മൗണ്ട് കാർമ്മൽ മ്യൂസിക് ക്സബ്
മ്യൂസിക് ക്ലബ്ബ്
മൗണ്ട് കാർമ്മൽ ചരിത്രത്തിൽ സുദീർഘകാലങ്ങളായി നിലനിന്നു പോന്നിരുന്ന ക്ലബ്ബായിരുന്നു മ്യൂസിക് ക്ലബ്ബ്. പ്രഗത്ഭരായ പല സംഗീതജ്ഞരും ഈ ക്ലബ്ബിലെ അംഗങ്ങൾക്ക് പരിശീലനം നൽകിയിട്ടുണ്ട് .കെ പി എ സി ജോൺസൺ ,ജെറി അമൽദേവ് ,സണ്ണി സ്റ്റീഫൻ ,ബെന്നി ജോൺസൺ ,ജെയ്സൺ ജെ നായർ ,ബേബി മാത്യു തുടങ്ങിയ അധ്യാപകർ എന്നും സ്മരണീയരാണ് .ശ്രീമതി .ഗീതമ്മ തോമസ് സംഗീതാധ്യാപികയായി മൗണ്ട് കാർമ്മലിൽ എത്തിയത് മുതൽ മ്യൂസിക് ക്ലബ്ബിന്റെ കാലമായെന്നു തന്നെ പറയാം .സംഗീതത്തിൽ താത്പര്യമുള്ള കുട്ടികൾക്ക് പ്രത്യേക പരിശീലനം നൽകുകയും അവരിൽ പലരും സിനിമ പിന്നണി ഗാനരംഗത്തു ശ്രദ്ധേയരാവുകയും ചെയ്തിട്ടുണ്ട് .വിമ്മി മറിയം ,ഡോ .ബിനീത ശശിധരൻ തുടങ്ങിയവർ അതിനുദാഹരണങ്ങളാണ് .പെൺകുട്ടികളാണെന്നു പറഞ്ഞു ഉപകരണ സംഗീതങ്ങളിൽ നിന്ന് ഉൾവലിഞ്ഞു നിൽക്കാൻ ക്ലബ്ബ് അംഗങ്ങളെ അനുവദിച്ചിരുന്നില്ല .അത് കൊണ്ട് തന്നെ കീ ബോർഡ് ,ലീഡ് ഗിറ്റാർ ,ബാസ്സ് ഗിറ്റാർ ,ഡ്രംസ് ,റിഥം പാഡ് ,വയലിൽ ,വീണ ,തബല ,തംബുരു ,ട്രിപ്പിൾ -ബൊങ്കോസ് തുടങ്ങിയ ഉപകരണങ്ങൾ അംഗങ്ങളെ പരിശീലിപ്പിക്കുന്നു .ഗാനമേള ,വൃന്ദവാദ്യം ,ടെഹ്‌സ ഭക്തി ഗാനം ,ഗ്രൂപ്പ് സോങ് ,ലളിത ഗാനം ,ശാസ്ത്രീയ സംഗീതം ഇങ്ങനെ സംഗീതസംബന്ധിയായ മൽസരങ്ങളിൽ കുട്ടികൾ എന്നും സംസ്ഥാന തലങ്ങളിൽ പോലും മികവ് പുലർത്തുന്നു.