ജി എച് എസ് എരുമപ്പെട്ടി/Primary

Schoolwiki സംരംഭത്തിൽ നിന്ന്

ആമുഖം

അപ്പർ പ്രൈമറി വിഭാഗത്തിൽ അഞ്ച് മുതൽ ഏഴ് വരെയുള്ള ക്ലാസ്സുകളിലായി ഇരുപത്തിരണ്ട് ഡിവിഷൻ പ്രവർത്തിച്ചുവരുന്നു.

പഠന പ്രവർത്തനങ്ങൾ

അഞ്ചാം ക്ലാസ്സ് മുതൽ തന്നെ പരീക്ഷണ നിരീക്ഷണങ്ങൾക്ക് പ്രാധാന്യം നൽകിക്കൊണ്ടുള്ള ക്ലാസ്സ് പ്രവർത്തനങ്ങൾ കുട്ടികളുടെ ഗവേഷണാഭിരുചി വളർത്തുന്നതിന് ഉപകരിക്കുന്നു. . ശാസ്ത്ര വിഷയങ്ങളിൽ ഒാരോ കുട്ടിയും പരീഷണ നിരീക്ഷണങ്ങളിൽ ഏർപ്പെടുമ്പോൾ പഠനം ലളിതമാകുന്നു.ഐ സി ടി അധിഷ്ഠിത പഠനവിഭവങ്ങൾ പഠനാന്തരീക്ഷത്തെ ആസ്വാദ്യകരമാക്കുന്നു. സ്മാർട്ട് ക്ലാസ്സുകൾ ഫലപ്രദമായി ഉപയോഗിക്കാൻ ഒാരോ അധ്യാപകനും ശ്രമിക്കുന്നു. അത്യധികം ആവേശത്തോടെയാണ് ഐ സി ടി ക്ലാസ്സുകളിലേക്ക് കുട്ടികൾ എത്തുന്നത്. പാട്ടിലൂടേയും കളികളിലൂടെയുമുള്ള ഗണിതപഠനം ഗണിതത്തെ കൂടുതൽ മധുരമാക്കുന്നു.