ജി എച് എസ് എരുമപ്പെട്ടി/Primary
ആമുഖം
അപ്പർ പ്രൈമറി വിഭാഗത്തിൽ അഞ്ച് മുതൽ ഏഴ് വരെയുള്ള ക്ലാസ്സുകളിലായി ഇരുപത്തിരണ്ട് ഡിവിഷൻ പ്രവർത്തിച്ചുവരുന്നു.
പഠന പ്രവർത്തനങ്ങൾ
അഞ്ചാം ക്ലാസ്സ് മുതൽ തന്നെ പരീക്ഷണ നിരീക്ഷണങ്ങൾക്ക് പ്രാധാന്യം നൽകിക്കൊണ്ടുള്ള ക്ലാസ്സ് പ്രവർത്തനങ്ങൾ കുട്ടികളുടെ ഗവേഷണാഭിരുചി വളർത്തുന്നതിന് ഉപകരിക്കുന്നു. . ശാസ്ത്ര വിഷയങ്ങളിൽ ഒാരോ കുട്ടിയും പരീഷണ നിരീക്ഷണങ്ങളിൽ ഏർപ്പെടുമ്പോൾ പഠനം ലളിതമാകുന്നു.ഐ സി ടി അധിഷ്ഠിത പഠനവിഭവങ്ങൾ പഠനാന്തരീക്ഷത്തെ ആസ്വാദ്യകരമാക്കുന്നു. സ്മാർട്ട് ക്ലാസ്സുകൾ ഫലപ്രദമായി ഉപയോഗിക്കാൻ ഒാരോ അധ്യാപകനും ശ്രമിക്കുന്നു. അത്യധികം ആവേശത്തോടെയാണ് ഐ സി ടി ക്ലാസ്സുകളിലേക്ക് കുട്ടികൾ എത്തുന്നത്. പാട്ടിലൂടേയും കളികളിലൂടെയുമുള്ള ഗണിതപഠനം ഗണിതത്തെ കൂടുതൽ മധുരമാക്കുന്നു.
ഹലോ ഇംഗ്ലീഷ്
പ്രമാണം:Eng1.pdf യു പി വിദ്യാർത്ഥികൾക്കായി നടത്തുന്ന ഹലോ ഇംഗ്ലീഷ് പദ്ധതി വളരെ കാര്യക്ഷമമായി നടത്തി വരുന്നു. കുട്ടികൾക്ക് ഇംഗ്ലീഷ് ഭാഷ അനായാസമായി കൈകാര്യം ചെയ്യാൻ ഈ പദ്ധതി അവസരം ഒരുക്കുന്നു. ഇംഗ്ലീഷ് ഭാഷയിൽ ആശയവിനിമയം നടത്താൻ പ്രസ്തുത പരിപാടി കുട്ടികളെ പ്രാപ്തരാക്കുന്നു എന്ന് അവരുടെ പ്രകടനത്തിലൂടെ വിലയിരുത്താൻ സാധിച്ചു. കുട്ടികൾ തയ്യാറാക്കിയ സ്കിറ്റ്, ഗാനം, പതിപ്പ്, പ്രസംഗം എന്നിവ പൊതുവേദിയിൽ അവതരിപ്പിച്ചത് ഏവരുടെയും മനം കവർന്നു