ഗവ. വി എച്ച് എസ് എസ് വാകേരി/പ്രവർത്തനങ്ങൾ/ഹരിതം

14:38, 4 സെപ്റ്റംബർ 2018-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 15047 (സംവാദം | സംഭാവനകൾ) ('ഹരിതം 15047 220.jpg 15047 216.jpg ഗ്രാമീണ കാർഷിക മേഖലയായ വാകേ...' താൾ സൃഷ്ടിച്ചിരിക്കുന്നു)

ഹരിതം 15047 220.jpg 15047 216.jpg

ഗ്രാമീണ കാർഷിക മേഖലയായ വാകേരി പ്രദേശത്തെ ജനങ്ങളെ ഉപഭോഗ സംസ്കാരത്തിന്റെ പിടിയിൽ നിന്നും മാറ്റത്തിലേക്ക് നയിക്കുന്നതിനും അനാരോഗ്യ കരമായ ജീവിത ശൈലി കൊണ്ടും അമിതമായ രാസവള കീടനാശിനി പ്രയോഗ ത്താലും ഉണ്ടാകുന്ന വിവിധ പ്രശ്നങ്ങൾ കണ്ടെത്തിയതിന്റെ അടിസ്ഥാനത്തിൽ സ്കൂളും സമൂഹവുമായുള്ള ബന്ധം ഊട്ടിയുറപ്പിക്കുന്നതിനും ഹരിതം പദ്ധതിയിലുൾപ്പെടുത്തി വിവിധ പ്രവർത്തനങ്ങൾ ആവിഷ്കരിച്ചു നടപ്പിലാക്കി.

   വിദ്യാർഥികളുടെ ശ്രദ്ധയും ശുശ്രൂഷയും പ്രകൃതിക്ക് ലഭിക്കുക.
   പരിസ്ഥിതിയെ സംരക്ഷിക്കുക അതിലൂടെ പരിസ്ഥിതി കേന്ദ്രിതമായ ജീവിതം കെട്ടിപ്പടുക്കുക.
   പരിസഥിതി ചൂഷണങ്ങൾക്കെതിരെ പ്രതികരിക്കുക.
   വ്യക്തിശുചിത്വത്തിന്റെയും പരിസരശുചിത്വത്തിന്റെയും പ്രാധാന്യം തിരിച്ചറിയുക.
   മനസ്സും ശരീരവും സുരക്ഷിതമായി പരിപാലിക്കുക.
   ജൈവക്യഷി പ്രോത്സാഹിപ്പിക്കുക.
   ഭക്ഷ്യസുരക്ഷയും ആരോഗ്യ സുരക്ഷയും കൈവരിക്കുക.
   പഠനം പ്രവർത്തനോന്മുഖമാക്കുക. വിമർശനാത്മകമായി പഠനപ്രവർത്തന‌‌‌‌‌‌‌ങ്ങ ളിൽ ഏർപ്പെട്ടു
   സമൂഹത്തിലെ തിന്മകൾ കണ്ട് വിലപിക്കുന്നതിന് പകരം സ്വസംഭാവനയിലൂടെ സാമൂഹ്യ മാറ്റത്തിൽ പങ്കാളിയാവുക. 

പരിസ്ഥിതി ദിനാചരണം 15047 208.jpg പരിസ്ഥിതി ദിനത്തിന് പുഴയോര സംരക്ഷണത്തിന് മുളത്തൈകൾ താഴത്തങ്ങാടി പുഴയോരത്ത് നടുന്നതിന്റെ ഉദ്ഘാടനം ഡി എഫ് ഒ ശ്രീ ഉത്തമൻ സാർ നിർവ്വഹിക്കുന്നു.

ജുൺ 5-ന് പരിസ്ഥിതിദിനാചരണത്തോടെ പ്രകൃതി സംരക്ഷണ പ്രവർത്തനങ്ങൾക്ക് തുടക്കം കുറിച്ചു. പൂതാടി ഗ്രാമപഞ്ചായത്ത്, വനം,വന്യജീവി വകുപ്പ്, ശാസ്ത്രസാങ്കേതിക കൗൺസിൽ എന്നിവയുടെ സഹകരണത്തോടെ വാകേരി സ്കൂൾ ഏറ്റെടുത്തു ചെയ്ത പുഴയോരസംരക്ഷണത്തിനായി മുളംതൈ കൾ നരസിപ്പുഴയുടെ ഇരുകരകളിലുമായി വച്ചുപിടിപ്പിക്കുന്ന പദ്ധതിയുടെ ഉദ്ഘാടനം വാർഡ്മെമ്പർ ശ്രീമതി സിന്ധു രവീന്ദ്രൻ നിർവ്വഹിച്ചു. 1000 മുളത്തൈ കളാണ് പുഴയുടെ ഇരുകരകളിലുമായി നട്ടുപിടിപ്പിച്ച് സംരക്ഷിച്ചു പോരുന്നത്. പുഴത്തീരത്തിന്റെ സംരക്ഷണവുംജലജീവികളുടെ ആവാസവ്യവസ്ഥയ്ക്കും വേണ്ടി യാണ് ഈ പ്രവർത്തനം ചെയ്തിട്ടുള്ളത്. നക്ഷത്രവനം പദ്ധതിയുടെ ഉദ്ഘാടനം മൂടക്കൊല്ലി വാർഡ് മെമ്പർ ശ്രീമതി വത്സല വിജയൻ നിർവ്വഹിച്ചു.