ഗവ എച്ച് എസ് എസ് അഞ്ചേരി/സീഡ് പദ്ധതി

19:34, 28 ഓഗസ്റ്റ് 2018-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 22065 (സംവാദം | സംഭാവനകൾ) ('സീഡ് പ്രവർത്തകർ നല്ല പ്രവർത്തനം നടത്തുന്നു. '...' താൾ സൃഷ്ടിച്ചിരിക്കുന്നു)

സീഡ് പ്രവർത്തകർ നല്ല പ്രവർത്തനം നടത്തുന്നു.

സീഡ് പ്രവർത്തകർ ഏറ്റെടുത്ത പ്രധാന പ്രവർത്തനങ്ങൾ-റിപ്പോർട്ട്

പച്ചപ്പ് നിലനിർത്താൻ അഞ്ചേരി സ്കൂൾ

അഞ്ചേരി: മായുന്ന പച്ചപ്പിനെ നിലനിർത്താനായി ഗവൺമെന്റ് അഞ്ചേരി സ്കൂളിലെ വിദ്യാർത്ഥികൾ ഒത്തൊരുമയോടെ മുന്നേറുകയാണ്.നൂറ് ബാഗുകളിലായി പച്ചക്കറികളും ചെടികളും അനേകം മരങ്ങളും ഔഷധചെടികളും കുട്ടികൾ നട്ടുപിടിപ്പിക്കുകയും പരിപാലിക്കുകയും ചെയ്തുവരുന്നു. കുട്ടികൾ തന്നെയാണ് എല്ലാം പരിപാലിക്കുന്നത് എന്നത് ശ്രദ്ധേയമാണ്.

ലഘുചിത്രം,

വഴിയിൽ മാലിന്യങ്ങൾ,ദുർഗന്ധം രൂക്ഷം

അഞ്ചേരി: അഞ്ചേരി സെന്ററിൽ നിന്നും അഞ്ചേരി സ്കൂളിലേക്ക് വരുന്ന വഴിയിൽ റോഡരികിൽ മാലിന്യങ്ങൾ നിക്ഷേപിച്ചിരിക്കുകയാണ്.നടന്നു പോകുമ്പോൾ ദുർഗന്ധം സഹിക്കാൻ വയ്യ. വഴിയിൽ മാലിന്യങ്ങൾ നിക്ഷേപിക്കരുത് എന്ന് നിയമമുള്ള കേരളത്തിൽ വഴിയിൽ തന്നെയാണ് മാലിന്യങ്ങൾ നിക്ഷേപിച്ചിരിക്കുന്നത്.ഇതിനെതിരെ ശക്തമായ നടപടിയെടുക്കേണ്ടതാണ് എന്ന് അധികാരികളെ ബോധ്യപ്പെടുത്തുകയും സ്കൂളിലെ സന്നദ്ധ സംഘടനയുടെ സഹകരണത്തോടെ മാലിന്യം നീക്കുകയും ചെയ്തുു.

ലഘുചിത്രം,

കുളത്തിന്റെ ജീവൻ നിലനിർത്താൻ അഞ്ചേരി സ്കൂൾ

അഞ്ചേരി:അഞ്ചേരിയുടെ സൗന്ദര്യം നിലനിർത്തുന്ന കുളം.ആമകുളം,പോതറകുളം എന്നീ ഓമനപേരുകളിൽ അറിയപ്പെടുന്ന ഈ കുളം ഇന്നും ഇത് നിലനിൽക്കുന്നു എന്നത് അത്ഭുതമാണ്.എത്രയോ കാലത്തെ കഥയാണ് കുളത്തിന് പറയാനുള്ളത്? എന്നാൽ ഇന്ന് കുളം പറയുന്നത് ദീനരോധനമാണ്.ആരും നോക്കാതെ മാല്യന്യങ്ങൾ, പ്ലാസ്റ്റിക്കുകൾ എന്നിവ കുളത്തിൽ തള്ളി കുളം മലിനമാക്കിയിരിക്കുന്നു.ആമകുളം എന്ന പേരിലറിയപ്പെട്ട കുളത്തിൽ ഇന്ന് ഒരു ജീവി പോലുമില്ല എന്ന് പറയാം. എന്നിട്ടും കുളം ശുചിയാക്കിയാൽ അനേകം ആളുകൾക്ക് കുടിവെള്ളം ലഭിക്കും. ഈ കുളത്തിന്റെ ശോചനീയാവസ്ഥ കണ്ട് മനസ്സിലാക്കി ഈ കുളത്തിന്റെ ശുചീകരണത്തിന് ബന്ധപ്പെട്ട അധികൃതർ മുൻകൈയെടുക്കേണ്ടതാണ്. ഒരു നാടിന്റെ ജീവനാഡിയാണ് ജലാശയങ്ങൾ.ഒരു കാലത്ത് അഞ്ചേരിച്ചിറയുടെ ജീവദായിനിയായിരുന്ന ആമകുളത്തിന്റെ ഇന്നത്തെ സ്ഥിതി ശോചനീയമാണ്.അധികാരികളെ ബോധ്യപ്പെടുത്തുകയും മാലിന്യം നീക്കുകയും ചെയ്തുു.

മരിക്കുന്ന കിണറിന് പുനർജീവൻ നൽകാൻ അഞ്ചേരി സ്കൂൾ സീഡ് പ്രവർത്തകർ

അഞ്ചേരി: തൃശൂർ കോർപ്പറേഷൻ വളർക്കാവ് 26ാം ഡിവിഷനിലെ കിണറിന്റെ സ്ഥിതി ഒന്നു കാണേണ്ടതുതന്നെയാണ്.നിറയെ മാലിന്യങ്ങളും അവശിഷ്ടവുമാണ് കിണറിൽ കാണാൻ സാധിക്കുക.ഇവിടത്തെ ജനങ്ങളാണെങ്കിലോ ഇതു വൃത്തിയാക്കാൻ മുൻകൈയെടുക്കുന്നുമില്ല. ജലത്തിന്റെ ലഭ്യത ഇവിടെ താരതമ്യേന കുറവാണ്.അഞ്ചേരി സ്കൂളിലെ സീഡ് പോലീസ് അംഗങ്ങൾ കിണറിന്റെ അവസ്ഥ സന്ദർശിച്ച് മനസ്സിലാക്കുകയുണ്ടായി. ഈ കിണറിന്റെ അവസ്ഥ മാറ്റുന്നതിനായി അധികാരപ്പെട്ടവർ ശ്രദ്ധകാണിക്കേണ്ടതാണ്. അധികാരികളെ ബോധ്യപ്പെടുത്തുകയും മാലിന്യം നീക്കുകയും ചെയ്തുു.

QULIYET JACK. IX C SEED REPORTER G.H.S.S ANCHERY