ഗവ എച്ച് എസ് എസ് അഞ്ചേരി/വൈഖരി വായനക്കൂട്ടം

19:13, 22 ഓഗസ്റ്റ് 2018-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 22065 (സംവാദം | സംഭാവനകൾ) ('ഗവ എച്ച് എസ് എസ് അഞ്ചേരി കുട്ടികളെ വായനയുട...' താൾ സൃഷ്ടിച്ചിരിക്കുന്നു)

ഗവ എച്ച് എസ് എസ് അഞ്ചേരി


കുട്ടികളെ വായനയുടെ വിസ്മയ ലോകത്തിലേക്ക് ആകർഷിക്കാനും വായനയുടെ അഭൗമ സൗന്ദര്യം അനുഭവിപ്പിക്കാനും അവരുടെ സർഗാത്മകതയെ പരിപോഷിപ്പിക്കാനും വേണ്ടി രൂപീകരിച്ച വായനകൂട്ടമാണ് വൈഖരി. ആഴ്ചയിൽ ഒരിക്കൽ ഉച്ചയോടെ ഇടവേളയിലാണ് പരിപാടികൾ സംഘടിപ്പിച്ചിരുന്നത്. അധ്യാപകരും കുട്ടികളും വിശേഷ അതിഥികളായി എത്തുന്നവരും പുസ്തകങ്ങൾ പരിചയപ്പെടുത്തുന്നു. പുതിയ എഴുത്തുകാർ പുതിയപുസ്തകങ്ങൾ എന്നിവ പരിചയപ്പെടൽ എഴുത്തുകാരുമായി സംവദിക്കൽ കവിയരങ്ങ് എന്നിവ നടത്തുന്നു മലയാളം അധ്യാപകർ മാത്രമല്ല സയൻസ് കണക്ക് തുടങ്ങിയ വിഷയങ്ങൾ പഠിപ്പിക്കുന്ന അധ്യാപകരും പുസ്തകാനുഭവങ്ങൾ കുട്ടികളുമായി പങ്കുവെയ്ക്കുന്നു.സിനിമാ നടൻ ശ്രീജിത്ത് രവി ,റഫീക്ക് അഹമ്മദ്,ആർ.രാമചന്ദ്രൻ, ഡോ.വി.സി.സുപ്രിയ,നന്ദകിഷോർ തുടങ്ങി നിരവധി പേർ കുട്ടികളുമായി അഭിമുഖം നടത്തി. സ്കൂളിലെ അധ്യാപകരായ ധനം ടീച്ചർ,അഞ്ജലി ടീച്ചർ,ഗിരിജ ടീച്ചർ,പ്രസീത ടീച്ചർ,റീത്താമ ടീച്ചർ, രേണുക ടീച്ചർ തുടങ്ങിയവർ വിവിധ പുസ്തകങ്ങൾ പരിചയപ്പെടുത്തി. ഇടക്കാലത്ത് നിന്നുപോയ പ്രവർത്തനം വീണ്ടും സജീവമാകുകയാണ് ഈ വർഷം.

കവിയരങ്ങ് കുട്ടികളുടെ കവിയരങ്ങ് നടത്തി സർഗധനരായ കുട്ടികൾ അവരുടെ കവിതകൾ അവതരിപ്പിച്ചു

കുട്ടികളുടെ കവിയരങ്ങ്
ലഘുചിത്രം,ഹീര കവിയരങ്ങിൽ സ്വന്തം കവിത വായിക്കുന്നു.


പുസ്തക പരിചയം

"അലകളില്ലാത്ത കടൽ "
-- എസ് .മഹാദേവൻ തമ്പി ---
പരിചയപ്പെടുത്തിയത്  : അഞ്ജലി ടീച്ചർ
ശ്രീലങ്കൻ മണ്ണിലെ വംശീയ  സങ്കർഷങ്ങൾ 
കേന്ദ്രമാക്കി രചിച്ച ഈ നോവൽ യുദ്ധത്തിന്റെ കിടിലതകളും രൗദ്രതയും  അനുഭവിപ്പിക്കുന്നു

എഴുത്തച്ഛന്റെ അദ്ധ്യാത്മരാമായണം കുട്ടികൾക്ക് പരിചയപ്പെടുത്തുകയും അതിലെ മാനുഷിക മൂല്യങ്ങൾ പറഞ്ഞുകൊടുക്കുകയും ചെയ്തു .

ലഘുചിത്രം,.

കേരള വർമ്മ കോളേജ് അദ്ധ്യാപിക സുപ്രിയ വി സി അംബിക സുതൻ മാങ്ങാടിന്റെ എൻമകജെ നോവൽ പരിചയെപ്പെടുത്തി.

കൂടാതെ ടോട്ടോച്ചാൻ ആൽകെമിസ്റ്റ് പഞ്ചതന്ത്രം കഥകൾ ജാതക കഥകൾ ,പാവങ്ങൾ,ബഷീർ കഥകൾ ,രണ്ടാമൂഴം,കാബൂളിവാല, യയാതി ,അലാഹയുടെ പെണ്മക്കൾ തുടങ്ങി നിരവധി പുസ്തകങ്ങൾ പരിചയെപ്പെടുത്തി. വായനയിൽ താല്പര്യമുള്ള കുട്ടികൾ ലൈബ്രറിയിൽ നിന്നും പുസ്തകങ്ങൾ എടുക്കുകയും വായനക്കുറിപ്പുകൾ തയ്യാറാക്കുകയും ചെയ്തു.