ജി.വി.എച്ച്.എസ്.എസ് വട്ടേനാട്/ഗ്രന്ഥശാല

Schoolwiki സംരംഭത്തിൽ നിന്ന്
22:24, 3 സെപ്റ്റംബർ 2018-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 20002 (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
ലൈബ്രറി പ്രവർത്തനങൾ

വായന എന്ന അടിസ്ഥാന നൈപുണ്യ വികസനത്തിലൂടെ അറിവ് നിർമ്മാണ പ്രവർത്തിയെ വികസ്വരമാക്കുക എന്നതാണ് ഇപ്രാവശ്യത്തെ ലൈബ്രറി പ്രവർത്തനങളുടെ മുഖ്യ ലക്ഷ്യം.അതോടൊപ്പം സർഗ്ഗാത്മക പ്രവർത്തനങളെ പരിപോഷിക്കുന്ന ശിൽപശാലകൾ,പതിപ്പ് നിർമ്മാണ പ്രസിദ്ധീകരണം എന്നിവയും ലൈബ്രറി പ്രവർത്തനങ്ങളുടെ ഭാഗമാണ്.
പുസ്തകവിതരണത്തിൽ കുട്ടികളുടെ പങ്കാളിത്തം.
ഒാരോ ക്ലാസിലും നിശ്ചയിക്കപ്പെട്ട ലൈബ്രറിയന്റെ നേതൃത്വത്തിലാണ് പുസ്തകങ്ങൾ തിര‍ഞ്ഞെടുക്കുന്നതും വിതരണം ചെയ്യുന്നതും ലൈബ്രറി ക്രമീകരണത്തിലും ശുചീകരണത്തിലും കുട്ടികളുടെ പങ്കാളിത്തം ഉറപ്പ് വരുത്തുന്നു.
ക്ലാസ് ലൈബ്രറി

ഒാരോ ക്ലാസിലേക്കൂം വിവിധ വി‍ഷയങ്ങൾ ബന്ധപ്പെട്ട പുസ്തകങ്ങൾ രക്ഷിതാക്കൾ,അധ്യാപകർ,സന്നദ്ധ സംഘടനകൾ മുതലായവർ വഴി ശേഖരിക്കുകയും അതുവഴി വായനയും പഠനവും കാര്യക്ഷമമാക്ക‍ുകയുമാണ്.ക്ലാസ് ലൈബ്രറി പ്രവത്തനങ്ങളിൽ മുഖ്യ വിദ്യാർത്ഥികളുടെ ജന്മദിന ഉപഹാരമായ ഒരു പുസ്തകം ക്ലാസ് ലൈബ്രറിയിലേക്ക് ഒരു സംരഭവും ഉണ്ട്.കുട്ടിയുടെ പുസ്തക സ‍ഞ്ചിയിൽ ഒരു പുസ്തകം എപ്പോഴും ഉണ്ട‍ാ‍യ‍ിരിക്കുക എന്നതാണ് ലക്ഷ്യം.
പുസ്തക പ്രദർശനം
ജൂൺ 19 വായനാദിനത്തോടനുബന്ധിച്ച് മൂന്ന് ദിവസത്തെ പുസ്തക പ്രദർശനം ഉണ്ടായി.നിരവധി വിദ്യാർത്ഥികൾ ഇവ പ്രയോജനപ്പെടുത്തി.