കടമ്പൂർ എച്ച് എസ് എസ്/Activities

Schoolwiki സംരംഭത്തിൽ നിന്ന്

പാഠ്യേതര പ്രവർത്തനങ്ങൾ

തുടർച്ചയയി SSLC, PLUS TWO എന്നിവയിൽ 100% വിജയം

  • സ്കൗട്ട് & ഗൈഡ്സ്.
  • ജൂനിയർ റെഡ്ക്രോസ്
  • കലാ പ്രവർതനങൽ -2017-18 സബ്‍ജില്ല ചാമ്പ്യന്മാർ (തുടർച്ചയയി 17 തവണ സബ്‍ജില്ല ചാമ്പ്യന്മാർ)
  • കയിക പ്രവർതനങൽ
  • ക്ലബ്ബ് പ്രവർത്തനങ്ങൾ. - ശാസ്ത്രമേള, ഗണിതശാസ്ത്രമേള, സാമൂഹ്യശാസ്ത്രമേള, ഐ.ടി. മേള, പ്രവൃത്തിപരിചയമേള 2017-18 സബ്‍ജില്ല ചാമ്പ്യന്മാർ

വർഷങ്ങളായി എടക്കാട് ബ്ലോക്കിലെ മികച്ച വിദ്യാലയമായി തെരഞ്ഞെടുക്കപ്പെടുന്ന കടമ്പൂർ ഹയർ സെക്കണ്ടറി സ്‌കൂൾ ഇന്ന് അംഗീകാരത്തിന്റെ നിറവിലാണ്. SSLC,+2 പരീക്ഷകളിൽ തുടർച്ചയായി 100% വിജയം കൈ വരിക്കുന്നതോടൊപ്പം കലാ-കായിക മത്സരങ്ങളിലും അജയ്യത നില നിർത്തുന്നു.കഴിഞ്ഞ 17 വർഷമായി കണ്ണൂർ സൗത്ത് സബ്ജില്ലയിൽ കലോത്സവ ചാമ്പ്യന്മാരാണ്. ശാസ്ത്ര പ്രവർത്തി പരിചയ മേളകളിൽ സംസ്ഥാന ദേശീയ തലങ്ങളിൽ മികച്ച അംഗീകാരം നേടിയിട്ടുണ്ട്. മികച്ച വിദ്യാലയത്തിനുള്ള നിരവധി പുരസ്‌കാരങ്ങൾ ഈ വിദ്യാലയത്തെ തേടി എത്തിയിട്ടുണ്ട്. 2013-14 അധ്യയന വർഷത്തിൽ കൂടുതൽ വിദ്യാർത്ഥികളെ SSLC പരീക്ഷക്കിരുത്തി 100% വിജയം നേടിയ വിദ്യാലയങ്ങളിൽ കണ്ണൂർ ജില്ലയിൽ ഒന്നാം സ്ഥാനവും സംസ്ഥാന തലത്തിൽ മൂന്നാം സ്ഥാനവും നേടിയിട്ടുണ്ട്. 2014-15 വർഷം 767 പേർ പരീക്ഷ എഴുതി മുഴുവൻ പേരെയും വിജയിപ്പിച്ചു 100% കരസ്ഥമാക്കി.2015-16 വർഷം ഏറ്റവും കൂടുതൽ വിദ്യാർത്ഥികളെ പരീക്ഷക്കിരുത്തി 100% വിജയം വരിച്ചു സംസ്ഥാന തലത്തിൽ ഒന്നാം സ്ഥാനം നേടി. 2016-17 വർഷം 952 കുട്ടികളെ വിജയിപ്പിച്ചു സംസ്ഥാന തലത്തിൽ ശ്രദ്ധേയമായ നേട്ടം കൈവരിച്ചു. ഭോപ്പാലിൽ വെച്ച നടന്ന കലോത്സവത്തിൽ കേരളത്തെ പ്രതിനിധീകരിച്ചു ആദിവാസി നൃത്ത രൂപമായ പാംഗി അവതരിപ്പിച്ചു കടമ്പൂർ ഹയർ സെക്കണ്ടറി സ്‌കൂൾ ടീം ദേശീയ തലത്തിൽ ഒന്നാം സ്ഥാനം കരസ്ഥമാക്കി. റൂബെല്ല വാക്സിനേഷൻ 5300 ഓളം കുട്ടികൾക്ക് നൽകി ആരോഗ്യ വകുപ്പിന്റെ പ്രശംസ ഏറ്റുവാങ്ങി. 2017-18ൽ ദേശീയ സ്വച്ഛ് വിദ്യാലയ പുരസ്‌കാരം നേടി. കായിക മത്സരങ്ങളിൽ ജില്ലതലത്തിലും സംസ്ഥാനതലത്തിലും ശ്രദ്ധേയമായ നേട്ടം കൈവരിച്ചുവരുന്നു.

"https://schoolwiki.in/index.php?title=കടമ്പൂർ_എച്ച്_എസ്_എസ്/Activities&oldid=510340" എന്ന താളിൽനിന്ന് ശേഖരിച്ചത്