ഗവ. മോഡൽ എച്ച് എസ്സ് എസ്സ് അമ്പലപ്പുഴ

Schoolwiki സംരംഭത്തിൽ നിന്ന്
ഗവ. മോഡൽ എച്ച് എസ്സ് എസ്സ് അമ്പലപ്പുഴ
വിലാസം
അമ്പലപ്പുഴ

ആലപ്പുഴ ജില്ല
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലആലപ്പുഴ
വിദ്യാഭ്യാസ ജില്ല ആലപ്പുഴ
സ്കൂൾ ഭരണ വിഭാഗം
മാദ്ധ്യമംമലയാളം‌ ,ഇംഗ്ലീഷ്
അവസാനം തിരുത്തിയത്
20-12-2009Govtmodelhssambalapuzha



ആലപ്പുഴ ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.അമ്പലപ്പുഴ തെക്കുപഞ്ചായത്തില്‍ ഒമ്പതാം വാര്‍ഡില്‍ അമ്പലപ്പുഴ തകഴി റോഡിനു വലതുഭാഗത്തായി പ്രശസ്ത പാര്‍ഥസാരഥീക്ഷേത്രത്തിന് പടിഞ്ഞാറുവശത്ത് തല ഉയര്‍ത്തി നില്‍ക്കുന്ന സരസ്വ തീ ക്ഷേത്രമാണത്.

ചരിത്രം

തിരുവിതാംകൂറിന്റെ ഇരുളടഞ്ഞ ഏടുകളെ പ്രകാശമാനമാക്കുന്ന തിരുശേഷിപ്പുകളില്‍ ഒന്നാണ് അമ്പലപ്പുഴ ഗവണ്‍മെന്റ് മോഡല്‍ ഹയര്‍സെക്കണ്ടരി സ്കൂള്‍. പ്രശസ്തമായ അമ്പലപ്പുഴ പാര്‍ഥസാരഥീക്ഷേത്രത്തിന്റെ പാര്ശ്വഭാഗത്ത് പ്രശോഭിക്കുന്ന ഈ സരസ്വതീക്ഷേത്രം ആലപ്പുഴ ജില്ലയിലെ ഏറ്റവും വലിയ വിദയാലയങ്ങളില്‍ ഒന്നാണ് എന്ന വസ്തുത എടുത്തു പറയേണ്ടതില്ലല്ലോ. മലയാളഭാഷാപരിപോഷണത്തിനായി രാജ്യത്തിന്റെ പ്രധാനകേന്ദ്രങ്ങളില്‍ നാട്ടുപല്ളിക്കൂടങ്ങള്‍ ബ്രിട്ടീഷ് ഗവണ്‍മെന്റ് ആരംഭിക്കുകയുണ്ടായി.ആ ഗണത്തില്‍പ്പെട്ട ഒരു വെര്‍ണാക്കുലര്‍ സ്കൂള്‍ ആയിമുന്നു ഇത്.കുഞ്ചന്‍ നമ്പ്യാരുടേയും ദ്രോണപള്ളി ആചാര്യന്റെയും ഉണ്ണിരവിക്കുറുപ്പിന്റെയും പാദസ്പര്ശമേറ്റ് പരിഭൂതമായ ഈ മണ്ണില്‍ ഗതകാല സാംസ്ക്കാരികമഹിമ നിലനിര്ത്തുന്നതില്‍ നിസ്തുലമായ പങ്കാണ് ഈ സരസ്വതീക്ഷേത്രം വഹിച്ചിട്ടുള്ളത്.


ഭൗതികസൗകര്യങ്ങള്‍

മൂന്ന് ഏക്കര്‍ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 5 കെട്ടിടങ്ങളിലായി 41 ക്ലാസ് മുറികളും ഹയര്‍ സെക്കണ്ടറിക്ക് ഒരു കെട്ടിടത്തിലായി 6 ക്ലാസ് മുറികളുമുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.

ഹൈസ്കൂളിനും ഹയര്‍സെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടര്‍ ലാബുകളുണ്ട്. രണ്ട് ലാബുകളിലുമായി ഏകദേശം മുപ്പതോളം കമ്പ്യൂട്ടറുകളുണ്ട്. രണ്ട് ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റര്‍നെറ്റ് സൗകര്യം ലഭ്യമാണ്.

പാഠ്യേതര പ്രവര്‍ത്തനങ്ങള്‍

  • സ്കൗട്ട് & ഗൈഡ്സ്.
  • എന്‍.സി.സി
  • സ്റ്റുഡന്റ് പോലീസ്
  • ക്ലാസ് മാഗസിന്‍.
  • വിദ്യാരംഗം കലാ സാഹിത്യ വേദി.
  • ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍.

മാനേജ്മെന്റ്

സര്‍ക്കാര്‍

മുന്‍ സാരഥികള്‍

സ്കൂളിന്റെ മുന്‍ പ്രധാനാദ്ധ്യാപകര്‍ :

  • ശ്രീ .വിക്രമന്‍പിള്ള
  • ശ്രീമതീ.തെന്കര രാജമ്മ
  • ശ്രീ.അനന്തകൃഷ്ണയ്യര്‍
  • ശ്രീ.പരമേശ്വരശാസ്ത്രി
  • ശ്രീ.ജോസഫ് വര്‍ഗ്ഗീസ്
  • ശ്രീ.ശിവാനന്ദന്‍
  • ശ്രീ.വൈ.പി ,രാമചന്രഅയ്യര്‍
  • ശ്രീമതി.കമലാദേവി
  • ശ്രീമതി.എല്‍.വസുന്ധതി
  • ശ്രീമതി.രത്നമയി
  • ശ്രീ . ആര്.‍നാരായണപിള്ള
  • ശ്രീമതീ.. സീ പീ ശാന്തകുമാരിയമ്മ
  • ശ്രീമതി.ലീലാജോണ്‍
  • ശ്രീമതി.രമാദേവി.
  • ശ്രീമതി.ആമിനാഭായി
  • ശ്രീമതി.പി സി വത്സലകുമാരി
  • ശ്രീമതി.ലുദുവിന
  • ശ്രീമതി.മാഗിപോള്‍
  • ശ്രീ.ജോണ്‍ ചെറിയാന്‍ *ശ്രീ.ബാഹുലേയന്‍ (principal) *ശ്രീ. രാമചന്രന്‍ (principal)

പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍

  • ശ്രീ പണ്ഡിറ്റ് ഗണപതി ശര്‍മ്മ
  • ശ്രീ നീലകണ്ഠശര്‍മ്മ
  • ശ്രീ ദേവദത്ത് ജി പുറക്കാട്
  • ശ്രീ സുരേഷ് വര്മ്മ
  • ശ്രീമതി ജലജ
  • ശ്രീ വിനയന്‍
  • ശ്രീ വി.പി. പ്രഭാകരക്കുറുപ്പ് ‍
  • ശ്രീ വി. ലാല്‍കുമാര്‍
  • ശ്രീ പി.അരുണ്‍കുമാര്‍
  • ഡോ.അമ്പലപ്പുഴ ഗോപകുമാര്
  • ഡോ. ത്രിവിക്രമന് നായര്‍
  • ഡോ. വിനയകുമാര്‍
  • ഡോ. ജയ
  • ഡോ. വേണു
  • ഡോ. പി. വേണുഗോപാല്‍
  • ഡോ. വി ദീപ്തി
  • ഡോ. ഉണ്ണികൃഷ്ണന്‍

വഴികാട്ടി