ശ്രീ. പോൾ മണ്ണാനിക്കാട്

Schoolwiki സംരംഭത്തിൽ നിന്ന്
00:11, 4 സെപ്റ്റംബർ 2018-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Stmaryshsskuravilangad (സംവാദം | സംഭാവനകൾ) (''''ശ്രീ പോൾ മണ്ണാനിക്കാട്ട്''' കേരളത്തിലെ പ്രഥമ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

ശ്രീ പോൾ മണ്ണാനിക്കാട്ട്

കേരളത്തിലെ പ്രഥമ ഇൻസ്പെക്ടർ ജനറൽ ആയിരുന്ന ശ്രീ. പോൾ മണ്ണാനിക്കാട്ട് സെന്റ് മേരീസ് ഹൈസ്കൂളിലെ വിദ്യാർത്ഥിയായിരുന്നു. കുറവിലങ്ങാട് മണ്ണാനിക്കാട്ട് കുടുംബത്തിൽ പെട്ട പോൾ സ്കൂൾ ജീവിതം കുറവിലങ്ങാട്ട് നിർവ്വഹിച്ചു. ഉന്നതപഠനത്തിനു ശേഷം നിയമപാലന രംഗത്തേക്ക് പ്രവേശിച്ച ഇദ്ദേഹം ഗവൺമെന്റിന്റെയും ജനങ്ങളുടെയും പ്രിയപ്പെട്ട വ്യക്തി കൂടിയായിരുന്നു. കേരളത്തിലെ നിയമപാലനരംഗത്ത് വലിയ ഒരു കുതിച്ചുകയറ്റംതന്നെ ഇദ്ദേഹത്തിന്റെ കാലത്ത് നടന്നു. പോലീസ് രംഗത്ത് പുത്തൻ ആശയങ്ങൾ കൊണ്ടുവരുവാൻ ഇദ്ദേഹത്തിന് കഴിഞ്ഞു. പോലീസ് ജനങ്ങളുടെ പ്രശ്നങ്ങളിൽ സത്യസന്ധതയോടെ കടന്നുവരുന്നതിന് ഇദ്ദേഹത്തിൻറെ നിയമകാര്യക്ഷമത ഉപകരിച്ചു. ശ്രി. പോൾ മണ്ണാനിക്കാട്ടിനെ സ്കൂളിൽ വച്ചു ആദരിക്കുകയുണ്ടായി.

"https://schoolwiki.in/index.php?title=ശ്രീ._പോൾ_മണ്ണാനിക്കാട്&oldid=515964" എന്ന താളിൽനിന്ന് ശേഖരിച്ചത്