെ പ്രാധാന്യത്തെക്കുറിച്ചും അസീസ് മാസ്റ്റർ വളരെ നല്ല രീതിയിൽ രക്ഷിതാക്കൾക്ക് ക്ലാസെടുത്തു കൊടുത്തു. കളപ്പാറ വാർഡ് മെമ്പർ പരിപാടി ഉദ്ഘാടനം ചെയ്തു. അവർ തന്നെ PTAഅംഗങ്ങളുടെ സാന്നിദ്ധ്യത്തിൽ ജൈവോദ്യാന നിർമാണത്തിന് തുടക്കം കുറിച്ചു.ഒരു ഔഷധസസ്യം നട്ടായിരുന്നു ഉദ്ഘാടനം നിർവ്വഹിച്ചത്.ജൂൺ 5 ന് തന്നെ എല്ലാ കുട്ടികൾക്കും തൈകൾ വിതരണം ചെയ്തു. ആര്യവേപ്പ് ,സീതപ്പഴം എന്നീ തൈകളായിരുന്നു കൂടുതലും. പരിസ്ഥിതി ദിന ക്വിസിന് പുറമെ പരിസ്ഥിതി സംരക്ഷണത്തിന്റെ പ്രാധാന്യം എഴുതിയ ഏതാനും ചാർട്ടുകളും പ്രദർശിപ്പിച്ചു.

സ്വാതന്ത്ര്യ ദിനാഘോഷം

രാവിലെ 9.30ന് ദേശീയ പതാക ഉയർത്തുകയും ക്ലാസിലെ മികച്ച പ്രവർത്തനങ്ങൾ പൊതുജനങ്ങൾക്ക് മുന്നിൽ അവതരിപ്പിക്കുകയും, വിവിധ മത്സര വിജയികൾക്ക് സമ്മാനം വിതരണം ചെയ്യുകയും ചെയ്തു. സ്വാതന്ത്ര്യ സമര സേനാനികളുടെ ഫോട്ടോകളും വിവരങ്ങളും ഉൾപ്പെടുത്തി വമ്പൻ കൊളാഷ് നിർമാണവും നടന്നു. മധുരവിതരണത്തിന് ശേഷം ആഘോഷം അവസാനിപ്പിച്ചു.

ഓണാഘോഷം

25 /8/17 വെള്ളിയാഴ്ച വളരെ വിപുലമായ രീതിയിൽ ഓണാഘോഷ പരിപാടികൾ നടത്തുകയുണ്ടായി. കുട്ടികൾക്കായി കുപ്പിയിൽ വെള്ളം നിറയ്ക്കൽ,മഞ്ചാടി പെറുക്കൽ, സുന്ദരിക്ക് പൊട്ടു തൊടൽ, പന്ത് കൈമാറൽ, കസേരക്കളി, പൊട്ടറ്റോ ഗാദറിംഗ്, ചാക്കിൽ ചാട്ടം ,കലം പൊട്ടിക്കൽ എന്നീ നാടൻ കലാ മത്സരങ്ങളും രക്ഷിതാക്കൾക്കും അധ്യാപകർക്കുമായി ചാക്കിൽ ചാട്ടം, നടത്ത മത്സരം, കസേരക്കളി സുന്ദരിക്ക് പൊട്ടു തൊടൽ എന്നീ മത്സരങ്ങളും നടന്നു. വിജയികൾക്ക് അന്ന് തന്നെ സമ്മാന വിതരണവും നടത്തി. വമ്പൻ പൂക്കളത്തിന് മാറ്റ്കൂട്ടാൻ കുട്ടിമാവേലിയെത്തിയതും കുട്ടികളിൽ ഏറെ ഉത്സാഹമുണർത്തി .വിഭവസമൃദ്ധമായ സദ്യയും ഓണാഘോഷത്തിന്റെ ഭാഗമായിരുന്നു. ബ്ലോക്ക് പഞ്ചായത്ത് മെമ്പർ കെ.ടി അബ്ദുറഹ്മാൻ സ്കൂൾ സന്ദർശിച്ചു.

കേരളപ്പിറവി

കേരളപ്പിറവി ദിനത്തോടനുബന്ധിച്ച് ക്വിസ് മത്സരം നടത്തുകയും വിജയികൾക്ക് സമ്മാനവിതരണം ചെയ്യുകയുമുണ്ടായി.കേരളത്തിലെ മുൻമുഖ്യമന്ത്രിമാരുടെ ഫോട്ടോ പ്രദർശനവും കുട്ടികൾക്ക് കേരളത്തെക്കുറിച്ച് കൂടുതൽ അറിവ് നൽകുന്ന തരത്തിൽ ചാർട്ട് പ്രദർശനവും നടന്നു.ഉച്ചഭക്ഷണത്തോടൊപ്പം പായസവിതരണവും നടത്തി..

ദേശീയ വിദ്യാഭ്യാസ ദിനം

നവംബർ 11 ലെ ദേശീയ വിദ്യാഭ്യാസദിനത്തിൽ ക്ലാസ് തല പ്രവർത്തനങ്ങൾക്ക് ഊന്നൽ നൽകി സംഘടിപ്പിക്കുകയാണ് ചെയ്തത്. മൗലാനാ അബ്ദുൽ കലാം ആസാദിന്റെ ജീവചരിത്രക്കുറിപ്പ് ഫോട്ടോ പ്രദർശനം എന്നിവ നടത്തുകയുണ്ടായി. അദ്ദേഹത്തിന്റെ ജീവിതരേഖകൾ പ്രദർശിപ്പിക്കും വിധം പ്രവർത്തനങ്ങൾ തയ്യാറാക്കുകയും ചെയ്തു.

ശിശുദിനാഘോഷം

നവംബർ 14 ലെ ശിശുദിനാചരണം ഗംഭീരമായി നടത്തുകയുണ്ടായി. നെഹ്റു ജീവിതം, പ്രവർത്തനങ്ങൾ എന്നിവയുമായി ബന്ധപ്പെടുത്തി ചോദ്യങ്ങൾക്ക് ഉത്തരം കണ്ടെത്തൽ.ക്ലാസടിസ്ഥാനത്തിൽ ചുമർ പത്രികാ നിർമാണ മത്സരം ,കുട്ടി നെഹ്റു ചമയൽ, ക്വിസ് മത്സരം, പായസ വിതരണം, നെഹ്റു മന്ത്രിസഭാ ചിത്രീകരണം, കുട്ടികൾ വേഷം ധരിച്ച് നഹ്റു കുടുംബം ഒരുക്കൽ എന്നീ പ്രവർത്തനങ്ങൾ നടത്തി.