എ.എൽ.പി.എസ് കോണോട്ട് / വായനാവാരം.

16:58, 2 സെപ്റ്റംബർ 2018-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 47216 (സംവാദം | സംഭാവനകൾ) ('*<big></big>പ്രമാണം:47216-222.jpg|thumb|250px|വായനാവാരം മാതൃഭൂമി-വാ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
  • വായനാവാരം മാതൃഭൂമി-വായനക്കളരി തുടക്കം
വായനാദിന പ്രദർശനം
 വായനാവാരത്തോടനുബന്ധിച്ച് കോണോട്ട് എ.എൽ.പി സ്‍കൂളിൽ ബാലപ്രസിദ്ധീകരണങ്ങളുടെയും പേനകളുടെയും പ്രദർശനം നടന്നു.വിവിധ ഭാഷകളിൽ ലഭ്യമായതും അപൂർവ്വങ്ങളായതുമായ ന‍ൂറിലേറെ ബാലപ്രസിദ്ധീകരണങ്ങൾ,താളിയോലകളിലും തകിടുകളിലും എഴുതാൻ ഉപയോഗിക്കുന്ന പേനകൾ, എഴുത്താണി ,വിവിധ ഇനം മഷിപ്പേനകൾ ,മരപ്പേനകൾ,മാർബിൾ,കടലാസ് തുടങ്ങയവ ഉപയോഗിച്ച് നിർമിച്ച പേനകൾ,ചെറുതും വലുതുമായ പേനകൾ തുടങ്ങി മുന്നൂറോളം വൈവിധ്യങ്ങളായ പേനകൾ പ്രദർ‍ശനത്തിലുണ്ടായിരുന്നു.പ്രദർശനം പി.ടി.എ പ്രസിഡൻറ് റഷീദ് തൂമ്പറ്റ ഉദ്ഘാടനം ചെയ്‍തു.ഹെഡ്‍മിസ്‍ട്രസ് സീന.സി,മുഹമ്മദലി.ടി,അനിൽകുമാർ,ദീപ,ജാസിറ,ഷിജി.പി,മോളി,സൽമ.പി.എസ്,സുഭിഷ്‍മ എന്നിവർ നേതൃത്വം നൽകി.വായനാവാരത്തോടനുബന്ധിച്ച് ഓപ്പൺ ക്വിസ്,വായനാമത്സരം,ആസ്വാദനക്കുറിപ്പ് മത്സരം,വിവിധ ക്ലബ്ബുകളുടെ ഉദ്ഘാടനം,വായനാവാരം-വിവിധ മത്സരങ്ങൾ,അറിവുത്സവയാത്രകൾ,വൃക്ഷത്തൈ വിതരണം,സ്‍കൂൾ റേഡിയോസ്റ്റുഡിയോ ഉദ്ഘാടനം തുടങ്ങിയവയും നടന്നു