സെൻറ് ഫിലോമിനാസ് ഗേൾസ് എച്ച്.എസ്. പൂന്തുറ/നാടോടി വിജ്ഞാനകോശം

തീരദേശഭാഷാനിഘണ്ടു

                  തീരദേശ ഗ്രാമമായ പൂന്തുറയുടെ തനതു ഭാഷാപ്രയോഗങ്ങൾ ഉൾകൊള്ളിച്ചുകൊണ്ടുള്ള ഒരു തീരദേശഭാഷാനിഘണ്ടുവിന്റെ പണിപ്പുരയിലായിരുന്നു  ഇവിടത്തെ ഭാഷാദ്ധ്യാപകരും കുട്ടികളും. ഇപ്പോൾ നിഘണ്ടുവിന്റെ  മിനുക്കുപണിയിലാണ് അവർ. ഈ തീരദേശത്തുനിന്നും  മണ്മറഞ്ഞുപോയേക്കാവുന്ന കടലോരഭാഷയെ വരും തലമുറയ്ക്ക് പരിചയപ്പെടുത്താനുതകുന്നതാണ് ഈ നിഘണ്ടു. നിഘണ്ടുവിന്റെ പദ ശേഖരണം ഏതാണ്ട് അവസാനിച്ചു. അക്ഷരനിവേശന പ്രക്രിയ ലിറ്റിൽ കൈറ്റ്‌സിന്റെ നേതൃത്വത്തിൽ പുരോഗമിച്ചു വരുന്നു.ഔദ്യോഗിക പ്രകാശനത്തിന് ശേഷം നിഘണ്ടു സ്കൂൾ വിക്കിയിലും പ്രസിദ്ധീകരിക്കുന്നതാണ്..