കെ.ടി.എം.എച്ച്.എസ്. മണ്ണാർക്കാട്/സ്കൗട്ട്&ഗൈഡ്സ്-17

Schoolwiki സംരംഭത്തിൽ നിന്ന്

സ്കൗട്ട് ആന്റ് ഗൈഡ്

സ്കൂളില സ്കൗട്ട് ആന്റ് ഗൈഡിന്റെെ പ്രവർത്തനം നല്ല രീതിയിൽ നടക്കുന്നു. ജീവകാരുണ്യപ്രവർത്തനങ്ങളിൽ ഇവർ പ്രത്യേക ശ്രദ്ധ നല്കുന്നു.രാജ്യപുരസ്കാർ പരീക്ഷകളിൽ ഈ യൂണിറ്റിലെ കുട്ടികൾ തുടർച്ചയായി മികച്ച വിജയം നേടുന്നു.യോഗാ ദിനം സ്കൗട്ട് ആന്റ് ഗൈഡിന്റെ നേതൃത്വത്തിലാണ് നടത്തപ്പെടുന്നത്.സ്വാതന്ത്ര്യ ദിനം റിപ്പബ്ലിക് ദിനം തുടങ്ങിയ ദിവസങ്ങളിിൽ പരേഡുകൾ നടത്തുന്നു.

യോഗാദിനാചരണം

ജൂൺ 5 പരിസ്ഥിതിദിനം രാവിലെ കൃത്യം 9 മണിക്ക് തന്നെ യൂണിറ്റ് അംഗങ്ങളെല്ലാം ഒത്തുകൂടി. എല്ലാവരും 5 ചെടികൾ വീതം ശേഖരിച്ചുകൊണ്ടുവന്നു. ‍എല്ലാവരും ചേർന്ന് സ്കൂളിന്റെ വിവിധ ഭാഗങ്ങളിലായി ചെടികൾ വച്ചു പിടിപ്പിച്ചു. ഞങ്ങൾ ശേഖരിച്ച വിത്തുകൾ വിതരണം ചെയ്തു. പരിസ്ഥിതി ഗാനം ആലപിച്ച് പിരിഞ്ഞു.

ജൂൺ 19 വായനാദിനം

വായനാദിനത്തോടനുബന്ധിച്ച് പുസ്തക പ്രദർശനം നടത്തി. യൂണിറ്റിലുള്ള എല്ലാ അംഗങ്ങളും ഓരോ പുസ്തകം വീതം ലൈബ്രറിയിലേക്ക് സംഭാവന ചെയ്തു.

ജൂൺ 21 യോഗാദിനം

രാജ്യപുരസ്ക്കാർ ഗൈഡ്സ് ഉൾപ്പെടെയുള്ള എല്ലാ ഗൈഡ്സ് അംഗങ്ങളും ചേർന്ന് GC യുടെ നേതൃത്തത്തിൽ യോഗ പരിശീലിക്കുകയും യോഗാദിനത്തിന് ഒരു മണിക്കൂർ നീണ്ടുനിന്ന യോഗാസനങ്ങളുടെ പ്രദർശനങ്ങളും ഉണ്ടായി.

ജൂൺ 26 ലഹരിവിരുദ്ധ ദിനം

ലഹരിവിരുദ്ധ ദിനത്തെത്തുടർന്ന് പോസ്റ്ററുകൾ പ്രദർശിപ്പിക്കുകയും ബോധവത്‍ക്കരണ ക്ലാസുകൾ സംഘടിപ്പിക്കുകയും ചെയ്തു.

ജൂലൈ 5ബഷീർ ദിനം

ബഷീർകൃതികളുടെ പ്രദർശനം നടത്തി.GC യുടെ നേതൃത്തത്തിൽ ബഷീർദിന ക്വിസ് നടത്തി.

ആഗസ്റ്റ് 15 സ്വാതന്ത്യദിനം

സ്വാതന്ത്രദിനത്തോടനുബന്ധിച്ച് മാർച്ച് സംഘടിപ്പിക്കുകയും മിഠായി വിതരണം നടത്തുകയും ചെയ്തു.