ജി എച്ച് എസ് എസ് വാടാനാംകുറുശ്ശി/Recognition
അംഗീകാരങ്ങൾ
സബ് ജില്ലാ, ജില്ലാ, സംസ്ഥാന തല മത്സരങ്ങളിൽ മികച്ച മുന്നേറ്റമുണ്ടാക്കുവാൻ സ്കൂളിന് കഴിഞ്ഞിട്ടുണ്ട്. ഗണിത മേളയിൽ സബ് ജില്ലാ തലത്തിൽ ഒന്നാം സ്ഥാനവും ഐ .ടി മേളയിൽ സബ് ജില്ലാ തലത്തിൽ മൂന്നാം സ്ഥാനവും നാം കരസ്ഥമാക്കി. സബ് ജില്ലാ തല സയൻസ് സോഷ്യൽ സയൻസ് മേളകളിലും സജീവ സാന്നിധ്യമായി.ഐ.ടി സംസ്ഥാന മേളയിൽ ഐ.ടി പ്രൊജക്ട് ഇനത്തിൽ ബി ഗ്രേഡ് സ്വന്തമാക്കുവാൻ നമുക്ക് കഴിഞ്ഞു എന്നത് അഭിമാനിക്കാവുന്ന നേട്ടമാണ്. സബ് ജില്ലാ തല യുവജനോത്സവത്തിലും മികച്ച നേട്ടം ഉണ്ടാക്കി. അറബി കലോത്സവത്തിൽ രണ്ടാമതും ജനറൽ കലോത്സവത്തിൽ മൂന്നാമതും എത്തി. കായിക മേ ഖലയിലും മികച്ച നേട്ടം സബ് ജില്ലാതല മത്സരങ്ങളിൽ നാം സ്വന്തമാക്കി
സംസ്ഥാന അവാർഡ് ജേതാവ്
സംസ്ഥാന അവാർഡ് നേടിയ നമ്മുടെ സ്വന്തം മുഹമ്മദ് മാഷ് വാടാനാം കുറുശ്ശി സ്കൂളിന് അഭിമാനമാണ്. ദീർഘകാലം ഈ സ്കൂളിൽ പ്രവർത്തിച്ച അദ്ദേഹത്തിന്റെ പ്രവർത്തനങ്ങൾ പ്രശംസനീയവും അനുകരണ നീയവുമാണ്.